Thursday, January 19, 2023

Uff, KLF

 

 

സാഹിത്യ ഉത്സവങ്ങൾ ഇന്ന് പുതുമയല്ല. ലോകത്ത് പലയിടത്തും അതു നടക്കുന്നു. അപ്പോൾ പ്രബുദ്ധ കേരളത്തിനെങ്ങിനെ പിറകോട്ട് പോകാനാവും? വർഷങ്ങളായി നടന്നു വരുന്ന ഉത്സവത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ച് പറയാനല്ല കുറിപ്പ്. പകരം, നാലു ദിവസം നീണ്ടു നിന്ന ഉത്സവത്തിലെ ചില കാഴ്ചകൾ,ചിന്തകൾ പങ്കുവെയ്ക്കുക മാത്രമാണ് ചെയ്യുന്നത്.

കേരളത്തിന്റെ സാഹിത്യ ഉത്സവത്തിന് Kerala Literary Festival  എന്ന ഇംഗ്ലീഷ് പേരിടുന്നത് എന്തുകൊണ്ടെന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. അതിനൊരുത്തരം എനിക്കുമില്ല. ഉത്സവത്തിൽ പങ്കെടുക്കുന്നവർ ലോകത്തിന്റെ നാനാ ദിക്കിൽ നിന്നും വരുന്നതു കൊണ്ടാവും കൂടുതൽ സ്വീകാര്യമായ ഭാഷ ഉപയോഗിച്ചത്. അതുകൊണ്ട്, മലയാളികളായ നമുക്ക് , കേരള സാഹിത്യോത്സവം എന്നു സ്വയം പറഞ്ഞ് സമാധാനിക്കാം.

 ഇത്തവണത്തെ ഒരുക്കങ്ങൾ കൂടുതൽ വിപുലമായിരുന്നു. ഇത്തരം ഉത്സവങ്ങൾ സാഹിത്യത്തിലും ചർച്ചയിലും പുസ്തകങ്ങളിലും മാത്രമൊതുങ്ങി നിൽക്കേണ്ടതല്ല എന്നു തെളിയിക്കുന്നതായിരുന്നു. അതുകൊണ്ടാവാം വേദികൾക്കിടയിൽ കുറേ കച്ചവട കൂടാരങ്ങൾ കണ്ടത്. കെട്ടിട നിർമ്മാതാക്കളും, വിദേശ പഠന സഹായികളും, പെർഫ്യൂമും, ടീഷർട്ടും ബാഗും വിൽക്കുന്നവരുമൊക്കെ കൂട്ടത്തിൽ ഉണ്ടായിരുന്നു. സാഹിത്യത്തിനിടയിൽ പെർഫ്യൂമിന് എന്തു കാര്യമെന്നു നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. എന്നാൽ കലയായാലും സാഹിത്യമായാലും വിപണിയിൽ വിൽക്കപ്പെടണമെങ്കിൽ പലതരം സുഗന്ധ തൈലങ്ങൾ പുരട്ടണമെന്ന ലളിതമായ കച്ചവട സൂത്രവാക്യമാണ് കൊച്ചു കച്ചവട കുടിലുകൾ പറയാതെ പറഞ്ഞത്.

 ഉത്സവത്തിന്റെ മറ്റു കച്ചവട സാധ്യതകളെ എത്ര മനോഹരമായി ഉപയോഗിച്ചിരിക്കുന്നു എന്ന കാണിച്ചു തന്നത് കൂടെ വന്ന സുഹൃത്താണ്. വേദികൾക്കൊക്കെ സാഹിത്യവുമായി ബന്ധപ്പെട്ട പേരുകളാണ് നൽകിയിരിക്കുന്നത്. തൂലിക, എഴുത്തോല, വാക്ക്, അക്ഷരം, കഥ എന്നിങ്ങനെ ഇമ്പമുള്ള പേരുകൾ. അതിനിടയിൽ ഒരു വേദിയുടെ പേര് മാത്രം മാഗോ എന്നു കണ്ടപ്പോഴാണ് സുഹൃത്ത് അന്ധാളിച്ചത്. തൂലികയ്ക്കും എഴുത്തോലയ്ക്കുമിടയിൽ മാങ്ങ എങ്ങിനെ വന്നു എന്ന് ഞാനും അമ്പരന്നു. ആരോടു ചോദിക്കുമെന്നറിയാതെ, ഇനിയിത് വൈലോപ്പിള്ളി കവിതയുടെ ഇംഗ്ലീഷ് തർജ്ജമയാണോ എന്നു സംശയിച്ചു നിൽക്കുമ്പോഴാണ് വേദിക്കു മുന്നിൽ വേദിയുടെ പേരുള്ള ഒരു പ്രമുഖ FM കമ്പനി അവരുടെ തട്ടകം ഒരുക്കുന്നതു കണ്ടത്. സുഹൃത്ത് എന്നെ നോക്കി അർത്ഥവർത്തായി ചിരിച്ചപ്പോൾ ഞങ്ങൾ ചില അനുമാനങ്ങളിലെത്തി. അതു മാത്രമല്ല, അപ്പുറം മണലിലിറക്കി കെട്ടിയ , കോഴിക്കോട്ടേ രണ്ടു പ്രമുഖ ഹോട്ടലുകളുടെ കൂടാരവും കണ്ടു. ഇടയ്ക്ക് അവിടെ നിന്നും, ചട്ടിയിൽ നിന്നും കോരിയെടുത്ത ചൂടുള്ള പഴം പൊരി കഴിക്കുമ്പോഴാണ്, ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നും അരികു വൽക്കരിക്കപ്പെടുന്ന, എപ്പോഴും ചൂഷണം ചെയ്യപ്പെടുന്ന, അടിച്ചമർത്തപ്പെടുന്ന, പട്ടിണിയും പരിവട്ടവുമായി വലയുന്ന കീഴാള വർഗ്ഗം, ഇന്ന് നിലനിൽക്കുന്ന യാഥാസ്തിക രാഷ്ട്രീയ സ്ഥാപനങ്ങളെ അട്ടിമറിച്ച് ഒരു പുതിയ രാഷ്ട്രീയ ബദലായി ഉയർന്നു വരുമെന്ന ചർച്ച കേട്ടത്.

 എന്തായാലും അടുത്ത കൊല്ലമാകുമ്പോഴേക്കും വേദികളുടെ പേര് മാങ്ങയ്ക്കും അപ്പുറത്തേക്കും നീണ്ടാൽ അത്ഭുതമില്ല. അദാനിയെന്ന പേരിട്ട വേദിയിലിരുന്ന് മാധ്യമങ്ങളെയും പ്രസാധകരേയും കേർപ്പറേറ്റുകൾ വിലയ്ക്കു വാങ്ങുന്നതിലെ അപകടത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിലെ അപഹാസ്യതയോർത്ത് ഞാൻ ഉള്ളിൽ ഊറി ചിരിച്ചു.

