Saturday, February 27, 2021

കുചേലൻ

 കഞ്ഞിമുക്കി, നീലം പിഴിഞ്ഞ് 

വടിപോലെ ഇസ്ത്രിയിട്ട 

കുപ്പായവുമണിഞ്ഞാണ് അവൻ്റെ 

കല്യാണത്തിന് പോയത് 

അവിടെ ചെന്നപ്പോൾ വന്നവരൊക്കെ 

കാണികളായി ഗ്യാലറിയിലിരിക്കുന്നു 

മുറ്റത്തു ഒരു ചെറു പന്തലൊരുക്കി 

പറമ്പിൽ അടുപ്പുവെച്ചു 

ഊതിയും , കണ്ണ് എരിഞ്ഞുമൊരുക്കിയ 

പഴവും, പപ്പടവും ,പായസവും 

അടുക്കളപ്പുറത്തുനിന്നും വെട്ടിയ 

തൂശനിലയും, ചുളിവ് വീഴാത്ത 

കുപ്പായങ്ങളെ നോക്കി വെറുങ്ങലിക്കുന്നു 

" മാറത്തെ വിയർപ്പുവെള്ളത്തി " ലാകെ 

നനഞ്ഞ സതീർഥ്യന്റെ കണ്ണുകലങ്ങുന്നു 

മുണ്ടുമടക്കികുത്തി ,ഇലവെച്ചു   ,വന്നവർക്കു

ചോറ് വിളമ്പുമ്പോൾ , കോളറിലെ 

നീലനിറമലിഞ്ഞു പരന്നു ,കഞ്ഞിപ്പശ 

വിയര്പ്പിലലിഞ്ഞു കുഴഞ്ഞു, വടിവൊത്ത 

കുപ്പായകൈയ്യിൽ വടുക്കൾ  വീണു 

ഒടുവിൽ അവസാനത്തെ കാഴ്ചക്കാരനും 

പിരിഞ്ഞുപോയപ്പോൾ ,അവിലുവറുത്ത പോൽ 

കണ്ണിൽ പൂത്തിരികത്തിച്ചവനടുത്തു വന്നു 

വിയർത്ത വസ്‌ത്രത്തോടെ പുണർന്നു 

അലിഞ്ഞ നീലം  ശരീരമാകെ പടർന്നു 

വിയർപ്പിലലിഞ്ഞ പശ , ആലിംഗനത്തിന്റെ 

ലാവണരസത്തിൽ വീണ്ടും മുറുകി ദൃഢമായി 

ആകെയുലഞ്ഞ കുപ്പായമവന്റെ 

ഹൃത്തിലെരിഞ്ഞ , കനലിന്റെയിളം ചൂടിൽ 

ചുളിവുനിവർന്ന് , വടിവൊത്തതായി 


തിരിച്ചുവന്ന് , മറ്റൊന്ന് ഉടുക്കുവാനീ  ,അലിവാർന്ന 

വസ്ത്രംമാറ്റാനൊരുങ്ങുമ്പോൾ  , ചുമരിന്റെ 

ഹൃദയത്തിലടിച്ചാഴ്ത്തിയ മൂന്നാണികൾ 

അവയെ സ്നേഹത്തോടെ ഏറ്റുവാങ്ങി

Friday, February 19, 2021

അണ്ണാരക്കണ്ണനും തന്നാലായത്

  അണ്ണാരക്കണ്ണനും തന്നാലായത്


ഒരു കുഞ്ഞ് അണ്ണാരക്കണ്ണൻ തെങ്ങിലൂടെ അള്ളിപ്പിടിച്ച് കയറാൻ ശ്രമിക്കുന്നു. ഉയരത്തിൽ നിന്നുമൊരു പുതിയ ലോകം കണ്ടതിന്റെ അമ്പരപ്പും ആഹ്ലാദവും ആവേശവും ഭയവുമുണ്ട് കണ്ണിൽ . ആരെയോ വിളിച്ചന്വേഷിക്കുന്ന പോലെ അത് ചിലച്ചു കൊണ്ടിരുന്നു. അതോ, ഈ ഭൂമിയിൽ ഞാനിന്നിയെന്തു ചെയ്യണമെന്ന് ആരോടോ ചോദിക്കുകയാണോ? അതൊന്നും പറഞ്ഞു കൊടുക്കാൻ ആരുമുണ്ടാവില്ലെന്നും, എല്ലാം സ്വയം കണ്ടെത്തണമെന്നും അത് താമസിയാതെ പഠിക്കും. അതിന് മുമ്പ് വേട്ടയാടുന്നവനും, ആ പത്തുകൾക്കുമിടയിൽ നിന്നും സ്വയം രക്ഷപ്പെട്ട് ജീവിതത്തിന്റെ വലിയ വഴിയിലൂടെ സഞ്ചരിക്കാനുള്ള കഴിവും കൗശലവും നേടണം. നോക്കി കൊണ്ടിരുന്നപ്പോൾ അത് തെങ്ങിൽ നിന്നും അടുത്ത മതിലിലേക്ക് എടുത്തു ചാടി. തെങ്ങിന്റെ സുരക്ഷിതത്ത്വം മതിലിന്നില്ല. എങ്കിലും അതങ്ങിനെയാണ് എടുത്തു ചാടാനുള്ള ജന്മവാസനകളെ ആർക്കും തടുക്കാൻ കഴിയില്ല. മതിലിലൂടെ പറ്റി പിടിച്ചു കയറാനുള്ള കരുത്ത് കാലുകൾക്കായിട്ടില്ല. അതുകൊണ്ട് തന്നെ അത് ഉരുണ്ട് പിരണ്ടു താഴേക്കു വീഴുന്നു. വീണ്ടുമെഴുന്നേറ്റു കയറാൻ ശ്രമിക്കുന്നു.  ജീവിതമെന്ന മഹാപാഠശാലയിലെ ആദ്യ പാഠങ്ങൾ ആണതു പഠിക്കുന്നത്. പഠനത്തിന്റെ ആവർത്തനത്തിൽ അത് നന്നെ തളർന്നു പോയി. എന്നിട്ടും ഓരോ തവണ ഉരുണ്ടു വീഴുമ്പോഴും ഏതോ ഉൾവിളിയുടെ പ്രേരണയാലത് വീണ്ടുമെഴുന്നേൽക്കുന്നു. ഒന്ന് പ്രോത്സാഹിപ്പിക്കാൻ, സാരമില്ലെന്നു പറയാൻ, വീഴ്ചയിലേറ്റ വേദന കുറയ്ക്കാനൊന്നു തടവി കൊടുക്കാൻ, ഒന്ന് വെറുതെ നെഞ്ചോട് ചേർത്തുപിടിക്കാനാരുമില്ല. പ്രകൃതിയെന്ന ഗുരു മാത്രം, അദ്ദൃശ്യനായി അതിനെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ആപ്പോഴാണ്, അശരണമായ അതിന്റെ ചിലയ്ക്കൽ കേട്ടൊരു കരിമ്പൂച്ച പതുങ്ങി വന്നത്. അപകടം മണത്തറിഞ്ഞ അണ്ണാരക്കണ്ണൻ മതിലിൽ കാലുകളിറുക്കി പിടിച്ചിരുന്നു. നിലവിളി കൂടുതൽ ആസുരമായി. ഇരയെ തന്റെ പൂച്ചക്കണ്ണുകൾ കൊണ്ട് അളന്ന്, ലക്ഷ്യം കണക്കാക്കി പൂച്ച മുകളിലേക്കെടുത്തു ചാടി. അണ്ണാരക്കണ്ണനെക്കാൾ വലിയൊരുൾക്കിടം എന്നിലൂടെ പാഞ്ഞു പോയി. ഒരു ഞൊടിയിടയിൽ അണ്ണാരക്കണ്ണൻ അതുവരെ കയറാനാവാതെ പകച്ചു നിന്നിരുന്ന ഉയരങ്ങളിലേക്ക് മിന്നൽ വേഗത്തിൽ ഓടി കയറി. ആ കുഞ്ഞു കാലുകളിലാരോ കാറ്റിന്റെ ശക്തിയും വേഗവും നിറച്ചു. ജീവിതത്തിൽ  വേട്ടക്കാരനെ തോൽപ്പിച്ചിട്ടുള്ള ആദ്യത്തെ ഓട്ടം. മരണത്തിനെതിരെയുള്ള ആദ്യ ജയം. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും കുറേയേറെ ദൂരം താണ്ടാന്നുണ്ടെന്നും അത് തിരിച്ചറിയും. ശരീരത്തിനു ശക്തി പകരാൻ സ്വയം വേട്ടയാടി തുടങ്ങും. ഒരേ സമയം വേട്ടക്കാരനും, ഇരയുമാകുന്ന ജീവിത്തിന്റെ പൊരുളറിയും. എന്നാൽ, ജീവിതമൊരുക്കുന്ന ഇത്തരമനേകം നാടകങ്ങൾ കണ്ടുപരിചിതമായിട്ടും ഈ നാടകമരങ്ങേറിയ ഏതാനും നിമിഷങ്ങളിൽ എന്റെ മനസ്സ് അസ്വസ്ഥമായതെന്തേ? പ്രകൃതിയുടെ ജൈവ ചക്രത്തിൽ, ശക്തരായവർക്കു മുമ്പിൽ ദുർബലർ പകച്ചു പോകുന്നത് കാണുമ്പോൾ ഹൃദയമിപ്പോഴും തരളിതമാകുന്നതെന്തേ? ബലത്തിന്റെയും അധികാരത്തിന്റെയും കൂർത്ത നഖങ്ങൾ, പാവം അണ്ണാരക്കണ്ണൻമാർക്കു നേരെ നീളുമ്പോൾ, കരളെ രിയിക്കുന്ന ഒരു നോവിനെ , ഹൃദയത്തിലൂറുന്ന കരുണയെ , മനുഷ്യന്റെ അനേകായിരം കോശങ്ങൾക്കിടയിൽ, ഒരിക്കലും കെട്ടുപ്പോകാത്ത ഒരിത്തിരി വെട്ടമായി ഒളിച്ചു വെച്ചത് ആരാണ്?



