Wednesday, December 31, 2025

Natures canvas,live

 An eagle soaring up 

in the sky

A crow scurrying

Koel, on the window sill

 rehearsing its song

Sparrow darting towards a worm

Butterfly spreading its beauty

The stuttering Dragon fly 

steadying in the air

Meditating

Nature's canvas,

Live

Thursday, December 25, 2025

കനലിലെരിഞ്ഞ ബാല്യം

മറച്ചിട്ട കസേര വീട്

മൂന്ന് ചെങ്കലിൻ അടുപ്പ്

തുമ്പപ്പൂ ചോറ്

പിച്ചിപ്പറിച്ചയില കൂട്ടാൻ

വാഴക്കൂമ്പുടച്ച് ഉപ്പേരി

ചേമ്പില കുമ്പിളിൽ നിന്നും

പ്ലാവില കൈയിലാക്കി

വാഴയിലയിൽ നീ

ചോറു വിളമ്പി

ഉണ്ടെഴുന്നേറ്റപ്പോൾ

തണൽ വിരിച്ച മൂവാണ്ടൻ

മാവിൻ ചുവട്ടിൽ നീ

പിഞ്ഞിയ തോർത്ത്

മെത്തയാക്കി വിരിച്ചു

കാലൊരല്പം മുടന്തിയ പാവയെ

അരികിൽ ഉറക്കാൻ കിടത്തി

ഞാനുണ്ടയിലയിൽ തന്നെ

ഊണു കഴിച്ച്, പാത്രങ്ങൾ

എടുത്തു വെച്ച് നീയരികിൽ

വന്നു കിടന്നു.

നിൻ്റെ മാറിൻ ചൂടേറ്റ് ശാന്തമായുറങ്ങുന്ന

 നമ്മുടെ

കുഞ്ഞിൻ്റെ മുഖം നോക്കി

നമ്മൾ സ്വപ്ന സൗധങ്ങൾ പണിതു.

പുകയേറ്റു കലങ്ങിയ

നിൻ്റെ കണ്ണുകൾക്ക് കരിമഷിയും

കനലേറ്റു വാടിയ

കൈകൾക്ക് കുപ്പിവളകളും

വാങ്ങണമെന്നോർത്ത്

ഞാനൊന്നു മയങ്ങി.

വീണ്ടുമുണർന്ന് ജീവിതയാത്രയ്ക്ക്

പാഥേയമൊരുക്കി,

അങ്ങുയരെ മാവിൻ കൊമ്പിൽ

നിന്നും നിനക്കായ്

പറിച്ചെടുത്ത പച്ചമാങ്ങ

തിന്നതിൻ ചുണയാൽ

പൊള്ളിയ നിൻ ചുണ്ടിൽ

ഒരുമ്മ തന്നു യാത്ര പറയവേ

ഇടവഴിക്കപ്പുറത്തേ

പെരുവഴിയിത്ര

കനൽ നിറഞ്ഞതാണെന്നറിഞ്ഞില്ല


Saturday, December 13, 2025

ലളിത ഭാഷണങ്ങൾ

 പ്രഭാത നടത്തത്തിൻ്റെ വേഗതയ്ക്കിടയിലും കണ്ടു

വഴിയരികിലെ വലിയ പറമ്പിൻ്റെയോരത്തെ

തൊഴുത്തിലേക്ക് ചെല്ലുന്ന ഗൃഹനാഥൻ

പാദപതനം കേട്ടൊരു പൈക്കിടാവ്

" ഉംബേ" എന്നു കരഞ്ഞു

അതു കരച്ചില്ലല്ലാ,യൊരു പ്രതീക്ഷയാണ് 

ആ പൊരുളറിഞ്ഞ ഗൃഹനാഥൻ മൊഴിഞ്ഞു,

"ദാ വരുന്നു തരാമെടി"

അപ്പുറത്തു നിന്ന അമ്മ പശു പതുക്കെയമറി

" നിനക്കും തരാം"

ഗൃഹനാഥൻ ആ പരിഭവവും അറിഞ്ഞു.

ഭാഷയ്ക്കതീതമായ ആ സംഭാഷണത്തിനിടയിലേക്കൊരാൾ

സൈക്കിളിൾ വന്നു.