ഇത്തവണത്തെ പുസ്തക സ്റ്റാൾ പുതുമയുള്ളതായിരുന്നു. പഴയ ലൈറ്റ് ഹൗസിനും ചുറ്റുമാണ് പുസ്തകങ്ങൾ വിൽക്കാൻ വെച്ചത്. പണ്ട് വിളക്കുമാടത്തെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. അങ്ങകലെ, വഴി തേടുന്ന കപ്പലുകൾക്ക് ദിശ കാട്ടി കൊടുക്കുന്ന വെളിച്ചം. അന്ന് ഇവിടേക്ക് പ്രവേശനമില്ലായിരുന്നു. നമ്മുക്ക് അപ്രാപ്യമായ അകലത്തിലായിരുന്നു വെളിച്ചം. ഇന്നത് പ്രവർത്തിക്കുന്നില്ല. കെട്ടുപ്പോയ വിളക്കുമരത്തിന് ചുവട്ടിൽ, ചെരാതിലെരിയുന്ന ദീപനാളങ്ങൾ പോലെ പുസ്തകങ്ങളെ വിന്യസിച്ചു കണ്ടപ്പോൾ കൗതുകം തോന്നി. പലർക്കും വെളിച്ചവും ദിശയുമാകാവുന്ന പുസ്തകങ്ങളെ നോക്കി, ഗതകാല സ്മൃതികളും, ഉള്ളിലിനിയും കെടാത്ത വെളിച്ചവുമായി കാവൽ നിൽക്കുന്ന പഴയ വിളക്കുമാടം ഹൃദയത്തെ സ്പർശിച്ചു.

അഭൂതപൂർവമായ തിരക്കായിരുന്നു ഉത്സവ പറമ്പിൽ. എന്നാൽ എല്ലാവരും ചർച്ചകൾ കേൾക്കാനും, പുസ്തകങ്ങൾ വാങ്ങാനുമെന്നും വന്നവരല്ല.കടപ്പുറം കോഴിക്കോടിന്റെ സിരാ കേന്ദ്രമായതുകൊണ്ട്, ഇവിടെയെന്തു നടക്കുന്നു എന്നറിയാനുള്ള ആകാംക്ഷയോടെ കയറി വന്നവരാണ് പലരും.  പിന്നെയുള്ളത് ചെറുപ്പക്കാരുടെ തിരക്കാണ്. അവരുടെ ഭാഷയിൽ ഇത്ര വലിയ ഒരു സംഭവം ഇവിടെ നടക്കുമ്പോൾ അവിടെ ചെന്നൊന്ന് ചിൽ ചെയ്തില്ലെങ്കിൽ സീനാകെ ശോകമാവും. അതുകൊണ്ടവർ ഒരു വേദിയിൽ നിന്നും മറ്റൊരു വേദിയിലേക്ക് പറന്നിറങ്ങുന്നു, കഴിയുന്നതു മുഴുവൻ ക്യാമറയിൽ പകർത്തുന്നു, ചർച്ചയ്ക്ക് വന്നവരുമായി സെൽഫിയെടുക്കുന്നു, ഉടനെ തന്നെ തങ്ങളുടെ നേട്ടങ്ങളെ സോഷ്യൽ മീഡിയ വഴി ലോകത്തെ അറിയിക്കുന്നു. പലപ്പോഴും, വേദിക്ക കത്തിരുന്നും, പുറത്ത്  നിന്നും, ചർച്ചകളോട് യാതൊരു താത്പര്യമില്ലാതെ പരസ്പരം സംസാരിക്കുന്ന ഇവരോട് , കുറച്ചപ്പുറം മാറി നിന്നു സംസാരിക്കാൻ പറയേണ്ടി വന്നു. കാലങ്ങൾക്കു ശേഷം പലരേയും കണ്ടുമുട്ടാനുള്ള വേദിയായി ചിലർക്കിത് .

 അതോടൊപ്പം തന്നെ ചില രസകരമായ കാഴ്ചകളും ഉണ്ടായിരുന്നു.

ചുട്ടുപൊള്ളുന്ന വെയിലത്ത് കുറേ നേരം കടലിനോട് സല്ലപിച്ച്, പരസ്പരം പുണർന്നും കൈ കോർത്തും, തണലു തേടിയെത്തിയ യുവമിഥുനങ്ങൾ വന്നു കയറിയത്" കടലിന്റെ മണം: ആസ്കതിയുടെ തിരയിളക്കങ്ങൾ" എന്ന ചർച്ചയിലേക്കാണ്. ഉള്ളിലെ പ്രണയ മോഹങ്ങളുടെ അലയടങ്ങാത്ത അവർക്ക് ചർച്ചയൊന്നും മനസ്സിലായിട്ടുണ്ടാവില്ല. എങ്കിലും കടലിന്റെ മണം നുകർന്ന്, ആസക്തിയുടെ തിരയിളക്കങ്ങളെ ഒതുക്കി, തോളിൽ തലചായ്ച്ചും മുട്ടിയുരുമ്മിയും അവർ ചർച്ച തീരുന്നതു വരെ അവിടെയിരുന്നു. Unstoppable Us എന്ന വിഷയം ചർച്ച ചെയ്യുന്ന വേദിക്കരികിലേ തണലിൽ മൂന്നാലു വയസ്സുള്ള കുട്ടി, അകത്ത് സംസാരിക്കുന്നത് യുവൽ നാവാ ഹരാരിയാണ് എന്നറിയാതെ, സുഖമായി മണ്ണ് വാരി കളിക്കുന്നത് കണ്ടു. സീ ക്യൂനിൽ നിന്നാകണം, രണ്ട് ബിയറു മടിച്ചെത്തിയ മദ്ധ്യവയസ്ക്കൻ വന്നു കയറിയത് " ശകുനി : ഇതിഹാസ വായന" യുടെ വേദിയിലേക്കാണ്. സ്റ്റേജിൽ രണ്ടു സ്ത്രീകളെ കണ്ടതു കൊണ്ടാവാം, കുറച്ചു കഴിഞ്ഞപ്പോൾ," ഇതിലാരാണ് ശകുനി " എന്നയാൾ എന്നോട് ചോദിച്ചു. " രണ്ടു പേരും" എന്നു ഞാൻ മറുപടി പറഞ്ഞപ്പോൾ അയാൾ സന്തുഷ്ടനായി. പിന്നെയും കുറേ നേരമിരുന്ന് രണ്ടു ശകുനിമാരെ നേരിൽ കാണാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെ അയാൾ വീണ്ടും വെയിലിലേക്കിറങ്ങി. " പ്രപഞ്ചത്തിൽ നാം തനിച്ചാണോ" എന്ന വേദിയിൽ ഒരുമ്മയേയും നാലും ഏഴും വയസ്സുള്ള രണ്ട് കുട്ടികളെയും കണ്ടു. തിരക്കു കുറവുള്ള ഒരു വേദിയിൽ അവരെ യിരുത്തി ഭർത്താവ് എവിടേക്കോ മുങ്ങിയതാണ്. പ്രപഞ്ചത്തിലല്ലെങ്കിലും, ജീവിതത്തിൽ പൊതുവേയും, വേദിയിൽ പ്രത്യേകിച്ചും കുറേ നേരമായി ഒറ്റപ്പെട്ടത്തിന്റെ ഭയം അവരുടെ കണ്ണിൽ നിഴലിച്ചിരുന്നു.