Sunday, February 14, 2021

Google- Guru to God

 

Google- Guru to God

The other day I was listening to my friend giving a talk on how we all are influenced by technology in general and Google in particular. He gave special emphasis on the paradigm shift or revolution Google brought about. To substantiate his views, he spoke about how Google democratised and socialised knowledge and information. In order to authenticate his views he came out with an interesting phrase. He said, today he lives in a world where the old concept of “Mata, Pita, GURU Daivam( God), has changed to Mata, Pita, GOOGLE ,Daivam”. In other words, GURU is replaced by GOOGLE. The innovativeness or cleverness of that phrase impressed me a lot and for a moment I fell for it. Fortunately my cognitive abilities shook me out from that daze.

Later, it triggered a lot of thoughts in me. The fundamental meaning of the word GURU is one who dispels the darkness. Or the one who leads us from ignorance to knowledge; the one who lights several lamps inside us. There was a time when, as we reach a certain age, we were handed over to the Guru, who takes us beneath his wings. Under his tutelage he understands us the best; impart the knowledge we need, equip us with the tools and weapons needed to face the complexities of the world; mould us to be a responsible citizen; guide us to develop both mental and physical strength; and cares us like his own son ( I am using the masculine gender for two reasons; one for convenience and other because that is how the system is, by and large). I can go on and on with the list. But that is not the objective. What matters is, apart from whatever I have mentioned above and whatever I have left out, the GURU also instils a sense of value in his students. He installs a MORAL COMPASS inside the student’s conscience. Students go back to society with this immense wealth. We also have instances where the Guru steps in when he feels that the student is sliding from the path of righteousness and moral responsibility. In short, Guru is not the one who just imparts knowledge. Rather, he has a much bigger role to play. Today, whether a Guru is playing this role is debatable. Nevertheless, this is what we expect from a Guru cannot be disputed.

With this new thought I decided to re-examine the above beautiful phrase used by my friend. Can a certain abstract system, developed and maintained more by machines; which can just share information’s which you are asking for, replace a Guru? How far it can play the role of a guide, mentor, philosopher and if required, an arbiter, which a Guru is? In this sense is Google anyway near a Guru? On deeper thoughts, by replacing Guru with Google are we not making a huge mistake of diluting the role of a Guru? Are we not reducing Guru to one who just shares information?

 Of course Google has its own merits. It definitely has revolutionised a lot of areas in our life and has brought knowledge and information’s to our finger tips. It has influenced the very course of human journey in a big way. They, though subtly, were even able to give an impression that they are the substitute for a Guru. As a rhetoric it sounds good. In a speech it is very attractive and probably, as a phrase it is very impressive. However, we should be clear that Google can never substitute a Guru and, by any chance, if that is happening, we should take necessary steps to prevent it. With the recent revelations about the, unacceptable and unethical, interference of Google into many areas of our life, it becomes all the more important for us to do so. We can use Google as an innovative, effective technological tool. At the same time we should ensure that it will not adorn the respected and venerated place of a Guru.

Another point which we should discuss along with this is the role of Guru in our life. Instead of showing undue urgency in replacing Guru with Google, we should ask ourselves where all those Gurus, whom we held in high esteem, had gone. We need to admit that such gurus are rare to be seen. So our efforts should be to reinvent such Gurus rather than handing over that role to Google. Before diminishing Guru as just storage of information, we need to realise their value and worth and take necessary steps to bring them back to our lives.

It can be mere coincidence that recently I happened to hear another friend of mine talking about some other aspects of Google. He was emphasising on the omnipresence of Google and how it has penetrated deeply into our lives, even without our knowledge. He narrated few instances which were of larger concern for me.

In the first instance, my friend was typing a mail in which he had mentioned, “sending an attachment”, but when he clicked the send button he had forgotten to attach the attachment. Google promptly informed him that he has forgotten his attachment?!! That means Google is reading your mail!!!!In another instance, his friend had searched for a book in Google long back and later forgotten about it. After months, as she was passing by a book store, she got information that the book she was searching for is available in that book store!!! Who else can do this other than the omnipotent God? Then I remembered one incident which happened to me. Couple of years back I was searching for the procedure to renew my driving license in Google. Interestingly, after few days I got a mail with all necessary information’s. After that I got details of agents who can help me out. At that time I was not aware that Google is so ubiquitous and I honestly felt God was helping me out. I was thankful that God heard my silent prayer and took prompt action. After listening to my friends talk I realised the name of that God is GOOGLE!!!

In his speech my friend spoke that Google has started doing things which, till now, we felt only God can do.  You are monitored, scrutinised, and observed every minute of your life. A roving omnipresent eye is watching you always. They can read your thoughts, scan your emotions, and predict your responses. They suddenly appear in front of you like that genie out of the magic lamp. Before you could think of something, it will be offered to you. It will be offered as if it is free, like a gift. But, beware of the trap. Let us remember the now famous quote that,” if you are offered anything free, then you are not the customer but you are the product”.

 From the two speeches from my friends I realised that we are slowly but consciously brainwashed to believe that GOOGLE can replace both GURU AND GOD. This is not an exaggerated statement. There is an increasingly large amount of people who have started believing this. Even i almost fell for this trap. The new generation can easily be pray to such thoughts as they have not experienced the value and significance of real Guru. So it will not be a surprise if these two are traded for Google. If one of my friends believes that Google can substitute Guru then it will not be long before another will believe that it can be an alternative for God.