" ഉം" അയാളൊന്നു മൂളി

" ഉം " ഗൃഹനാഥൻ മറുപടി പറഞ്ഞു

രണ്ടു മൂളലുകൾക്കിടയിൽ

സൗഹൃദത്തിൻ്റെ തോടൊഴുകി

ചെമ്പ് നിറയെ കാടിവെള്ളവുമായ്

അയാൾ വരുന്നതു കണ്ട് പൈക്കളുടെ 

അകിടിൽ

സ്നേഹം ചുരന്നു

കുളമ്പിൽ ആഹ്ലാദം താളമിട്ടു

മിറ്റം അടിച്ചു വാരി കൊണ്ടിരുന്ന

ഭാര്യ തലയുയർത്തിയയാളെ

വാത്സല്യത്തോടെ നോക്കി

അവരുടെ കണ്ണുകളിടഞ്ഞതിൽ

കരുണയുടെ കരുതലിൻ്റെ ചെറു മിന്നൽ തിളങ്ങി

കുറഞ്ഞ ഷട്ടർ സ്പീഡിൽ

ജീവിതം പകർത്തിയ ആ ചിത്രം

എൻ്റെ മനസ്സിൽ പതിഞ്ഞു

അടുത്ത ചിത്രത്തിനായി

ഞാൻ നടത്തം തുടർന്നു

Saturday, November 8, 2025

AI.

 


 

Disclaimer, this is not about Artificial Intelligence.

 

I had to catch the morning 8 o clock AI flight and was in deep sleep when the phone rang at midnight. Baffled, I picked up the phone, half asleep. It was a recorded message and before I could understand the message fully, it got disconnected. I realized it was about the flight and it was delayed. Fortunately, there was a whatsaap message and mail, informing that the flight is delayed by two hours.

I was worried as I have to reschedule all my plans. I was also confused whether to praise them for informing the delay 8 hours in advance or to curse them for informing me so late. I struggled to get back to sleep and then they called again to repeat the same message. By then my sleep vanished I had a premonition that my journey will not be smooth.

Fortunately, the checking in process was smooth. Later, the boarding was announced and a bunch of young staff were managing the whole process. They promptly called Zone 3, followed by other zones. As I crossed the door, I saw a young guy rushing in and stopping the line behind me. I was confused. That is when I saw all passengers crowding at the boarding bay. Apparently, there were no coaches available and all the passengers were waiting.

There was lot of confusion, instructions flew left and right and many people were talking to many others. I am not sure whether it is because of all the walkie talkie talks, but two coaches arrived. Someone was shouting, “only to open the rear door”. But no one was listening and both the doors were opened. Passengers rushed into the bus as if they will miss the flight otherwise. After lot of hustling and pushing I got into the coach.

When we reached the aircraft, one bus was already there near the rear ladder. So, we waited and then it started raining. The ground staff, who were young, had no cover and they ran under the belly of the aircraft. There was no one to give any instructions. The driver decided to act of his own will and adjusted the bus in such a way that the door opened directly to the ladder. Fortunately, the ladder was covered.

While I settled down in my seat, I understood there is utter chaos outside. One guy was walking down to his seat number 28 from the front and another guy was walking towards his row number 3 from rear. They clashed in between and an argument ensued.

The guy commented angrily,” you are in row 3 and why did you board from the rear?”

The other guy retorted,” what will I do if the bus drops me at the rear and if it is raining heavily?”

The atmosphere in the flight was getting vicious and the resentment of the passenger were increasing. The flight took off without any further issues.

After a while, the young crew started serving snacks to passengers and before they could finish half the rows, the landing announcement came. There was another round of chaos and confusion. Before the crew could recover from it fully, the flight landed.

The flight taxied for almost ten minutes, and you guessed it right, it was parked in the farthest spot possible from the terminal. Few passengers were cursing loudly, few were mumbling, others were grinding their teeth and rest accepted the misfortune.

 To add to our woes, the bus we got transferred to had to stop at three interception points as flights were crossing the path. Further, for reason unknown, we were offloaded almost hundred meters away from the gate. By the time we all got out of the bus, our tolerance levels had reached unimaginable heights. I saw a group of Buddhas, calmly walking towards the next misfortune.

And it really continued. The crew had announced that the baggage will arrive at belt number eight and it came on belt number seven!!!

AI, while being the national carrier, gave us nightmares. Every government promised that they will work magic. At the end, it was sold to a corporate conglomerate for a throw away price. When it was a national carrier, we blamed the bureaucracy, lack of employee commitment, wrong strategy and so on. We all believed that by selling it off to a corporate company everything will be turned around. The nightmare, albeit in a different way, continues.