ഇത്തവണ പുസ്തകങ്ങൾക്ക് കുറച്ചധികം സ്ഥലം ഒഴിച്ചു വെച്ചത് ഉചിതവും ഉപകാരവുമായി. എത്ര പേർ പുസ്തകം വാങ്ങിയെന്നറിയില്ലെങ്കിലും പുസ്തകശാലയിൽ പൊതുവേ നല്ല തിരക്കുണ്ടായിരുന്നു. പലരും പുസ്തകങ്ങളുടെ ഫോട്ടോ എടുക്കുന്നത് എന്തിനാണ് എന്ന് എനിക്കു മനസ്സിലായില്ല. എന്തായാലും, Lords Of Deccan എന്ന തന്റെ പുസ്തകത്തെ പറ്റി ആദ്യ ദിവസം തന്നെ ചർച്ചയിൽ പങ്കെടുത്ത അനിരുദ്ധ് കനിസേട്ടിയുടെ പുസ്തകം ഒറ്റ ദിവസം കൊണ്ടു തന്നെ വിറ്റഴിഞ്ഞത് പുസ്തക പ്രേമികൾ ഇപ്പോഴും ഉണ്ട് എന്നതിന്റെ തെളിവാണ് എന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം

 അറിവും, ധിഷണയും, ചിന്തയും, ക്രിയാത്മകതയും ഉള്ളവരുടെ ചർച്ച കേൾക്കാൻ ആളുകൾ തടിച്ചു കൂടുമെന്ന് പല വേദികളും തെളിയിച്ചു. നല്ല വാഗ്മികൾ ശ്രോതാക്കളെ കാന്തം കൊണ്ടെന്ന പോലെ അവരുടെ ചർച്ചകളിലേക്ക്  പിടിച്ചു വലിച്ചു.

 അവസാന ദിവസം പ്രധാന വേദിയുടെ അകത്ത്, ഇരുവശവും കമ്പിവേലി കൊണ്ട് മറച്ചതു കണ്ടു. വൈകുന്നേരത്തെ സമാപന സമ്മേളനത്തിനു വരുന്ന ഏതെങ്കിലും മന്ത്രിയുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള ഏർപ്പാടാകാം.  ജയിലുപോലെ തോന്നിച്ച ഇരുമ്പഴിക്കുള്ളിലിരുന്ന് , ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും, പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും, ഭരണാധികാരികൾ കൂടുതൽ ജനകളിലേക്ക് ഇറങ്ങി ചെല്ലേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെയുള്ള പ്രഭാഷണങ്ങൾ സാകൂതം കേട്ടിരിക്കുന്ന സാധാരണ ജനങ്ങളെ കണ്ടപ്പോൾ ഒരല്പം വേദന തോന്നി.

സാഹിത്യ ഉത്സവത്തിന് പല കുറ്റങ്ങളും കുറവുകളും പോരായ്മകളുമൊക്കെ ഉണ്ടാവാം.  എന്നാൽ, വായനയേയും പുസ്തകങ്ങളെയും സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകൾ ഒരിടത്ത് ഒത്തു ച്ചേരുമ്പോൾ അവിടെ രൂപപ്പെടുന്നത് ഊർജ്ജത്തിന്റെ ബൃഹത്തായ ഒരു സംഭരണിയാണ്. അതിൽ നിന്നും ഒരല്പമെങ്കിലും കേരിയെടുക്കുകയെന്നതാണ് ഉത്സവത്തിൽ പങ്കെടുക്കുന്നതിന്റെ പ്രധാന ഉദ്ദേശം. മനസ്സിൽ ഉദിച്ച ഒരാശയത്തിനെ നാലായിരത്തിലധികം പേജുകളിലേക്ക് പകർത്തി, അതിൽ നിന്നുമാണ് അറന്നൂറോളം പേജുള്ള പുസ്തകം ഉണ്ടാവുന്നതെന്ന് ഒരെഴുത്തുകാരി പങ്കുവെയ്ക്കുമ്പോൾ, എഴുത്തിന്റെ മഹാ പ്രപഞ്ചത്തിൽ നടന്നു തീർക്കാൻ ഇനിയും അനേകായിരം നാഴികകൾ ഉണ്ടെന്ന പാഠം ഉൾക്കൊണ്ടാണ് ഞാൻ തിരികെ വന്നത്.

 

 

Friday, January 13, 2023

Business Class Urinal

 

 

A passenger, in an inebriated state, urinated on a co -passenger is the hot news now. The incident happened on an Air India flight from New York to Mumbai. We know the dust will settle down after the initial excitement, without we knowing what happened to the distressed passenger and what steps the airlines have taken to prevent such incidents from happening in the future.

 Nevertheless, besides the sensation and excitement this incident generated, there are many points for us to ponder. Though it may look like an isolated incident, it is a very clear indication of our underlying culture, corporate inefficiency, callousness and the insensitivity of the work force.

Whatever be the reason, the behaviour of the passenger was repulsive and unpardonable. Such unruly behaviour, under the cover of alcohol, is part of our culture. And, though we may not agree, allowing such a person to, at least initially, go scot free is also what our culture is made of. Unfortunately, closing our eyes conveniently towards such incidents is a part of our collective psyche.

Most of us would not have found it so bizarre if this incident had happened a few years ago on an AI flight. We all expected such things to happen in a carrier heavily laden with bureaucracy and misgovernance. If we thought things would have changed since Tata, one of the most reputed business conglomerates in India and also known for their high business standards and culture, took the reins of AI, we were mistaken. It is indeed surprising to know that, even after taking over the ownership of Air India, Tata have done preciously nothing to change the nauseating inherent culture of this particular business. There cannot be a better example of corporate inefficiency. We can always argue that they have just taken over the management and will need time to clean up the garbage accumulated over decades.

This argument does not hold much ground and can be easily countered. First of all, Tata is already in the business of running an airline. Even then, the crew, who should respond to such situations quickly and efficiently were very slow and was shockingly insensitive in handling the whole situation. An Air Hostess should be trained to be with the distressed person immediately, thus preventing any further mishap and bringing the situation under control. From whatever information we have the crew responded late and were trying to hush up the whole incident as trivial. Here we should remember a recent incident, which happened in another airline, where we saw a senior team member protecting her colleague and assertively asking the passenger to behave properly when he lost his control.