Before we reach there, let us slow down or step back a little. Let us, while accepting and respecting all advancement of science and technology, recognize Google as a corporate entity with an objective to make profits. When their own activities are under scanner, they can’t install a moral compass inside you. Life needs certain philosophy and moral values. They cannot always remain in a material world. Corporate companies and technology cannot elevate human kind to a higher plane.  Since they cannot take the place of our Mata and Pita, they may, even though they do not claim to do so, continue their efforts to take the other two places. Let us not allow that to happen. Let Google remain as Google. We should not give rise to a situation wherein we have to Google search to find our Guru or a God.

 

Tuesday, February 2, 2021

എന്നെ കാണാത്ത ഞാൻ

 

എന്നെ കാണാത്ത ഞാൻ

 

കണ്ടിട്ടില്ല ഞാനെന്നെത്തന്നെ ഇത് വരെ

എന്നിലൂടെ, കണ്ടതെല്ലാം മറ്റാരോ വരച്ച

ശിഥില ചിത്രങ്ങളിലൂടെ മാത്രം

ഇവൾക്കെന്തുപ്പറ്റി ,യാകെ മെലിഞ്ഞു -

ണങ്ങിയല്ലോ,യെന്നു മുത്തശ്ശി

കൂട്ടുകാരികൾക്കൊപ്പം പുറത്തെങ്ങും

പോകേണ്ടെനച്ഛൻ

പാവാടയിനിയും താഴ്ത്തിയിടാനമ്മ

നിന്റെ മാവി( )ലെ മാമ്പഴമെന്നു -

മൂക്കു, മന്ന് ഞാൻ വരും അത് കൊത്താ-

നെന്നടുത്ത വീട്ടിലെ ചേട്ടന്റെയശ്ളീലം

മുല പറിച്ചെറിഞ്ഞ നങ്ങേലി കഥ

ആവേശത്തോടെ പറയുന്നതിനിടയിൽ തിരക്കിട്ടു -

വന്നെന്റെ  മാറിൽ  നിന്നുമൂർന്നു പോയ ദുപ്പട്ട

മാറിലേക്ക് തന്നെ ഇട്ടു തന്ന അദ്ധ്യാപിക

" എനിക്ക് നിന്നെക്കാണാനല്ല,യറിയാനാണിഷ്ട -

മെനക്ഷരത്തെറ്റോടെ , പുസ്തകത്താളിനുള്ളിലെ

കുറിപ്പിൽ നിന്നുമൊലിച്ച ശ്രിംഗാരം

ഇരുട്ടത്തു, കോണിച്ചുവട്ടിലേക്കു വലിച്ചിട്ട്

ചുണ്ടുപൊളിച്ച പുകയില മണം

അടുപ്പെരിച്ചു , വീടൊരുക്കിവെച്ചതിന്

സമ്മാനമായി , കുനിച്ചുകൊടുത്ത

കഴുത്തിൽ കൊളുത്തിത്തന്ന താലി

വലതുകാൽ വെച്ചകത്തുകയറുമ്പോൾ , പട്ടു -

സാരിക്കിടയിലെ വിരലിൽ കുഴിനഖമുണ്ടോ -

യെന്നാശയോടെ നോക്കുന്ന ഒളിക്കണ്ണുകൾ

പൂമാലയിട്ടു വാടിയ മുഖത്തിന്റെ

ബഹുവർണച്ചിത്രം   ഫ്രെയിമിട്ടു വെച്ച പൂമുഖം

എന്നുമിരുട്ടത്തു തപ്പിയിട്ടെന്നെ മുലയെന്നും

മുഴുപ്പെന്നും , ചുഴിയെന്നുമൊക്കെ മാത്രം

തിരിച്ചറിയുന്ന കെട്യോൻ

മുലവരണ്ടപ്പോൾ , വിരൽത്തുമ്പു വിറച്ചപ്പോൾ

അടുക്കളപ്പുറത്തു നിന്ന് പുട്ടെന്നും -

ബീഫെന്നും , അപ്പമെന്നുമൊക്കെ , ഒരിക്കലും

തീരാത്ത ലിസ്റ്റുണ്ടാക്കി തന്ന മക്കൾ

വീഡീയോയിലൂടെ മാത്രം കണ്ട, കാണുമ്പോൾ

" ഹായ് ഗ്രാൻഡ്മാ"യെന്നു  പറയുന്ന,

ഞാനറിയാതെ എന്റെ ജന്മദിനം തിരുത്തി ,

" ലിവിങ് അറ്റ് ടെക്സാസ് ",

" സ്റ്റഡീഡ് അറ്റ് ഹാർവാർഡ് ", എന്നൊക്കെ

നിസ്സങ്കോചം എന്നെ മറ്റൊരാളാക്കി,

" അവർ ഗ്രേറ്റ് ഗ്രാൻഡ്മാ"യെന്ന്  ഫേസ്ബുക്കിൽ

എന്നെയൊതുക്കിയ പേരമക്കൾ

 

 

കഴിഞ്ഞ പിറന്നാളിന് സമ്മാനമായി

മക്കളയച്ചു തന്ന വിലപിടിച്ച മൊബൈൽ .

ഇന്നു ഞാനിതിലൂടെ എന്നെ കാണുന്നു

പലതരത്തിൽ , പലയിടങ്ങളിൽ

പലനേരങ്ങളിൽ, പല ഭാവങ്ങളിൽ

ഇപ്പോൾ  ഞാൻ എന്നെ തന്നെ  പകർത്തി

വീണ്ടും വീണ്ടും കാണുന്നു

പഴയതെല്ലാം തുടച്ചുകളഞ്ഞു

പുതിയ ചിത്രങ്ങളെടുക്കാൻ  ശ്രമിക്കുന്നു

ഇന്നലെയെടുത്ത ചിത്രത്തിലെനിക്ക്

കൂട്ടായി സായാന്ഹസൂര്യൻ

ഇന്നെടുത്തപ്പോൾ പിറകിൽ

ഇലകൊഴിഞ്ഞൊരു മരം

 

എങ്കിലും, എന്റെ തന്നെ വിരൽത്തുമ്പമർത്തി

ഞാനെടുക്കുന്ന ചിത്രങ്ങളൊന്നുമെൻറെ

നെഞ്ചിൽ പതിയുന്നില്ലെന്നറിവോടെ

മറ്റൊരാൾ വരയ്കാത്ത ചിത്രങ്ങളായി,

എന്ന് കാണും  ഞാനെന്നെയെനിലൂടെ

എന്ന് വെറുതെ നിനച്ചിരിക്കുമ്പോൾ

ആകാശമാകെ ഇരുൾമൂടുന്നു ,യിടിവെട്ടി

മിന്നല്പിണറായ് ഒരശരീരി പോലെ ,

" എന്റെയെട്ടാം പുത്രനെത്തും വരെ, ഭൂമിയിലേക്കു -

ഞാനയച്ച വെറും ഗർഭപാത്രം നീ", യെന്നു ദൈവവും

 

Sunday, January 17, 2021

Mask and the eyes.

 

Mask and the eyes.

I never had problem in wearing a mask. From my early childhood itself I got used to it. You may be bit surprised and will be thinking which mask am I talking about. Definitely I am not talking of the pandemic mask. Rather the one which I started wearing long back, though unknowingly. The mask was artificial; nevertheless, it was an extended part of my body. I never got any training nor did anyone teach me how to wear it without getting noticed. Even before I could realise its purpose, the mask had become a natural part of my life.

