Saturday, July 12, 2025

ഇന്ദ്രപ്രസ്ഥവും കുരുക്ഷേത്രവും

 

പഠിപ്പിൽ മോശമായതു കൊണ്ട്

ആരും പെരുവിരൽ അറുത്തു വാങ്ങിയില്ല.

അമ്പുകൾ എയ്തു കൊള്ളിക്കാൻ

കിളിയുടെ കണ്ണ് ലക്ഷ്യമായിരുന്നില്ല

മാർക്ക് ഷീറ്റ് മുഖത്തെറിഞ്ഞ മാഷിൻ്റെ 

മടിക്കുത്തിന് പിടിച്ചിട്ടാണ് 

വിദ്യാലയം വിട്ടിറങ്ങിയത്

പിന്നെ കള്ളച്ചൂതും ചതുരംഗവും കളിച്ച്

മുഴുവൻ രാജ്യവും സ്വന്തമാക്കി.

ഇന്ദപ്രസ്ഥം സ്വന്തമാക്കിയ പ്രമാണത്തിലും

തള്ളവിരൽ മഷിയിൽ മുക്കിയാണ് ഒപ്പുവെച്ചത്.

 

 

ഒരു മൺകുടത്തിൽ ജനനം

ജന്മനാ അന്ധനായ അച്ഛൻ,

അച്ഛനെ വരിച്ചപ്പോൾ

വരിഞ്ഞുക്കെട്ടിയ കണ്ണുകളുള്ള, എനിക്ക്

പൊക്കിൾ കൊടി ബന്ധം

പോലുമില്ലാത്ത അമ്മ,

കഠിന ശപഥത്തിന്റെ നുകമേറ്റി

തോളൊടിഞ്ഞ മുത്തശ്ശൻ,

തള്ള വിരലും, സതീർത്ഥ്യന്റെ രാജ്യവും

ഗുരു ദക്ഷിണയായി വാങ്ങിയ ഗുരു,

ചതുരംഗത്തിലെ എല്ലാ ചതികളും

പഠിപ്പിച്ചു തന്ന മാതുലൻ,

തന്തയും തള്ളയും ആരെന്നറിയാതെ

എങ്ങോ നിന്നൊഴുകി വന്നവൻ ചങ്ങാതി.

അശരണയുടെ മടിക്കുത്ത്

പിടിച്ചഴിക്കുന്ന സോദരൻ,

സിംഹാസന മോഹത്തിന്

പതിനെട്ട്  അക്ഷൗണിയുടെ ദുരന്തം

 

കുരുക്ഷേത്രത്തിലല്ലാതെയിനി

എവിടെയൊടുങ്ങുമെന്റെ ജീവിതം

6 comments:

  1. Good theme, but too short an explanation to understand the concept. This is what I thought at the first instance.

    ReplyDelete
  2. 👌 വളരെ നന്നായിട്ടുണ്ട്. ആശയവും ആറ്റിക്കുറുക്കിയ വരികളും.

    ReplyDelete
  3. The non-biological modern day avatar and the egg-begotten mythical original. Parallels rule the 'word.' Great juxtaposition. Well done!

    ReplyDelete