Yes, AI need not always be about artificial intelligence. It can be about Air India. And also, about their Attitude and Irresponsibility. Even corporates can fail miserably if they lack intention, commitment, and values.

Saturday, October 18, 2025

GENZ

 

I was about to enter a shop, on the way back from my morning walk when a teenager in his bicycle intersected me. He came in full speed and applied sudden brake. My knees too froze.

I know Genz is in great hurry and they have little patience. So, I slowed down. The boy dashed into the shop. The shopkeeper, who is in his sixties, was standing at the front portion of the shop, rearranging his stuff.

The boy asked him loudly,” Gireesh bro can you buy and keep some instant parottas from us?”

The sales pitch, even without any introduction, startled me.

The shop keeper pretended as if he had not heard anything. Then the boy asked, more adamantly.” Do you want to keep some instant parottas?”

“ No”, the shop keeper replied coldly and without any interest.

The reaction from Genz was instant,” Why not? We are making it at home and why can’t you keep some”. The aggression in his voice was unbelievable.

I stared at him in disbelief. All my basic knowledge about customer interaction- customer is the king, you need to be polite with customer, your sales pitch should be sweet and short- evaporated in a second.

While I was lost in my thought the boy asked again and again,” why can’t you keep a few packets?”

Is this the new way of doing things? Is aggression the new strategy? Or are they being too foolish with this approach?

I was not sure. Then the shop keeper responded with equal vehemence. “ I told you I don’t need your stuff”. Completely ignoring the boy, he attended to me politely.

The boy was not ready to leave. He kept on pressing the shop keeper with increased belligerence.

I was completely taken aback and decided I need to relook into the concepts I have learned about management and marketing.

The shopkeeper, however, was unmoved. Like a seasoned customer he completely ignored the boy and in a while all his aggression melted down.

 It was evident that he had lost a potential business possibility and I was eager to know what his next step will be. Just then I saw a Bengali worker walking towards his work site.

The boy immediately regained his spirit and ran after the Bengali, shouting.,” Bengalies will definitely need instant parotta”

I was transfixed, not knowing  whether to blame him for his stupid way of handling the shopkeeper, or to appreciate his ever-dying spirit.

Saturday, August 30, 2025

കിണർ കവിതകൾ

1) ഒരല്പം കുഴിച്ചപ്പോൾ തന്നെ

ഉറവയുണർന്നു, നീരു പൊടിഞ്ഞു

ആദ്യം കലങ്ങി കലഹിച്ചവ പിന്നെ

പതിയെയൂറി തെളിഞ്ഞു

കുറച്ചു കൂടിയാഴമാവാം, മുത്തശ്ശൻ പറഞ്ഞു

നീരു തെളിഞ്ഞില്ലേ,യിനിയെന്തിതെന്ന്

എന്നിലെ അക്ഷമനായ സന്ദേഹി.

എനിക്കും നിനക്കും കോരിയെടുക്കാനിതു മതി

ഒരല്പം കൂടി കുഴിച്ചാൽ ഇനിയിതു

വഴി വരുന്നവർക്കുമൊരു കരുതലാവും,

മുത്തശ്ശൻ്റെ മന്ദഹാസ മൊഴി

പഴമയുടെ പൊരുളുകൾക്കെന്താഴം !!


2) ഒരു തൊടിയിൽ രണ്ടു വീടെങ്കിലും

കിണറൊന്നായിരുന്നു

രണ്ടു അടുക്കളയിലാണ് വെപ്പെങ്കിലും

കുടിച്ചത് ഒരേ വെള്ളത്തിന്റെ കഞ്ഞിയാണ്

വെവേറെ കുളിമുറിയിൽ കുളിക്കുമ്പോഴും

സോപ്പ് പതഞ്ഞതൊരോ നീരിൽ

രണ്ടു മുറ്റത്തെ ഉദ്യാനം നനയുന്നത്

ഒരേ കിണർ വെള്ളത്തിൽ

കിണറിന്റെ ആഴമില്ലാത്തതു കൊണ്ടാവാം

മനസ്സും വീടും രണ്ടായത്.