It is also astonishing that the complaint by the victim and also by a co-passenger were left unattended till the whole issue erupted in a big way. Are we to believe the systems, processes and checks and balances of a hugely reputed corporate like Tata is so fragile?

The Chairman of Tata Sons, though late in his response, admitted their mistake. His conscience must have pricked when he saw Wells Fargo, employer of the accused, promptly removing him from his employment. That is the kind of speed and agility we expect from responsible corporate companies when it comes to solving a problem. Further, just admitting the mistake will not help in regaining confidence of the public and what matters is the immediate implementation of corrective actions which will bring in quick results.

 We cannot see this as an isolated incident as it has exposed many of the hidden vices inherent in our social structure.

Somewhere the accused had a feeling that he could behave badly and get away with it. We all know how slow our judicial system is in dealing with such culprits. Most of the time we don’t even dare to complain knowing well that it won’t give us the desired result. The crew was clueless how to respond to the situation, which can be an indication of the need for more intense and meaningful training for the work force. The distressed passenger never received the care and empathy she deserves, thus adding to her agony. In a highly machanised world, the fundamental responsibility of an Air Hostess is to provide human warmth, which was denied. That the complaint was unattended shows either the callousness or the dishonesty of the system, which should prompt the top management to rethink about the level of professionalism in their organisation.

It is evident that after such a sordid drama, organisations will have to tighten their seat belts to provide a safer and congenial travelling experience. A story shared about Star Bucks will be relevant here. In US, two black businessmen were waiting at Star Bucks for their friend to join them. The manager of the franchise insisted on them to give their order or to leave the place. The incident took an ugly turn and police were called in. That created a lot of negative vibes for Starbucks. They responded by closing down all their franchisees on a week day for few hours and giving all their employees training on how to handle such situations.

We all know that now the incident is under investigation and law will take its own course. That, however, is only one part of the issue. What is important here is to know how quickly and efficiently Tata will respond to this.  They can take inspiration from Star Bucks, which is also their business partner, and do something which will set a precedent for others to follow.

That particular area in the aircraft is known as Business Class and the airlines is supposed to provide Class in whatever they offer because the passenger has paid for it. Unambiguously, it is the responsibility of the airlines to ensure that the Class is maintained in everything they do. Let this incident remind everyone that if professionalism and quality is not maintained consistently, even the Business class area can turn into a stinking urinal.

Saturday, December 31, 2022

HAMLET 2022




 " ഹാംലറ്റി"ലേക്ക് കുടിയേറി പാർത്തിട്ടിന്ന് നാലു വർഷം തികയുന്നു. വിരസമായ വലിയ ആകാശങ്ങൾ വേണ്ടെന്നു വെച്ചു പോരുമ്പോൾ , ഇനിയെന്ത് എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ഹാംലറ്റിലെ ഈ കൊച്ചു മുറിയും, കൊച്ചു ബാൽക്കണിയുമൊരുക്കി തന്ന തണൽ അതീവ സുഖകരമായിരുന്നു. ഈ തണൽ ശാഖയിലിരുന്ന്, ഉൾച്ചിറകു നീർത്തി നടത്തിയ യാത്രകൾക്ക് ഒരുപാട് ആഴവും പരപ്പുമുണ്ടായിരുന്നു.


ഈ വർഷവും വായനയുടെയും, യാത്രകളുടെയും, അനുഭവങ്ങളുടേതുമൊക്കെയായിരുന്നു. പലതും പകർത്താൻ യോജിക്കുന്ന വാക്കുകൾ തേടിയിട്ട് കിട്ടുന്നില്ല. അപ്പോഴാണ് ഈ കൊല്ലം വായിച്ച ചില കവിതകളിലെ വരികൾ ഓർമ വന്നത്. നമ്മൾ പറയാനാഗ്രഹിച്ച് പറയാൻ കഴിയാതെ വിഷമിക്കുമ്പോൾ, അതിനെ വളരെ ലളിതമായി, അതി മനോഹരമായി കവി പറയുന്നത് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരുൾ പുളകമുണ്ടാവും, മനസ്സിൽ കുളിരു കോരി നിറച്ചതു പോലെ. കുളിരു നിറച്ച ഏതാനും വരികൾ നിങ്ങളുമായി പങ്കുവെയ്ക്കാനാണ് ഈ കുറിപ്പ്


 ഈ ബാൽക്കണിയിലിരിക്കുമ്പോൾ അനേകം കാഴ്ചകൾ കാണുന്നു. ഋതുഭേദങ്ങളെ ഇത്രയടുത്തറിഞ്ഞ വർഷങ്ങൾ ഉണ്ടായിട്ടില്ല ജീവിതത്തിൽ. ഇവിടെ രാവും, പകലും, സന്ധ്യയും നിലാവും മഞ്ഞും മഴയുമൊക്കെ ജീവിതത്തിന്റെ ഭാഗമാവുന്നു. പ്രകൃതിയൊരുക്കുന്ന അത്തരം വിസ്മയ കാഴ്ച്ചകളെ എത്ര മനോഹരമായാണ് കവികൾ വരികളിൽ പകർത്തിയിരിക്കുന്നത് എന്ന് ഈ വരികൾ വായിച്ചാൽ അനുഭവപ്പെടും.

" ഒരു കൈ മഞ്ഞവെയിൽ

മടിക്കുത്തിൽ നിന്നെടുത്ത്

നമുക്കു നേരെ വിതച്ചിട്ട്

തുഴയുന്ന വള്ളക്കാരൻ"

(എസ്. കലേഷ്.)


ഈ കവി പകൽ ദൃശ്യമാണ് കണ്ടെതെങ്കിൽ അടുത്ത കവി കണ്ടത് രാത്രിയുടെ കാഴ്ച്ചയാണ്.

" പുറത്തേക്ക് നോക്കിയപ്പോൾ

ഒരു തെങ്ങിൻ പട്ട ഉണങ്ങുന്നതു കണ്ടു

രാവിലെ വീഴാൻ പാകത്തിൽ

നിലാവിന്റെ നൂൽക്കത്തി

അതിന്റെ കട രാവുന്നതു കണ്ടു"

 (പി. എൻ .  ഗോപീകൃഷ്ണൻ)


അങ്ങിനെ എത്ര മഞ്ഞവെയിലും നിലാവിന്റെ നൂൽക്കത്തിയും

 ഞാൻ എന്റെ ബാൽക്കണിയിലിരുന്ന് കണ്ടിരിക്കുന്നു.



എന്നാലും പലപ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നു.