In front of my parents I wore the mask of obedience and agreement. With friends it was one of acceptance and rarely any indifference. At school I always carried the mask of discipline. Workplace taught me to wear those of submission and compliance. While meeting government officials or politicians the best suited was that of servitude and surrender. Only with my son I bravely wore the mask of authority and power; that too only till he started wearing the mask of indifference. I have always wondered how, without any formal training we could acquire this wonderful skill of wearing multiple masks as and when we need them. At the same time, I have to admit that, it was this skill which safely took me through all the hassles of life. The more adept you are in wearing different masks, the more successful you will be. In short, a winner is a person with many masks.

 However, what I am struggling with now is the mask upon mask. Through years of use I had perfected those multifarious masks. But this new mask is like a mask on top of another mask. Other masks helped me in feigning all my natural expressions and reactions. Even though my pretenses were understood by others it was well masked. Thus while being irritated you could pretend to be pleasant; even when angry you could smile; and though you are in disagreement with the idea you could fake acceptance with great ease.

The new mask covers your face to a large extend thus limiting my scope of using those other masks perfectly. Those areas were much easier to manipulate. A dry lip, blushing cheeks, or a wry smile could help in building a great façade. Now that option is completely gone.

The biggest danger is, the new mask, while covering the lower part of the face, exposes the eyes. Eyes had, in fact refused to be a part of other masks so far. While those masks fitted so perfectly to other parts of the face it could never influence the eyes as they were the most defiant. Eyes always stood firmly with the truth and genuineness. Fortunately we were all too focused with the other parts of the face that we could never decipher the message the eyes were trying to convey. Even if we understood we pretended otherwise. We never dared to look into others eyes. Now, the eyes, which were hitherto left unnoticed, have become very prominent.

It cannot be avoided as it is the only part which is visible and they are exploiting this opportunity to its fullest. Eyes have come back with a vengeance. They are taking revenge for their years of forceful subordination. I may even get used to this mask upon mask. But what will I do with my eyes. My eyes are out there to expose me fully. Years of my masquerading beneath the masks will crumble now. Even while having a mask upon a mask, everything which was veiled till now will be exposed.

This made me think; are these masks a real eye opener? Is the pandemic, in a queer way, trying to teach us how to look into others eyes? Is someone nudging us to eschew all those pretenses and be more truthful? Is nature, while forcing us to physically cover the whole face, but leaving the eyes open, teaching us how to be honest to ourselves? When it is time to remove this second mask, will I be brave enough to throw away those other masks along with it? Will I be ready to look into others eyes without searching for any malice and hatred? Or is there anything more to this than meet the eyes?

Tuesday, January 12, 2021

“Love Story “and my teenage son

 

“Love Story “and my teenage son

My son will turn seventeen this month. Seventeen looks like too much teen. As he steps further into teen, like most of the parents, I too get worried. It seems bit funny to say that a father is “worried” about his son. Probably, worried is not the right word. In that case, is it concern, anxiety, fear? Words may be inadequate to convey the feeling we have. On the other hand, there is no need to have the exact word since every parent, with a teenage child, will understand what I am trying to share.

When young, it was easier to understand him. Or that is what I thought. As he grew up it became difficult to fathom his thoughts, aspirations, reactions and tastes. It was becoming difficult to fit him into a particular category. Human being has this ability to draw columns or matrices and classify people accordingly. There are consultants and experts who can help you in doing that. They have psychometric tests which will determine the personality of your child.

As a father, I want to know what my son is and will be in future. So I have to take him through various tests to know in which category he can be fitted into. I may force him to undergo analysis so that we will know he belongs to which box and then arrange to cut the life according to his size and taste. It does not mean that I am not aware he is still in his teens and too young to understand many of such classifications. He is just like a fruit on the tree which can still turn sweet or sour. But i can’t afford him to be sour. I want him to be sweet and successful, throughout his life.

However, like the mythical fish, he was, at amazing speed outgrowing all those pots I moulded for him.  He is becoming bigger and bigger, not just physically. It is true that I am losing sleep at his startling growth. I have spent hours trying to understand him better. I have even tried to evaluate him from his natural expressions and reactions. Since I failed to gauge him fully I thought of approaching these experts and take their professional help. A better sense whispered in my ears that he is too raw to show his natural leanings, but I decided to ignore those  advice as such suggestions can be extremely misleading. For such significant issues in life it is better to listen to professionals rather than the rants of the amateur mind.

These professionals are experts equipped with various tools. They can mentally, emotionally, intellectually and psychologically dissect your child and tell you exactly what he or she will become in future. Through a series of processes they will determine his personality, rightly recognise his temperament, identify his potential, analyse his strength and weaknesses and suggest how to build his future, brick by brick. They can ensure our children will always be sweet and successful, provided we hand over them to these experts at the ripe age. I too had almost decided to consult such a specialist.

Meanwhile he had his vacations and I thought of allowing him few free days before he is subjected to those tests. Reading is another habit I want him to develop. He likes reading. Nevertheless, he has his tastes and will read at his pace and leisure. Needless to say I dislike this. I wish to see him with a book always. I want him to keep aside his PS4 and other gadgets and cosy up in a corner with a thick classic. So I had selected few books for him to read. Interestingly he picked up “LOVE STORY” by Erich Segal from the lot. May be it is the size of the book or the title which attracted him. This was one book which had impacted me a lot when I read it for the first time. Probably, this book has moved generations of teens. It is a fact that most of our films and popular books are just variations of this amazing book. No one can read through it without wetting their eyes. So, I was happy when he selected the book and eager to know how he will react to the book. To use a cliché, he took to the book like a duck to the water. Even when I walked into his room he did not notice me as he was so immersed in the book.  He read it in less than an hour. After reading it i could see that he was visibly upset or rather moved. Something was brewing inside him which he was not able to express. So I went and sat beside him. To my surprise, the next thing I saw was him sobbing uncontrollably. I was bit surprised and asked him what happened. Then he leaned on to my shoulders and started weeping, unashamedly. The book had such an impact on him that he could not control his emotions. That was a new experience for me. For the first time I was observing such strong emotions in him. I knew he is emotional and sensitive. But the fact that a book can influence him so much was a new discovery for me. Suddenly I could see my son in a new light. Rather, I could realise who my son is. He could read a book and relate himself to pure love; he could recognise the pain of death and loss; he could value the strength of relationship; he has a heart ready to accept the softer side of life; somewhere he could connect himself with that deeper essence of life.  He could openly express his emotions without being bothered about the image such a blatant expression of emotions can create about him. Above all, he felt my shoulder is a place where he can lean and weep. He understood the strength of that bonding. What else I need to know about my son? Why should I subject him to all those analysis and classifications? Since he has learned the secret of his heart, I cancelled the appointment for his psychoanalytical test. At times, honest tears can be better than many tests.

Saturday, November 28, 2020

കാൽപ്പന്തു കൈകൊണ്ടു തൊട്ടയാൾ ദൈവമാകുമോ ?

 

കാൽപ്പന്തു കൈകൊണ്ടു തൊട്ടയാൾ  ദൈവമാകുമോ ?

 

തലക്കെട്ടു തന്നെ പലർക്കും രസിച്ചിട്ടുണ്ടാവില്ല. പലരുടെയും മുഖം  ചുളിഞ്ഞിട്ടുണ്ടാവും. തലക്കെട്ടുകൾ നമ്മെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്ന കാലത്തു ,കുറച്ചു കൂടി വായിച്ചു നോക്കാമെന്നു കരുതുന്നവരുമുണ്ടാവും.

മറഡോണയെ കുറിച്ച് ഞാൻ ഒരിക്കലും എഴുതണമെന്നു കരുതിയതല്ല. എഴുത്തുകയുമില്ലായിരുന്നു. എങ്കിലും അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഒഴുകിയെത്തുന്ന അനേകം കുറിപ്പുകൾ കണ്ടപ്പോൾ ഇതെഴുതണമെന്നു തോന്നി .