3)പാതയിലൂടെ നടക്കുമ്പോൾ

 എന്നെ മറികടന്നു പോയ

ലോറിയുടെ പിറകിൽ വലിയ 

അക്ഷരത്തിലെഴുതിയിരിക്കുന്നു

"കുടിവെള്ളം."

വീട്ടിൽച്ചെന്ന് വിശേഷമറിയിക്കുമ്പോൾ

സഞ്ചരിക്കുന്ന കിണറുകളെക്കുറിച്ചു 

പറഞ്ഞാൽ അമ്മമയ്ക്കു മനസ്സിലാവുമോ?

വീടെത്തിയാൽ വർഷങ്ങളായി മുറ്റത്തു 

ചുരുണ്ടും വരണ്ടും കിടക്കുന്ന കിണറിന്

ദീർഘയാത്രയ്ക്കൊരു ടിക്കറ്റെടുത്തു കൊടുക്കണം


Saturday, August 2, 2025

ആരോ മുല്ലപ്പൂ ചൊരിഞ്ഞപ്പോലെ ഈ കവിത

 പനി പിടിച്ചു കിടക്കുമ്പോൾ കണ്ടു

സദാകറങ്ങുന്ന പങ്ക,

നരച്ച് നിറമടർന്ന ചുമർ

കഴിക്കാനാവാതെ മാറ്റി വെച്ച്

പാട കെട്ടിയ കഞ്ഞി

മേശമേൽ അടുക്കമില്ലാതെ കൂട്ടിയിട്ട പുസ്തകങ്ങൾ

ചുമരിൽ തൂക്കിയ മുഷിഞ്ഞ വസ്ത്രം

മടുപ്പകറ്റാൻ തിരിഞ്ഞു കിടന്നപ്പോൾ

ജാലകത്തിനപ്പുറം തെളിയുന്നു തളിരിലകൾ 

കുമിളപോൽ പൊട്ടി വിരിയുന്ന തരുശാഖ

അതിൽ തണൽ തേടി, 

ചിറകൊതുക്കി ഒരു മഞ്ഞ കിളി

ആകാശനീലയിൽ 

മഞ്ഞവസ്ത്രം മുക്കുന്ന വെയിൽപ്പെണ്ണ്

ചുമരിലൂടേന്തി വലിഞ്ഞെന്നെനോക്കി 

പുഞ്ചിരിക്കുന്നു ഒരൊറ്റ മന്ദാരം

കാഴ്ച്ചയുടെ കുളിരിൽ

കണ്ണടച്ചു കിടക്കുമ്പോൾ

നെറ്റിയിൽ, മഴയുടെ 

ഈറൻ വിരലുകളാലെന്ന പോലൊരു മൃദു സ്പർശം

ചെവിയിൽ പതിയുന്നു 

ശലഭച്ചിറകുകളുടെ സൂക്ഷ്മസംഗീതം

നാവിൽ, പുൽനാമ്പിൽനിന്നിറ്റുവീഴും 

മഞ്ഞിൻകണംപോൽ ,

കൈപ്പിനെയലിയിപ്പിക്കുന്ന തേൻ മധുരം

ജനലരികിൽ, എനിക്കു വേണ്ടി മാത്രം 

കരൾ തുറന്ന പൂവിൻ വശ്യഗന്ധം

ജ്വരബാധിതമായാഴങ്ങളിൽ

അക്ഷരങ്ങളുടെ വിസ്ഫോടനം

കണ്ണ് തുറക്കുമ്പോൾ 

വിയർപ്പിൽ കുതിർന്ന മെത്തയിൽ

ആരോ മുല്ലപ്പൂ ചൊരിഞ്ഞപോലൊരു കവിത

Saturday, July 12, 2025

ഇന്ദ്രപ്രസ്ഥവും കുരുക്ഷേത്രവും

 

പഠിപ്പിൽ മോശമായതു കൊണ്ട്

ആരും പെരുവിരൽ അറുത്തു വാങ്ങിയില്ല.

അമ്പുകൾ എയ്തു കൊള്ളിക്കാൻ

കിളിയുടെ കണ്ണ് ലക്ഷ്യമായിരുന്നില്ല

മാർക്ക് ഷീറ്റ് മുഖത്തെറിഞ്ഞ മാഷിൻ്റെ 

മടിക്കുത്തിന് പിടിച്ചിട്ടാണ് 

വിദ്യാലയം വിട്ടിറങ്ങിയത്

പിന്നെ കള്ളച്ചൂതും ചതുരംഗവും കളിച്ച്

മുഴുവൻ രാജ്യവും സ്വന്തമാക്കി.