" എന്തെന്നാൽ

തൊട്ടാൽ കൂമ്പിപ്പോകുന്ന

ഹൃദയങ്ങൾക്കിടയിലാണ് പാർപ്പ്

ആ വിങ്ങലുകളാണ്

ഈ കൂർപ്പ്"

(അസിം  താന്നിമൂട്)


അതു കൊണ്ട് പലപ്പോഴും ഒന്നുൾ വലിയാൻ ശ്രമിക്കും. മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കും. പക്ഷെ അതിനു സാധിക്കാറില്ല. മനസ്സ് ചിത്രശലഭത്തെ പോലെ പറന്നു നടക്കും

" ഒറ്റപ്പൂമേലേയും

ശരിക്കുമിരിക്കില്ല

മറ്റേപ്പൂവിന്റെ

വിചാരം മൂലം"

 (ജയശീലൻ )


 ഇങ്ങനെ പൂമ്പാറ്റയെ പോലെ ഓരോ പൂവിലേക്കും മാറി മാറി പറക്കാത്തവർ ആരാണുള്ളത്?




കോവിഡിന്റെ ആഘാതങ്ങളിൽ നിന്നും പൂർണമായും വിട്ടുമാറാത്ത കൊല്ലമായിരുന്നു ഇത്. ആരെയും കാണാനാവാതെ അടച്ചിടപ്പെട്ട ദിവസങ്ങളിലെ അനുഭവങ്ങളെക്കുറിച്ച് എത്ര മനോഹരമായാണ് ബി.കെ ഹരി നാരായണൻ എഴുതിയത്. തന്റെ മുറിയിലേക്ക് കയറി വന്ന ഒരു അണ്ണാരക്കണ്ണനാണ് കവിക്ക് പ്രചോദനമായത്. സ്ക്വിറലും കോറണ്ടൈനും കൂടി സ്ക്വിറണ്ടെൻ എന്ന കവിതയായി.


" ജനലിടുക്കിലൂടെ

സ്ക്വിറൽ മൂന്നിൽ

പഠിച്ച ബാബുവിന്റെ

വിദൂരച്ഛായയിൽ

അടുത്തു വന്നെന്നെ

തുറിച്ചു നോക്കുന്നു.

ചുമച്ചു ഞാനൊന്ന്

പകച്ചതിലവൻ

പനിക്കിടക്കയിൽ

അടുത്തിരിക്കുന്നു

പഴുത്ത ചക്ക തൻ

മുറിച്ചുള തന്നി-

ട്ടിനി കാണാമെന്നു

തിരിച്ചു ചാടുന്നു"


ഇങ്ങനെ അണ്ണാരക്കണ്ണനായും പൂമ്പാറ്റയായുമൊക്കെ വന്നവർക്കു പുറമേ , സ്നേഹത്തിന്റെയും കരുതലിന്റെയും മധുരവുമായി വന്ന പലരുമുണ്ടായിരുന്നു ജീവിതത്തിൽ ഈ വർഷം.

 

അതിനിടയിലും പല അകൽച്ചകളുടെ വേദനയും ഉണ്ടായിരുന്നു. മതത്തിന്റെയും, വിശ്വാസത്തിന്റെയുമൊക്കെ പേരിൽ പലരും അകലം സൂക്ഷിക്കുന്നത് വേദനയോടെ അറിയേണ്ടി വന്നു.


" ജാതി കൃഷിക്ക് മലനാ -

ട ത്യുത്തമമെന്ന് കൃഷി വിദഗ്ധന്മാർ

എന്നാലിവിടെ മതക്കൃഷി -

യാണധികം മെച്ചമെന്നുമാ വിദഗ്ധർ"

(അക്കിത്തം )


" ആനയ്ക്കറിയില്ല

നെറ്റിയിൽ തമ്പടിച്ച ദൈവങ്ങളെ

മദമിളകുമ്പോൾ മാത്രമാണതിന്നു സ്വബോധം."

(എസ്.കലേഷ്.)



പല കാരണങ്ങളാൽ ഈ അകൽച്ച സൗഹ്യദത്തിലും കുടുംബത്തിലുമൊക്കെ പടർന്നു കയറി. പലപ്പോഴും അത് തീവ്രമായ വേർപ്പിരിയലുകളായി


" ഒരേ കിടക്കയിലാണെങ്കിലും

തൊട്ടു തൊട്ടു കിടക്കുന്ന

ശത്രു രാജ്യങ്ങളാണെടോ നമ്മുടെ ശരീരങ്ങൾ"

(പി.പി.രാമചന്ദ്രൻ)

എന്നു കവി പറയുന്ന ഇടം വരെയെത്തി  പലപ്പോഴും കാര്യങ്ങൾ .



അത്തരം അനുഭവങ്ങൾ മനസ്സിൽ വേണ്ടാത്ത ചിന്തകൾ നിറച്ചു. പലരേയും സംശയിക്കാനും അവിശ്വസിക്കാനുമൊക്കെ തുടങ്ങി.



" കുട്ടികളുടെ

ബലൂൺ പറത്തൽ

മത്സരമായിരുന്നു

ഒന്നാമത് എത്തിയത് സംശയം

പേടി റണ്ണർ അപ്പ്"

(ഋഷികേശൻ പി.ബി.)


സ്നേഹത്തിനും മരുന്നിനും മാറ്റാൻ കഴിയാത്ത ഒരാദിമ ഭയം മനസ്സിന്റെ ഉള്ളകങ്ങളിൽ സദാ കൂടുകൂട്ടിയിരിക്കുന്നു.


" പക്ഷെ ഉന്നം പിടിക്കുമ്പോൾ

കൈയിൽ അറിയാതെ

കയറി വരുന്ന വിറയായി

ആ ആദ്യ വേട്ടക്കാരൻ

നിന്നിൽ തുടരും"

(വീരാൻ കുട്ടി.)


അതുപോലെ തന്നെ മനസ്സിനെ വല്ലാതെ ഉലച്ചതാണ് സ്ത്രീകൾക്കെതിരെയുള്ള ക്രൂരതകൾ. പുതിയ തലമുറ അതിനെതിരെ ശക്തമായി പ്രതികരിക്കുന്നു എന്നത് ആശ്വാസ്യകരമാണെങ്കിലും മനസ്സിനെ കശക്കിക്കുടയുന്ന  ആധി പൂർണമായും ഒഴിഞ്ഞു പോകുന്നില്ല. അതിനെത്തിരെ എന്ത് പറയണമെന്ന് സംശയിക്കുമ്പോഴാണ് എന്താനും വരികളിൽ അതി ശക്തമായ പ്രഹരവുമായി കവി വരുന്നത്.


" അറുപതു വിരലുകൾ

ആറു ലിംഗങ്ങൾ

എന്നിട്ടും പെണ്ണെന്ന ദ്വാരം

അതിന്റെ ആഴം

കമ്പി കൊണ്ടളന്നു, അടച്ചു"

(ഷാഹിന കെ  റഫീക്ക്)


ഈ വരികളിൽ ഒരു നിസ്സഹായത ഉണ്ടെങ്കിലും , വായിക്കുന്നവന്റെ മരവിച്ച മനസ്സ് കുത്തി നോവിക്കാനുള്ള മൂർശയും അതിനുണ്ട്.



