സ്വിഗ്ഗി അഥവാ ഫുഡ് പാണ്ട
രാവിലെയാരോ വാതിലിൽ മുട്ടി വിളിച്ചു
വാതിൽ തുറന്നപ്പോൾ
ആവിപറക്കുന്ന ചൂടുചായയുമായി
സ്വിഗിയിലെ പയ്യൻ
അവന്റെ മറ്റേ കൈയിൽ അവൾക്കുള്ള
കാപ്പിയുമുണ്ട്
പ്രാതലിന് പുട്ടും കടലയുമാകാം
സോമറ്റൊകാരൻ വിളിച്ചു പറഞ്ഞു
തിങ്കളാഴ്ച ഞാൻ ഓംലെറ്റ് കഴിക്കില്ലെന്ന്
അവർക്കു കൃത്യമായി അറിയാം
ഉച്ചക്ക് ഒന്നേകാലിന്നു ,ക്യാബിന്റ്റെ
വാതിൽ തുറന്നു വെള്ളയും കറുപ്പുമിട്ട
ഫുഡ് പാണ്ഡകാരനെത്തി
ഇന്നലെ വൈകീട് കോഴിപൊരിച്ചതു
കൊണ്ടുവരുമ്പോൾ കൂടെ തണുത്ത ഒരു സോഡയും !!
" ഇത് കോംപ്ലിമെന്ററി ആണ് ", അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
ഞായറാഴ്ച വൈകുനേരം ഞാൻ എന്ത് ചെയ്യുമെന്ന്
അവർക്കു എത്ര വ്യെക്തമായിട്ടറിയാം?
വൈകുനേരം ചിക്കൻ കഴിച്ചത് കൊണ്ട്
രാത്രി " ലൈറ്റ്" ആയിട്ടു മതിയെന്ന്
നിർദ്ദേശിച്ചതും അവർ തന്നെ.
ഇന്ന്, അത്താഴവും കാത്തിരിക്കുമ്പോൾ
അടുക്കളയിൽ നിന്നും കടുക് വറുത്ത മണം
കൊതിയേറും മുമ്പേ, മകനോട് പറഞ്ഞു
" മോനെ , അച്ഛമ്മയ്ക്കും സ്വിഗ്ഗിയുടെ നമ്പർ കൊടുക്കൂ"
രാജേഷ് ആത്രശ്ശേരി
വിപ്ളവാത്മക രുചിവൈഭവം. നന്നായി എഴുതി👌👌👌
ReplyDeleteനന്നായിട്ടുണ്ട് രാജേഷ്. എഴുതിക്കൊണ്ടേയിരിക്കൂ.
ReplyDeleteGood one Rajesh...🙏
ReplyDeleteഅച്ഛമ്മയോട് കടുക് വറുക്കലിന്റെ പേറ്റന്റ് എത്രയും പെട്ടെന്ന് എടുക്കാൻ പറയണം;ആ മണമെങ്കിലും ഇല്ലാതാവുന്നതിന് മുമ്പ് ..

ReplyDeleteReality ..
ReplyDeleteKidilooo
ReplyDelete