ഇന്ദപ്രസ്ഥം സ്വന്തമാക്കിയ പ്രമാണത്തിലും

തള്ളവിരൽ മഷിയിൽ മുക്കിയാണ് ഒപ്പുവെച്ചത്.

 

 

ഒരു മൺകുടത്തിൽ ജനനം

ജന്മനാ അന്ധനായ അച്ഛൻ,

അച്ഛനെ വരിച്ചപ്പോൾ

വരിഞ്ഞുക്കെട്ടിയ കണ്ണുകളുള്ള, എനിക്ക്

പൊക്കിൾ കൊടി ബന്ധം

പോലുമില്ലാത്ത അമ്മ,

കഠിന ശപഥത്തിന്റെ നുകമേറ്റി

തോളൊടിഞ്ഞ മുത്തശ്ശൻ,

തള്ള വിരലും, സതീർത്ഥ്യന്റെ രാജ്യവും

ഗുരു ദക്ഷിണയായി വാങ്ങിയ ഗുരു,

ചതുരംഗത്തിലെ എല്ലാ ചതികളും

പഠിപ്പിച്ചു തന്ന മാതുലൻ,

തന്തയും തള്ളയും ആരെന്നറിയാതെ

എങ്ങോ നിന്നൊഴുകി വന്നവൻ ചങ്ങാതി.

അശരണയുടെ മടിക്കുത്ത്

പിടിച്ചഴിക്കുന്ന സോദരൻ,

സിംഹാസന മോഹത്തിന്

പതിനെട്ട്  അക്ഷൗണിയുടെ ദുരന്തം

 

കുരുക്ഷേത്രത്തിലല്ലാതെയിനി

എവിടെയൊടുങ്ങുമെന്റെ ജീവിതം

Sunday, June 29, 2025

വേരിലേക്കിറങ്ങുന്ന സ്നേഹം

 

നടക്കാനിറങ്ങിയപ്പോൾ അടുത്ത തൊടിയിലെ

മന്ദാരം തല നീട്ടി പറഞ്ഞു

കൂടെയുള്ള ചെത്തിയെയും ,തുളസിയേയും കാണ്മാനില്ല

എന്തു പറയണമെന്നറിയാതെ മുന്നോട്ട് നടന്നപ്പോൾ കണ്ടു

വിഭജിച്ച പറമ്പിനപ്പുറം ചെത്തി,

കെട്ടിമറച്ച മതിലിനപ്പുറം തുളസി.

തിരിച്ചു പോകുമ്പോൾ മന്ദാരത്തോട് പറഞ്ഞു:

കൂട്ടുകാർ മതിലുകൾക്കപ്പുറമുണ്ട്.

തിരികെ നടക്കുമ്പോളോർത്തു,

വേർത്തിരിവിൽ കൈയകലങ്ങൾ കൂടുമ്പോൾ

സ്നേഹം വേരിലേക്കിറക്കണം.



മാവിൽ നിന്നുമെരണ്ണാരക്കണ്ണൻ

താഴേക്കു വീണു

മാമ്പഴമുണ്ണാൻ ഓടിയതാവാം

അരുതാക്കനിക്ക് ആശിച്ചതാവാം

വീഴ്ച്ചയുടെ വേദനയിൽ അതെരല്പനേരം

അനങ്ങാതെ കിടന്നു

അനാദിയായൊരുൾ വിളിയാൽ എന്ന പോലെ

 ആവേശത്തോടെ മാവിലേക്കോടി കയറി

വീണ്ടും കർമനിരതനായി.


പരീക്ഷയിൽ മാർക്കല്പം കുറഞ്ഞതിന്

മുനിഞ്ഞിരിക്കുന്ന മകനോടീ കഥ പറയണം.






 

Saturday, May 24, 2025

വാത്മീകിയും വോളിനിയും

 


വീടു വൃത്തിയാക്കുമ്പോൾ

അമ്മയുടെ രാമായണത്തിനിടയിൽ

വോളിനിയുടെ ഒരു ട്യൂബ്.

മനസ്സിന്റെ പിരിമുറുക്കം കുറയാൻ

അമ്മ രാമായണം വായിക്കുന്നു.