വളരെ ശ്രദ്ധിച്ചു, ആലോചിച്ചുവേണം ഇതെഴുതാൻ എന്നെനിക്കറിയാം. ഫുട്ബോളിന്റെ ചക്രവർത്തിയെ, അല്ല ദൈവത്തിനെ പറ്റിയാണ് എഴുതുന്നത്, അദ്ദേഹത്തിന്റെ വേര്പാടിന് ശേഷം ഫുട്ബോൾ എന്ന കളിതന്നെ ഉണ്ടാവില്ലെന്ന് കരുതുന്ന ഭൂരിപക്ഷത്തിനു ഞാൻ എഴുതുന്നത് ഇഷ്ട്ടമായി എന്ന് വരില്ല.

ആദ്യം തന്നെ പറയട്ടെ. ഞാൻ ഫുട്ബോളിന് വേണ്ടി ഒരു സാമ്രാജ്യം തീർത്ത് , അവിടെ ഒരു സിംഹാസനം ആർക്കു വേണ്ടിയും ഒരുക്കി വെച്ചിട്ടില്ല. ഇനി അഥവാ അങ്ങിനെ ഒരുക്കിയാൽ തന്നെ അതിൽ ഒരാൾ മാത്രം ,വർഷങ്ങളോളം ചക്രവർത്തിയായി വാഴില്ല . പല സമയത്തു പലരായിരിക്കും സിംഹാസനം അലങ്കരിക്കുന്നത്. ഒരാൾക്ക് മാത്രമായി ഒഴിച്ചിടാൻ മാത്രം സങ്കുചിതമല്ല സിംഹാസനം. അനേകം ദൈവങ്ങളെ ഒരുമിച്ചു പൂജിക്കുന്ന രാജ്യത്തു ജനിച്ചുവളർന്ന എനിക്ക്   അതൊരു   പുതുമയല്ല

വളച്ചു കെട്ടില്ലാതെ പറയട്ടെ; ലോകത്തിലെ മികച്ച പന്ത് കളിക്കാരുടെ പട്ടിക എന്നോട് ഉണ്ടാക്കാൻ   പറഞ്ഞാൽ, ആദ്യത്തെ പത്തിൽ പോലും മറഡോണയുടെ പേര് വരില്ല.അത് അദ്ദേഹം ഒരു മോശം കളിക്കാരനായത്  കൊണ്ടല്ല . മറഡോണ മാന്ത്രികനായ  ഒരു കളിക്കാരൻ തന്നെയാണ്. അസാധാരണമായ പന്തടക്കവും , വേഗതയും, ,എതിരാളികളെ കബളിപ്പിക്കാനുള്ള മിടുക്കും, എവിടെവെച്ചും ഗോൾ പോസ്റ്റിലേക്ക് ബോൾ അടിച്ചു കേറ്റാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു.

പിന്നെയെന്തു വേണം എന്ന് നിങ്ങൾ ചോദിക്കാം . ഇത് പോലെ കഴിവുള്ള, അല്ലെങ്കിൽ ഇതിനേക്കാൾ കഴിവുള്ള  പലരും ഫുട്ബാളിൽ ഉണ്ട് അല്ലെങ്കിൽ ഉണ്ടായിട്ടുണ്ട് എന്നാണെന്റെ മറുപടി. അവരിൽ നിന്നും ഒക്കെ തീർത്തും വ്യത്യസ്തമായ സവിശേഷതകളൊന്നും ഞാൻ മറഡോണയിൽ കണ്ടിട്ടില്ല. അത് കൂടാതെ ചില കാരണങ്ങൾ കൂടി പറയാം. കാരണങ്ങളൊന്നും  നിങ്ങൾ അംഗീകരിക്കണമെന്നില്ല. ഇതൊക്കെ എന്റെ തീർത്തും വ്യക്തിപരമായ അഭിപ്രായങ്ങളാണ്.

 

ഫുട്ബോൾ എന്ന് പറയുമ്പോൾ ബ്രസീലിനെ സ്നേഹിക്കുന്ന ലക്ഷങ്ങളിൽ ഒരുവനാണ് ഞാൻ. എന്നാൽ ഇതെഴുതുമ്പോൾ ഞാൻ അവരെ ഇതിൽ ഉൾകൊള്ളിക്കുന്നില്ല. ഇതെന്റെ സ്വകാര്യമായ ചിന്തകളാണ്. ഇതിന്റെ പൂർണ ഉത്തരവാദിത്വം എനിക്കാണ്. ബ്രസീലിനോടുള്ള ഇഷ്ടം എന്തുകൊണ്ടാണ് എന്ന് എനിക്കറിയില്ല. ഞാൻ വലുതാകുമ്പോഴേക്കും ബ്രസീൽ ഫുട്ബാളിന്റെ വസന്ത കാലമൊക്കെ കഴിഞ്ഞിരുന്നു, എങ്കിലും 2002 അവർ എനിക്ക് കണ്ടു സന്തോഷിക്കാൻ വേണ്ടി ഒരു കിരീടം നേടി തന്നു. ഫുട്ബോളിനെ ഇഷ്ടപെട്ട നാൾ മുതൽ ബ്രസീലിനെയും ഇഷ്ടപ്പെട്ടിരുന്നു. മൈതാനത്തു മഞ്ഞപ്പട വിരിയിച്ച പൂക്കൾ, അവർ ഒരുക്കിയ താളങ്ങൾ , അവർ നെയ്തെടുത്ത ലയ ഭംഗികൾ, ഇതൊന്നും   മറ്റാർക്കും കഴിഞ്ഞിട്ടില്ലെന്ന് എനിക്കു ഉറപ്പാണ്. ബ്രസീലിയൻ ഫുട്ബോൾ ഇന്നൊരു വഴിത്തിരിവിലാണ്. എങ്ങോ നഷ്ടപെട്ട പഴയ പ്രതാപം തിരിച്ചു  പിടിക്കാനുള്ള ശ്രമത്തിലാണ്. അതുകൊണ്ടു അവരെ കൈവിടാൻ വയ്യ . കുറച്ചു വര്ഷം മുമ്പ് ജർമ്മനി ഞങ്ങളെ ദയനീയമാം  വിധം തകർത്തു  തരിപ്പണമാക്കിയപ്പോഴും,  കളി തീരുംവരെയും അതിനു ശേഷം ഇന്ന് വരെയും അവരുടെ തിരിച്ചു വരവിനു വേണ്ടി കൈയടിക്കുന്നവനാണ് ഞാൻ. ഇനി കളി  എത്രയൊക്കെ മോശമായാലും, ജന്മത്തിൽ ബ്രസീലിനെ ഞാൻ ഒരിക്കലും കൈവിടില്ല. അത്തരമൊരു ബ്രസീൽ ആരാധകന്റെ ആജന്മ ശത്രുവാണ് അർജന്റീന .കീരിയും പാമ്പും പോലെ, ഇന്ത്യയും പാകിസ്ഥാനും പോലെ, അമേരിക്കയും ക്യൂബയും പോലെ, ഒരിക്കലും തീർക്കാനാവാത്ത കടുത്ത ശത്രുത ഞങ്ങൾക്കിടയിലുണ്ട് . അതുകൊണ്ടു തന്നെ ശത്രുരാജ്യത്തെ ഒരാളെ , ഫുട്ബാളിന്റെ ചക്രവർത്തിയായി അരിയിട്ട് വാഴിക്കാനുള്ള ഒരു ശ്രമത്തെയും ഞാൻ അംഗീകരിക്കില്ല. ഇമ്രാൻ  ഖാൻ പ്രഗത്ഭനായ ക്രിക്കറ്റ് കളിക്കാരനായിരുന്നു. ലോകം കണ്ട മികച്ച ഓൾ റൗണ്ടർ ആയിരുന്നു. അദ്ദേഹമാണ് പാകിസ്താന് ക്രിക്കറ്റ് ലോക കിരീടം നേടി കൊടുത്ത്. എന്നാൽ അദ്ദേഹമാണ് ക്രിക്കറ്റിന്റെ ചക്രവർത്തി എന്ന് പറഞ്ഞാൽ നിങ്ങൾ അംഗീകരിക്കുമോ? അത് പോലെ തന്നെയാണ് ഇതും.