ചുറ്റിലുമുള്ള ദുരന്തങ്ങളും ദുരിതങ്ങളും കൂടുതൽ കൂടുതൽ ഉൾവലിയാനാണ് പ്രേരിപ്പിച്ചത്. അതു പലപ്പോഴും വിശ്വാസക്കുറവിലേക്കും ആത്മനിന്ദയിലേക്കും നയിച്ചു.


" അവരെന്തു കരുതും

എന്ന പേടിയാൽ

തുറന്നു നോക്കാതിരുന്ന ജീവിതം

ഞാനിന്നലെ തുറന്നു നോക്കി

ചിതലരിച്ച് തീരാറായിരിക്കുന്നു

അവർ കാണും മുമ്പെ

ഞാനത് വീണ്ടുമടച്ചു."

(കൽപ്പറ്റ  നാരായണൻ)

 

അങ്ങിനെ പുസ്തകങ്ങൾ അടയ്ക്കുന്നത് ഒന്നിനും പരിഹാരമാകിലെന്ന് അറിയാഞ്ഞിട്ടല്ല. പലപ്പോഴും മനസ്സിന് അസുഖം ബാധിക്കുമ്പോൾ ചെയ്യുന്ന ചികിത്സ തെറ്റി പോകുന്നു.


" മുഖത്തെ മുറിവിന്

കണ്ണാടിയിൽ മരുന്നു വെച്ചു"

( കൽപ്പറ്റ)



വല്ലാത്ത വിരസത്തയിൽ നിന്നും വിഷാദത്തിൽ നിന്നും എന്നും കരകയറ്റിയത് വായനയും സംഗീതവും യാത്രയുമൊക്കെയാണ്. നിലയില്ലാക്കയങ്ങളിൽ മുങ്ങുമെന്നു തോന്നുമ്പോഴൊക്കെ ഒരാലിലത്തോണിയായി കവിത ഒഴുകിയെത്തി. മനസ്സിൽ വിശ്വാസവും ഊർജ്ജവും നിറച്ചു.


" പേനയിൽ

ഏവിയേഷൻ ഫ്യൂൽ

നിറച്ചെഴുതണം

പറക്കണം വാക്കുകൾ"

( ടോണി)


" വളപോലെ അയഞ്ഞ് കിണുമ്പാതെ

മോതിരം പോലെ മുറുകണം

അഭിജ്ഞാനമാകണം

കവിതയിലെ വാക്കെന്ന് മുതു കവി.

ഒറ്റ  വരിപ്പാത

ആറു വരിയാവുന്നത് ലോകം;

ആറു വരി വെളിവ്

ഒറ്റവരിയൊഴുക്കാവുന്നത് കവിത" 

(കെ.ജി.എസ്)


അങ്ങിനെ വാക്കുകളെ പറത്തിവിടാൻ , ജീവിതത്തിന്റെ മഹാ പാതകളിൽ നിന്നും നേടിയ അനേകം വരികൾ ആറ്റിക്കുറുക്കി ഒരൊറ്റ വരിയാക്കാൻ വല്ലാതെ മോഹിച്ച വർഷമാണിത്.


തട്ടിയും തടഞ്ഞും ആരാഞ്ഞും കണ്ടെത്തിയും സന്ദേഹിച്ചും ഭയന്നും വേദനിച്ചുമൊക്കെ ഈ വർഷത്തിന്റെ അവസാനമെത്തുമ്പോൾ പ്രതീക്ഷകൾ തന്നെയാണ് മുന്നോട്ട് നയിക്കുന്നത്. ഈ ജീവിതത്തിന് അർത്ഥം കൊടുത്ത് പൊലിപ്പിച്ചെടുക്കുന്നത് നാം തന്നെയാണെന്ന ബോധം മനസ്സിലെവിടെയോ ഒരു ചെറിയ വിത്തായി വീണ് ഇലയും നാമ്പും നീട്ടി വളരുന്നത് വളരെ ആശ്വാസം തരുന്നു. വരും വർഷങ്ങളിൽ നമുക്ക് കൂടുതൽ സ്നേഹത്തിന്റെ ഭാഷയിൽ സംസാരിക്കാം. നാം തന്നെ തീർത്ത വിടവുകളിലെ ഇരുട്ടിൽ കൊച്ചു കൈത്തിരികൾ തെളിച്ചു വെയ്ക്കാം. സകലതിലും വ്യാപിച്ചു കിടക്കുന്ന ഏകാന്തമാവിന്റെ പൊരുളറിയാം.


" .. വാക്കിലെയർത്ഥമെന്തേ?

നാദമെഴുത്തിലെന്തേ ?

ഓലയെക്കണ്ടു ഭിക്ഷു

കോവലമോല മാത്രം

ഓലപ്പുഴുവിൻ കുത്തും

അക്ഷരപ്പുള്ളിക്കുത്തും

തമ്മിലെന്തുണ്ടു ഭേദം?

രണ്ടുമൊന്നായിക്കണ്ടു

വെയ്ലിലെ പാപ്പാത്തിക്കും

നിഴലിലെ പാപ്പാത്തിക്കും

തമ്മിലെന്തുണ്ട് സാമ്യം?

രണ്ടും രണ്ടെന്നു കണ്ടു

അത്ഭുതം! ഒന്നുള്ളപ്പോൾ

മറ്റതില്ലെന്നു കണ്ടു.

രണ്ടിനേയും ഒന്നാക്കുന്ന

കാലത്തിൻ നൂലു കണ്ടു"

( ജയശീലൻ)



വരും കാലങ്ങളിൽ, എല്ലാവരേയും കോർത്തെടുക്കുന്ന കാലത്തിന്റെ നൂല് കണ്ടെടുക്കാൻ നമുക്കാവട്ടെ എന്ന ആശംസകളോടെ പുതു വർഷത്തെ കാത്തിരിക്കുന്നു.



Saturday, December 17, 2022

CR7

 CR7


Christiano Ronaldo has not declared his retirement from football yet. Still, we could, without much debate, conclude that he has played his last match for his country. He may continue playing for a club, provided he gets accommodated by a club of some repute.


The debate, whether Ronaldo is the best  football player  in the  World is of no relevance, according to me. Any attempt to anoint anyone in such a throne will be tantamount to belittling many incredible players who made immense contributions to the game of football. Even the constant comparison between players like Ronaldo, Messi, Neymar and so will never lead us to anywhere and will not be sufficient to prove their greatness.


It is quite unfortunate that Ronaldo is not leaving his National team with some fond memories to carry. In fact, his last few months were mired with waves of controversies. First it was his ignominious exit from Manchester United. Though it was obvious, the exit was ill timed. Then we heard the rumours of him having issues with the National Team coach. All those rumours were denied by the coach and the team. Still, in the last matches Ronaldo could play only for the last twenty odd minutes. While assuming what conspired between him and the coach, one thing which can be confidently said is that a player of Ronaldo's stature does not deserve such a treatment. 