ശരീരം കടയുമ്പോൾ പേശികളിൽ

വോളിനി പുരട്ടുന്നു.

വാത്മീകിയും വോളിനിയും

കൈക്കോർത്തിരിക്കുന്നത് കണ്ടപ്പോൾ

എന്റെ മനസ്സിന്റെ മുറുക്കങ്ങൾ അയഞ്ഞു

 


പൊരുളുകൾക്കെന്താഴം !!

 

ഒരല്പം കുഴിച്ചപ്പോൾ തന്നെ

ഉറവയുണർന്നു, നീരു പൊടിഞ്ഞു.

ആദ്യം കലങ്ങി കലഹിച്ചവ പിന്നെ

പതിയെയൂറി തെളിഞ്ഞു.

കുറച്ചു കൂടിയാഴമാവാം, മുത്തശ്ശൻ പറഞ്ഞു.

നീരു തെളിഞ്ഞില്ലേ,യിനിയെന്തിതെന്ന്

എന്നിലെ അക്ഷമനായ സന്ദേഹി.

എനിക്കും നിനക്കും കോരിയെടുക്കാനിതു മതി

ഒരല്പം കൂടി കുഴിച്ചാൽ ഇനിയിതു

വഴി വരുന്നവർക്കുമൊരു കരുതലാവും

മുത്തശ്ശൻ്റെ,

സന്ദേഹമില്ലാത്ത മൊഴി

പഴമയുടെ പൊരുളുകൾക്കെന്താഴം !!

 

Sunday, May 18, 2025

ക്യാ തേങ്ങാ bunch!!! / കരിയിലയും മണ്ണാങ്കട്ടയും

    


ക്യാ തേങ്ങാ bunch!!!

 

ഞങ്ങളുടെ കാവൽക്കാരൻ മലയാളിയാണ്

പറമ്പിലെ പണിക്കാരൻ ഹിന്ദി പറയുന്ന ബംഗാളിയും

എങ്കിലും ഭാഷയുടെ അതിർവരമ്പുകളൊന്നുമില്ലാതെ അവർ സംവദിക്കും

'ഇന്നലെ ബാരിഷ് ? കാവൽക്കാരൻ ചോദിക്കും

കൽ ബഹുത് മഴ ,ബംഗാളി ഉത്തരം പറയും

' ഇന്ന് ക്യാ കാം ' സംഭാഷണം നീളും

ആജ് തേങ്ങാത്തടം ഉത്തരം ലളിതമാകും

അക്ഷരത്തിന്റെയും ലിപിയുടെയും സങ്കീർണതകളില്ലാതെ അവർ പരസ്പരം മനസ്സിലാക്കും

ഭാഷ തടസ്സമാകാത്ത അവരുടെ സൗഹൃദം കാണുമ്പോൾ ഞാനോർക്കും

ഡിഗ്രിക്കു ഇംഗ്ളിഷിനു മാർക്ക് കുറഞ്ഞതുകൊണ്ടാണ് പഠിത്തം നിർത്തിയത്

ഭാഷമോശം എന്ന് പറഞ്ഞാണ് മാസിക കവിത തിരിച്ചയച്ചത്

ക്യാ തേങ്ങാ bunch!!!


കരിയിലയും മണ്ണാങ്കട്ടയും


കാറ്റത്ത് കരിയിലയക്ക്  മണ്ണാങ്കട്ട കൂട്ട്

മഴയത്ത് മണ്ണാങ്കട്ടയ്ക്ക് കരിയിലയും

കഥ കേട്ട് ഉണ്ണിക്കുട്ടന്റെ കണ്ണുകൾ തിളങ്ങി

അതിൽ സഹൃദത്തിന്റെ സൗന്ദര്യം മിന്നി

കാറ്റും മഴയുമൊന്നിച്ചു വരുന്ന 

ദിവസങ്ങളെക്കുറിച്ച് ഉണ്ണിക്കുട്ടന്നറിയില്ലായിരുന്നു

ഇനി വന്നാലും കാറ്റത്ത് അമ്മയുടെ വിരലുണ്ടല്ലോ

മഴയത്ത് അമ്മയുടെ മാറുണ്ടല്ലോ

അമ്മയല്ല ലോകമെന്നു തിരിച്ചറിയുമ്പോഴാണ്

ഉണ്ണിക്കുട്ടന്റെ കഥകളൊക്കെ കെട്ടുപോകുന്നത്