ഇത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള മത്സരം മാത്രമല്ല, ലോകത്തെ അനേക ലക്ഷം ഫുട്ബോൾ പ്രേമികൾ മറഡോണയെ ദൈവമായി കാണുന്നു എന്ന് നിങ്ങൾ വാദിക്കാം. അത് കൊണ്ട് തന്നെ മറഡോണയെന്ന വ്യക്തിയിലേക്ക് വരാം . മറൊഡോണയെക്കാൾ (കു)പ്രസിദ്ധമായിരുന്നു അദ്ദേഹത്തിന്റെ മൈതാനത്തിനു പുറത്തുള്ള ജീവിതം. അദ്ദേഹം എവിടെയൊക്കെ പോയോ അവിടെയൊക്കെ മയക്കുമരുന്നും അദ്ദേഹത്തിന്റെ കൂടെ പോയി. ഒന്നോ  രണ്ടോ തവണ ഉത്തേജന മരുന്ന് കഴിച്ച കാര്യമല്ല പറയുന്നത്. സമൂഹത്തിനു തന്നെ ഉൾക്കൊള്ളാനാവാത്ത മയക്കുമരുന്നിന്റെ അടിമയായ കാര്യമാണ് പറയുന്നത്. മൂന്ന് തവണയാണ്  അദ്ദേഹത്തിനെ കുറ്റക്കാരനായി കണ്ടത്. 1991 ഇൽ  ആദ്യത്തെ വിലക്ക് . 1994  വേൾഡ് കപ്പിൽ നിന്നും പുറത്താക്കപ്പെടുന്നു . പിന്നീട്  1997  വീണ്ടും.ഏതു രാജാവാണ്, ദൈവമാണ് തൻ്റെ സിംഹാസനത്തിൽ നിന്നും മൂന്ന് തവണ മയക്കുമരുന്നിന്റെ ലഹരിയിൽ അടിതെറ്റിവീണിട്ടുള്ളത്. ഇത് വെറും വ്യക്തിപരമായ ഒരു കാര്യമല്ല.ലോകം മുഴുവൻ അറിയുന്ന  , ആരാധിക്കുന്ന ഒരു വ്യക്തി ഇത്ര അധഃപതിക്കുന്നത് ശരിയാണോ? ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ആരാധകർക്ക് ഒരു ദൈവം ഇങ്ങനെയാണോ മാതൃകയാവേണ്ടത്? അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളെന്ന് പറഞ്ഞ്  കൈയൊഴിയാൻ കഴിയുമോ ? വളരെ അച്ചടക്കത്തോടെ കളിക്കേണ്ട കളിയുടെ ചക്രവർത്തി, വ്യക്തി ജീവിതത്തിലും അച്ചടക്കം പാലിക്കേണ്ടതല്ലേ ?ലക്ഷക്കണക്കിനാളുകൾ തന്നെ  നെഞ്ചേറ്റി നടക്കുമ്പോൾ, തൻ്റെ കുത്തഴിഞ്ഞ ജീവിതം അവരെ വഴിതെറ്റിക്കുമെന്നു അയാൾ ഓർക്കേണ്ടതല്ലേ. ഇനി അതൊക്കെ മാറ്റി വെച്ചാലും, കളിക്കളത്തിൽ അയാൾ കാണിച്ച മിടുക്ക് ലഹരിയുടെ സഹായത്തോടെയാണ് എന്ന് പറഞ്ഞാൽ അത് പൂർണമായി നിഷേധിക്കാൻ കഴിയുമോ? ലാൻസ് ആംസ്ട്രോങും, ബെൻ ജോൺസണുമൊക്കെ ,കുറ്റക്കാർ എന്നുകണ്ടെത്തി മാറ്റിനിർത്തപ്പെടുമ്പോൾ , ഒരു ഫുട്ബോൾ ഇതിഹാസത്തിനെ  മാത്രം അതിൽ നിന്നും  മാറ്റിനിർത്തുന്നത് അനീതിയല്ലേ ? സ്വന്തം പ്രയത്നം കൊണ്ടും, കായികവും മാനസികവുമായ തയ്യാറെടുപ്പുകൊണ്ടും മാത്രം കായിക രംഗത്ത് പിടിച്ചു നിൽക്കുന്ന അനേക ലക്ഷം കായികതാരങ്ങളോടുള്ള അവഗണനയും, അധിക്ഷേപവും അല്ലെ അത് ?

എത്രയൊക്കെ ലഘൂകരിക്കാൻ ശ്രമിച്ചാലും, ന്യായീകരിക്കാൻ ശ്രമിച്ചാലും മറഡോണയ്ക്കു കാല്പന്തിനേക്കാൾ ലഹരി നൽകിയത് മയക്കുമരുന്നുകളാണ് എന്ന് സമ്മതിക്കേണ്ടി വരും. അത് സമ്മതിക്കാതെ , അതിൽ  നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാവാം?

 

കളിക്കിടയിൽ ,ഒരു കാലഘട്ടത്തിൽ വല്ലാതെ തിളങ്ങിയ ഒരു താരമാണ് മറഡോണ. തിളക്കത്തിൽ അദ്ദേഹം മറ്റുള്ളവരെ നിഷ്പ്രഭരാക്കി.   കാലയളവിനുള്ളിൽ ,കീഴടക്കാനുള്ള പല ഉയരങ്ങളും അദ്ദേഹം കീഴടക്കി.  ക്ഷണികമെങ്കിലും , അതി ശക്തമായ പ്രഭയുടെ നിഴലിലാണ് പിന്നീട് മറഡോണ എന്ന വ്യക്തി ജീവിച്ചത്. കായിക ജീവിതത്തിന്റെ ഒടുവിൽ, തൻ്റെ കഴിവുകൾ ഊർന്നു പോകുന്നത് അദ്ദേഹം വ്യക്തമായും അറിഞ്ഞിരിക്കണം. അതുകൊണ്ടു തന്നെയാണ് കളിയിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ , അത് വരെ നേടിയെടുത്ത വ്യക്തിപ്രഭാവത്തിന്റെ കരുത്തിലാണ്  അദ്ദേഹം ശിഷ്ട കാലം ജീവിക്കാൻ ശ്രമിച്ചത്. അപ്പോഴേക്കും ഒരു  ബ്രാൻഡ് ഇമേജ് അദ്ദേഹം, അറിയാതെയാണെങ്കിലും, ഉണ്ടാക്കിയിരുന്നു. എന്നും അപവാദങ്ങളിലും , വിവാദങ്ങളിലും പെടുന്നവരെയാണ് വാർത്തകൾക്കും, മാധ്യമങ്ങൾക്കും ആവശ്യം. അങ്ങിനെ ഒരാളെ കിട്ടിക്കഴിഞ്ഞാൽ പിന്നെ അവർ അയാളെ ചക്രവർത്തിയും, ദൈവവും ഒകെ ആക്കി മാറ്റും