Ronaldo has represented Portugal in five world cup tournaments, which in itself is a great feat. He is also the captain of the team. If he could play the last few minutes, he could  as well have played the first few minutes. What message the coach was trying to convey by not including Ronaldo in the first eleven is difficult to comprehend. We all know he is not the player he used to be. At thirty seven you can't expect him to be so agile and accurate. If he is not adding any value to the team, then there was no need to  include him in the team. Since he was a part of the team, it would have been fair to field him in the first eleven and later substitute him, if he is not able to perform well.


That Ronaldo is one of the best players football have ever seen cannot be denied. He had created many magical and unbelievable moments on the field.His speed, agility and the ability to score from any point will not easily find a match. Hence he deserved a better treatment while bidding farewell to the biggest tournament of the game.


Ronaldo always carried his heart on his sleeves. He was outspoken and never minced words. That gave him an image of being arrogant. Definitely he is arrogant. However, let us not forget the fact that it is this arrogancy and self- appreciation which gives the players like him the fuel to perform consistently for so many years.It is this carefully built ego over years which propel them to  move forward. ( Even if we attend any personality development programs the one point they keep driving at is to make ourself believe that- I AM THE BEST). The moment they doubt their own abilities and capabilities, they will be destroyed for ever, without getting a chance to come back.


It is not easy to be one  among the world's top football players for such a long time. Billions are invested on him and he needs to perform consistently for his esteemed club. In between, he needs to represent his national team, help them in winning tournaments, motivate and train young players, and also take the responsibility for the team's performance. It will be suffocating to be under surveillance  all the time. How intimidating it will be when every movement you make, or every word you utter is subjected to scrutiny? Ronaldo has withstood all these tests and turbulences.


The most painful part is when a player reaches the twilight years of his illustrious career, like Ronaldo. That is when the player realises that he is just  the pale shadow of the bright shining star he once was.Even when the mind pushes him forward, he realises the body becoming slow. The missed chances and slowing pace will start haunting him. Suddenly, he won't be greeted by those roaring galleries. Those who treated him as a King will start finding fault in whatever he does. Those who protected him from all controversies and allegations will slowly take a back stage. He will be torn between the irresistible urge to keep performing and the inability to dominate the field the way he did. Eventually, he will be like that ball which missed the goal post.


 The great Archer Arjuna had gone through a similar predicament when he realised how useless his mighty weapon called Gandiva had become. Today, when Ronaldo is struggling to come to terms with the inevitability of facing those empty galleries, let us not at least crucify him. Let us be grateful to him for giving those magical moments on field,and for making the game of football more beautiful. We can always pray that the rest of his career will end up in a much brighter way. There is no need to hold colourful canopy over his head while he travel his last few miles. Instead,we could store many of those wonderful memories we have about him in our hearts. As the blind fans of Messi, Mbappe and the rest sharpen their weapons to pounce on Ronaldo, let us not forget that old saying, " if it is me today, it can be you tomorrow". Let us not be that green leaf which dances in merriment and scorn with contempt  when it sees an old leaf falling.

Sunday, October 30, 2022

മുല കൊടുക്കുന്ന ഭാര്യയും, ബിയറടിക്കുന്ന ഭർത്താവും

 

മുല കൊടുക്കുന്ന ഭാര്യയും, ബിയറടിക്കുന്ന ഭർത്താവും

 

കുറെ കാലത്തിനു ശേഷം കൂട്ടുകാരൊത്ത് കറങ്ങാൻ പോയി. വേനൽക്കാലമായതു കൊണ്ട് ഉച്ചയാകുമ്പോഴേക്കും തളർന്നു. തളർച്ച ഒരു കളവായിരുന്നു. ചൂടിന്റെയും തളർച്ചയുടെയും മറവിൽ, തണുത്ത ബിയറു കുടിക്കാനുള്ള കൗശലം. വർഷങ്ങളായി പരസ്പരം അറിയുന്നതു കൊണ്ട്, ഒന്നും പറയാതെ തന്നെ എല്ലാവർക്കും കാര്യം മനസ്സിലായി. അത്ര ഐക്യമാണ് മനസ്സിന് .

ബീച്ചിലുള്ള സീ ക്യൂനിൽ പോകാമെന്ന് ഒരാൾ അഭിപ്രായപ്പെട്ടപ്പോഴും ഐക്യം കൂടുതൽ ദൃഡമായി.

സീ ക്യൂനിൽ കടലെന്ന പ്രലോഭനവുമുണ്ട്. മുകളിലത്തെ ഹോട്ടൽ  കടലിനോട് അഭിമുഖമായാണ് ഉള്ളത്. ഹോട്ടലിൽ ഇരുന്നാൽ, കണ്ണാടി ചില്ലിനപ്പുറം കടലു കാണാം. കണ്ണാടി ചില്ലിനു പുറത്ത് തുറന്ന ടെറസ്സുണ്ട്. വൈകുന്നേരം അവിടെ നിന്നാൽ, തിളപ്പിച്ച വെള്ളം ആറാൻ വെച്ചതു പോലെ അറബിക്കടൽ തണുക്കുന്നതു കാണാം.ചുരുക്കത്തിൽ ബിയറും ഭക്ഷണവുമൊക്കെയായി കുറച്ചുനേരം അവിടെ ചിലവിടാമെന്ന ഉദ്ദേശത്തോടെയാണ് പോയത്.

ചെറുപ്പം മുതൽ തന്നെ, മദ്യപാനവും ബിയറടിയുമെല്ലാം ആണുങ്ങൾക്കു മാത്രം പറഞ്ഞിട്ടുള്ളതാണ് എന്ന തോന്നൽ ഞങ്ങൾക്കുണ്ടായിരുന്നു. അത് ആൺകുട്ടികൾ മാത്രമനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്. അതുകൊണ്ടാണല്ലോ, കറക്കം അവസാനിപ്പിച്ച്, ബിയറിന്റെയും സീ ക്യൂനിന്റെയും തണുപ്പിലേക്ക് വരാൻ ഞങ്ങൾക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വരാഞ്ഞത്.

ഹോട്ടലിൽ വലിയ തിരക്കുണ്ടായിരുന്നില്ല. അതുകൊണ്ട് കടലിനോട് ചേർന്ന ഇടം തന്നെ ഇരിക്കാൻ കിട്ടി. സ്ഫടിക ചഷകത്തിൽ പതഞ്ഞമരുന്ന ബിയറിനു മുകളിലൂടെ നോക്കിയപ്പോൾ , സ്വർണനിറമാർന്ന പുറത്തെ വെയിലിന് അല്പം മങ്ങലേറ്റതുപോലെ തോന്നി.