മറഡോണയെ കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആരാധകർ ഇതെല്ലാം മറച്ചുവെക്കും എന്ന് മാത്രമല്ല , മറ്റുചില കാര്യങ്ങൾ പറഞ്ഞ് നമ്മുടെ ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കും. അതിൽ ഏറ്റവും കൂടുതൽ തവണ ഉപയോഗിക്കുന്ന അസ്ത്രമാണ് ഇംഗ്ലണ്ടിന് എതിരെ അദ്ദേഹം നേടിയ   അത്ഭുത ഗോൾ. അത് ഫുട്ബോൾ ചരിത്രത്തിൽ എന്നും ഇടം പിടിക്കുന്ന ഗോൾ  ആണ്  എന്നതിന് സംശയമൊന്നുമില്ല . തന്റെ പകുതിയിൽ നിന്നും പന്തെടുത്ത് , എതിരെ വന്ന ഡിഫൻഡർമാരെ വെട്ടിച്ചുകയറി , ഗോൾവല കുലുക്കിയത് മറഡോണയുടെ അത്ഭുതപൂർവമായ കഴിവിന്റെ പ്രദർശനം തന്നെയാണ് . ( അത് ഗോൾ ആയില്ലെങ്കിൽ ഞങ്ങൾ മലപ്പുറത്തുകാർ അദ്ദേഹത്തെ ഒറ്റപൂതിയെന്ന്  വിളിച്ചേനെ )

എന്നാൽ ഒരു വ്യക്തിയുടെ മികവ് ഒന്നോ  രണ്ടോ ഉദാഹരണങ്ങൾ ഉയർത്തി കാട്ടി തെളിയിക്കാൻ കഴിയില്ല . അത് വ്യക്തിയുടെ ആകെയുള്ള ജീവിതത്തിന്റെ പ്രതിഫലനമാകണം .

അങ്ങിനെ വരുമ്പോൾ, ഗോളിനോട് ചേർത്ത്  , ഹാൻഡ് ഓഫ് ഗോഡ് എന്ന് പിന്നീട് അറിയപ്പെട്ട , ഗോൾകൂടി  കൂട്ടി  വായിച്ചാലേ ചിത്രം പൂർണമാവുകയുള്ളൂ . ഇവിടെയാണ് കളിയുടെ മൗലികതയും, കളിക്കാരന്റെ ധാർമ്മികതയും കടന്നു വരുന്നത്. എല്ലാ കളിയും ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതല്ല . മറ്റൊരു അർത്ഥത്തിൽ  ജയം മാത്രമാകരുത് കളിയുടെ ലക്ഷ്യം. കളിയെ പോലെ പ്രധാനമാണ് എങ്ങിനെ കളിക്കുന്നു എന്നതും. കളി   ജയിക്കേണ്ടത് കളിക്കാരന്റെ  അല്ലെങ്കിൽ രാജ്യത്തിൻറെ ആവശ്യമായിരിക്കാം. പക്ഷെ അതിനുവേണ്ടി ധാർമ്മിക  മൂല്യങ്ങളെ മുഴുവൻ ചവിട്ടു കൊട്ടയിലേക്കു എടുത്തെറിയുന്നത് ശരിയല്ല.

ദൈവത്തിന്റെ കൈ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഉദേശിച്ചത്ഞാൻ ദൈവമാണ് എന്നും, അതുകൊണ്ട്  അതെന്റെ കൈയാണ് എന്നുമാണോ? അതോ,  താൻ  വളരെ പ്രിയങ്കരനായത് കൊണ്ട് , ദൈവം തന്നെ നേരിട്ടു വന്ന് , കൈകൊണ്ട് ഗോൾ നേടിയെന്നാണോ? രണ്ടായാലും തെറ്റാണ് . ദൈവമായാലും, മനുഷ്യനായാലും ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റ് . ഫുട്ബോൾ കാലുകൊണ്ട് കളിക്കേണ്ട കളിയാണ്. അവിടെ കൈക്കു സ്ഥാനമില്ല.ഇത്തരം കൗശലങ്ങളും, സൂത്രപ്പണികളുമൊക്കെ ചരിത്രത്തിലും, പുരാണങ്ങളിലും സുലഭമാണ്. ഏറ്റവും വലിയ വില്ലാളി, മണ്ണിലുറച്ചു പോയ രഥചക്രമുയർത്തുമ്പോളാണ് , എതിരാളിയെ അമ്പെയ്തു വീഴ്ത്തിയത്. നൂറുപേരെ കൊന്ന ബലവാൻ , ഒടുവിലത്തെയാളെ തുടയിലടിച്ചാണ് കൊന്നത്. അങ്ങിനെ പലകഥകളും നമ്മൾ കേട്ടിട്ടുണ്ട്. അത് തെറ്റോ ശരിയോ എന്ന് ഇപ്പോഴും ചർച്ച ചെയുന്നുണ്ട്. അതുപോലെ , മഹാനായ കളിക്കാരന്റെ അപജയങ്ങൾ പാടിപുകഴ്ത്തുമ്പോൾ , അധാർമികത കൂടി അതോടൊപ്പം പറയണമെന്നു മാത്രം.

ഇവിടെയാണ് മറ്റൊരു കളിക്കാരൻ കടന്നു വരുന്നത്. മറഡോണയോളമില്ലെങ്കിലും ഒരുകാലത്തു ഒരുപാടു പേര് നെഞ്ചിലേറ്റിയ കളിക്കാരനാണ് സിദാൻ. മൈതാനങ്ങളെ അടക്കിഭരിച്ചിരുന്ന സൂത്രധാരകൻ , ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തിൽ അദ്ദേഹം മാനുഷികമായ ഒരു പ്രലോഭനത്തിന്നടിപ്പെട്ടു . ഞൊടിയിടയിൽ എല്ലാം കീഴ്മേൽ മറിഞ്ഞു. തന്നെയും തന്റെ കുടുംബത്തെയും വംശീയമായി അപഹസിച്ച, അവഹേളിച്ച എതിരാളിയെ അയാൾ തലകൊണ്ട് ഇടിച്ച്  താഴെയിട്ടു. അതിന്റെ പേരിൽ കളിയിൽ നിന്നും പുറത്തായി. അന്ന് അദ്ദേഹത്തിന് നഷ്ടപെട്ടത് ചക്രവർത്തി അല്ലെങ്കിൽ ദൈവമെന്ന സ്ഥാനമാണ്. എതിർ ടീമിലെ ആൾ തന്നെ അധിക്ഷേപിച്ചപ്പോൾ , സിദാന് കുറച്ചു നേരം ക്ഷമിക്കാമായിരുന്നു . എന്നിട്ടു കളിക്കിടയിൽ ഒത്തുവരുന്ന അവസരത്തിൽ , ദൈവത്തിന്റെ കൈ എന്നപോലെ, സൂത്രത്തിൽ  എതിരാളിയോട് പകരം വീട്ടാമായിരുന്നു . പക്ഷെ അദ്ദേഹം ചെയ്തത് , എല്ലാവരും കണ്ടു നിൽക്കേ അവഹേളനത്തിനുള്ള മറുപടി കൊടുക്കുകയായിരുന്നു. അതിനു അദ്ദേഹം ഉപയോഗിച്ചത് തന്റെ തലയാണ്. ഫുട്ബോളിൽ തല ഉപയോഗിക്കൽ നിഷിദ്ധമല്ല . സിദാന്ന് കൈകൊണ്ടു എതിരാളിയെ നേരിടാമായിരുന്നു. പക്ഷെ ഫുട്ബോൾ ഗ്രൗണ്ടിൽ ആയതുകൊണ്ടാവാം അദ്ദേഹം അത് ചെയ്യാതിരുന്നത് . സിദാൻ ചെയ്തത്ശെരിയോ തെറ്റോ എന്നത്  ഇവിടെ പ്രസക്തമല്ല . പക്ഷെ ,ഒന്നും മറച്ചു വെക്കാതെ, എന്നാൽ എന്തിനെന്ന്  ഇതുവരെ ആരോടും പറയാതെ, തന്നെ പരിഹസിച്ചവനുള്ള ശിക്ഷ , കൈകൊണ്ടല്ലാതെ ,നടപ്പാക്കാനുള്ള ആർജവം അദ്ദേഹം കാണിച്ചു. അതിനുള്ള ശിക്ഷ ഏറ്റുവാങ്ങി കളിക്കളം വിട്ടു പോയി. അതിൽ സിദാനും, ഫ്രാൻസിനും വലിയ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടാവും. എന്നാൽ ഒരു തെറ്റു ചെയ്ത് , അതിനെ ദൈവത്തിന്റെ മേലെ  ചാരിവെച്ച് , ജീവിതകാലം മുഴുവൻ ഒരു തീരാക്കളങ്കമായി അതുകൊണ്ടു നടക്കുന്നതിലും ഭേദമാണ് വലിയ നഷ്ടങ്ങൾ.

സൈക്കോളജിയിൽ " ഹാലോ എഫ്ഫക്റ്റ് " എന്നൊരു സങ്കല്പമുണ്ട്. ആരുടെയെങ്കിലും, അല്ലെങ്കിൽ എന്തിന്റെയെങ്കിലും വ്യക്തിപ്രഭാവത്തിൽ അകപ്പെട്ടു പോകുന്നതിനെയാണ് അങ്ങിനെ പറയുക. പിന്നീട്  വ്യക്തി, അല്ലെങ്കിൽ  ബ്രാൻഡ് ചെയുന്നതൊക്കെ മഹത്തരമാണ് എന്ന് നാം വിശ്വസിക്കുന്നു. വ്യക്തിക്കു പിന്നിൽ സദാ ഒരു പ്രഭാവലയം തീർത്തുകൊടുക്കുന്നു.അതിനു നല്ലൊരു ഉദാഹരണമാണ് മറഡോണ. അദ്ദേഹത്തെ ഫുട്ബാളിന്റെ ചക്രവർത്തിയായി അവരോധിക്കുന്നവർക്കു അവരുടേതായ കാരണങ്ങൾ ഉണ്ടായിരിക്കാം.

എല്ലാ സിംഹാസനങ്ങളും പരിശുദ്ധമൊന്നുമല്ല. അല്ലെങ്കിൽ എല്ലാ സിംഹാസനത്തിലും പാപത്തിന്റെയും, ചോരയുടേയുമൊക്കെ കറ പുരണ്ടിട്ടുണ്ടാവും. എല്ലാ ചക്രവർത്തിമാരും, ദൈവങ്ങളും എല്ലാം തികഞ്ഞവരാണ് എന്നും എനിക്ക് അഭിപ്രായമില്ല. എന്നാലും  ശുഭ്രവസ്ത്രത്തിൽ ഒരു മഷിത്തുള്ളിയോ, ഒരു കറയോ വീണാൽ പിന്നെ നമുക്കതു ഉപയോഗിക്കാൻ കഴിയില്ല. അതുപോലെ തന്നെ സിംഹാസങ്ങളിൽ ഇരിക്കുന്നവർ കളിയുടെ എല്ലാ നിയമങ്ങളെയും പാടെ അവഗണിക്കുന്നതു ശരിയല്ല. സമൂഹത്തിനു ദോഷമാകുന്ന ഒരു പ്രവൃത്തിയിൽ നിരന്തരം വ്യാപൃതനാവുന്നതും തെറ്റായ കീഴ്വഴക്കമാണ് .

മറഡോണയുടെ കൈയ്യിൽ ചെഗുവേരയുടെയും , കാലിൽ ഫിഡൽ കാസ്ട്രോയുടെയും ചിത്രങ്ങൾ  പച്ചകുത്തിയിട്ടുണ്ടത്രെ . ( കാലിൽ കാസ്ട്രോ ഉള്ളത് കൊണ്ടാണോ ഗോൾ അദ്ദേഹം കൈകൊണ്ട് നേടിയത് ? കാസ്ട്രോയോടുള്ള ദേഷ്യം തീർക്കാനാണോ ദൈവം നേരിട്ടു വന്നു അത് ചെയ്തത്?)

രണ്ടു വിപ്ലവ പോരാളികളെയും , രണഭൂമിയിലായാലും ബൊളീവിയൻ കാടുകളിലായാലും,നയിച്ചത് ഒരു സമൂഹത്തോടുള്ള പ്രതിബദ്ധതയാണ്,അവരുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനുള്ള മോഹമാണ്, അനീതിയോടു പോരാടാനുള്ള ഊർജ്ജമാണ് , ഒരിക്കലും കൈവിടാത്ത ജീവിതമൂല്യങ്ങളുടെ ബലമാണ്, ചെയുന്ന പ്രവർത്തിയോടുള്ള അചഞ്ചലമായ സത്യസന്ധതയാണ്, ലക്ഷ്യത്തിലെത്താൻ മനസ്സും ശരീരവും ദാനം ചെയ്ത അർപ്പണബോധമാണ്. അല്ലാതെ, സിരകളിൽ മയക്കുമരുന്നു കുത്തിവെച്ച് , അതിന്റെ ലഹരിയിലല്ല അവർ വിപ്ലവം നയിച്ചത്. ആരുമറിയാതെ ,കൈകൊണ്ട് പന്ത് തട്ടിയിട്ടല്ല അവർ ലക്ഷ്യം കണ്ടത്.

കൈയിലും കാലിലും അവരെ പച്ചകുത്തുന്നതിനു പകരം, അവരുടെ മൂല്യങ്ങളെ, ആവേശങ്ങളെ ,നന്മകളെ ,മനസ്സിൽ പ്രതിഷ്ഠിച്ചിരുന്നെങ്കിൽ മറഡോണക്ക് ലഹരിയുടെ പിറകെ പോകേണ്ടിവരില്ലായിരുന്നു,ദൈവത്തിന്റെ " ഒരു കൈ" സഹായം തേടേണ്ടിവരില്ലായിരുന്നു .

എനിക്ക് മറഡോണയോടു വ്യക്തിപരമായ വിരോധമൊന്നുമില്ല. അദ്ദേഹം പ്രഗത്ഭനായ ഒരു കളിക്കാരനായിരുന്നു. പക്ഷെ അദ്ദേഹത്തിനെ ചക്രവർത്തിയായി, ദൈവമായി അവരോധിക്കുന്നതിനോട് എനിക്കുള്ള വിയോജിപ്പാണ് മുകളിൽ ചേർത്തത് .

ഒരു കളിയിലും ഒരാൾക്കും കനകസിംഹാസനങ്ങൾ പണിയാതിരിക്കുന്നതാണ് നല്ലത് . ഇനി പണിതാൽ തന്നെ അത് അധികകാലം നിലനിൽക്കില്ല. പതിനേഴു വയസുള്ള എൻ്റെ മകന് മറഡോണയും, പെലെയുമൊക്കെ പഴയൊരു കഥയാണ്. അവൻ്റെ ഫുട്ബോൾ ദൈവം ഇപ്പോൾ മെസ്സിയാണ്. ഏതാനും വർഷങ്ങൾ കഴിയുമ്പോൾ അവരും വെറും കഥയാവും.

ഫുട്ബാൾ കളി മറഡോണയിൽ അവസാനിക്കുകയൊന്നുമില്ല. അത് ഇനിയും തുടരും. പുതിയ ചക്രവർത്തികൾ, ദൈവങ്ങൾ സിംഹാസനത്തിലേറും. അന്ന് നമ്മൾ " പണ്ട് മറഡോണ എന്ന് പേരുള്ള ഒരു കളിക്കാരന്നുണ്ടായിരുന്നു  " എന്ന് കഥ  പറയും.

അപ്പോൾ " കാൽപ്പന്തു കൈകൊണ്ടു കളിച്ച ദൈവമല്ലെ" എന്ന് വരും തലമുറ ചോദിക്കാതിരിക്കട്ടെ.