സമയമെടുത്ത്, കഥകൾ പറഞ്ഞും, പഴയ ഓർമകൾ പങ്കുവെച്ചും , പതുക്കെയാണ് മനസ്സിനേയും ശരീരത്തിനേയും തണുപ്പിച്ചെടുത്തത്. എന്നാൽ ആദ്യത്തെ റൗണ്ട് കഴിഞ്ഞപ്പോൾ അത്രയൊന്നും സാധാരണമല്ലാത്ത കാഴ്ചയിൽ കണ്ണുടക്കി.

തൊട്ടടുത്ത ടേബിളിൽ രണ്ടു ചെറുപ്പക്കാരും ചെറുപ്പക്കാരികളും. നാലു പേരും ബിയർ ഓർഡർ ചെയ്തു. തണുപ്പിനാൽ വിയർത്തൊലിച്ച കുപ്പികൾ വന്നപ്പോൾ, പതയില്ലാതെ, തികഞ്ഞ അനുഭവജ്ഞാനത്തോടെ, അതിനെ മഗ്ഗിലൊഴിച്ച്  പെൺകുട്ടികൾ സാവധാനം മൊത്തി കുടിക്കാൻ തുടങ്ങി. അതിന്റെ കൗതുകം വിട്ടുമാറും മുമ്പ് അതിനപ്പുറത്തെ മേശയിൽ രണ്ടു യുവാക്കളും ഒരു യുവതിയും വന്നിരുന്നു. അവരും , നിസങ്കോചം, മൂന്നുപേർക്കും ബിയർ പറഞ്ഞു.

 എനിക്കതിൽ അത്ഭുതമൊന്നു തോന്നിയില്ല. എങ്കിലും ഡൽഹിയിലും മുംബൈയിലും ഒന്നും ഇത്ര ലാഘവത്തോടെ  സ്ത്രീകൾ ബിയർ കുടിക്കുന്നത് കണ്ടിട്ടില്ല. ജിജ്ഞാസ അടക്കാൻ കഴിയാത്തതു കൊണ്ട്, ബാത്ത്റൂമിലേക്കെന്ന വ്യാജേന ഞാൻ ഹോട്ടലിൽ ഒന്നു കറങ്ങി. പല മേശപ്പുറത്തും സ്ത്രീകൾ നേർപ്പിച്ച മദ്യത്തിനു മുന്നിലിരിക്കുന്നുണ്ടായിരുന്നു. ഇതു പോലത്തെ ചെറിയ  പട്ടണത്തിൽ പോലും വന്ന മാറ്റത്തിൽ വലിയ സന്തോഷം തോന്നി.

കുടിസാമ്രാജ്യം ഇതുവരെ ആണുങ്ങളുടെ കുത്തകയായിരുന്നു. അതിലേക്കാണ് ഇവർ വളരെ സ്വാഭാവികമായി കയറി വന്നിരിക്കുന്നത്. പൊതു സ്ഥലത്ത് ആവശ്യമായ മര്യാദ പാലിച്ചാണ് അവർ പെരുമാറിയിരുന്നത്. സ്ത്രീകൾ അടിച്ചമർത്തപ്പെടുന്ന വിഭാഗം തന്നെയാണെങ്കിലും, ഇത്തരം സ്വാതന്ത്ര്യങ്ങൾ അവരുടെ ആൺ സുഹൃത്തുക്കൾ അവർക്കു നൽക്കുന്നത്, അതെത്ര ദുർലഭമാണെങ്കിൽ പോലും, പ്രതീക്ഷ നൽകുന്നതാണ്. ഇതു കേൾക്കുമ്പോൾ പാരമ്പര്യവാദികൾ പടയിളക്കി വരുമെന്ന ഉത്തമ ബോധത്തോടെ തന്നെയാണ് പറയുന്നത്. അവരൊക്കെ അവിടെയിരുന്ന് മദ്യപ്പിക്കുന്നതിൽ ഒരു അസ്വഭാവികതയും ആർക്കും തോന്നിയിരിക്കില്ല.

അപ്പോഴേക്കും സൂര്യൻ ഒരല്പം താഴ്ന്നു തുടങ്ങിയിരുന്നു. ആളുകൾ സിഗരറ്റു വലിക്കാനും, കടലു കാണാനുമൊക്കെ തുറന്ന ടെറസ്സിലേക്ക് നീങ്ങി തുടങ്ങി. ചിലർ ബിയറിന്റെ മഗ്ഗെടുത്ത് അവിടേക്ക് നടന്നു.

ഞങ്ങളുടെ ഭക്ഷണമൊക്കെ കഴിഞ്ഞപ്പോഴേക്കും വെയിൽ പൂർണമായും മാറി. ഞങ്ങളും ടെറസ്സിൽ ചെന്ന് കടലു നോക്കി നിന്നു. ചുറ്റും പറഞ്ഞുയരുന്ന ബിയർ ഗ്ലാസ്സുകളുമായി പലരും. സിഗരറ്റിന്റെ പുകച്ചുരുളുകൾ . സംസാരത്തിന്റെ ചിതറിയ ഒച്ചകൾ. താഴെ, കടലിനോട് അഭിമുഖമായ നിരത്തിൽ തിരക്കു കൂടി തുടങ്ങി. ഞങ്ങളെ കാണാൻ അനേകായിരങ്ങൾ വന്നു തുടങ്ങിയെന്നറിഞ്ഞ കടലുമാകാശവും, കുങ്കുമച്ചേലയണിഞ്ഞ് കൂടുതൽ സുന്ദരികളായി ഒരുങ്ങി നിന്നു.

ഞാൻ നോക്കുമ്പോൾ, ഹോട്ടലിനു മുമ്പിലുള്ള റോഡിൽ ഒരു കൊച്ചു കാറു വന്നു നിന്നു. ഡ്രൈവർ സീറ്റിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി. മറുവശത്തു നിന്ന് , കൈയിൽ ഒരു കുഞ്ഞു പൈതലുമായി ഒരു ചെറുപ്പക്കാരിയും. തീർത്തും സന്തുഷ്ടമായ ഒരു കുടുംബം. പോയ ആഴ്ചയിലെ ജോലിയുടെ ഭാരം ഇറക്കി വെയ്ക്കാൻ യുവാവും, വീടിന്റെയും കുഞ്ഞിന്റെയും സ്ഥിര പരിചരണങ്ങളിൽ നിന്നും  മുക്തി നേടാൻ യുവതിയും, കടലിന്റെ കാറ്റേൽക്കാൻ വന്നതാണ്. വർദ്ധിച്ചു വരുന്ന ജീവിത ക്ലേശങ്ങളിൽ ഒരല്പം ഉല്ലാസം ആരാണ് ആഗ്രഹിക്കാത്തത്. അവരെ നോക്കി നിന്നപ്പോൾ ഒരു സുഖം തോന്നി.

 സുഹൃത്തുക്കളുമായി എന്തോ പറഞ്ഞു നിൽക്കുന്നതിനിടയിൽ അവർ എവിടെയോ മറഞ്ഞു. ടെറസ്സിൽ ബിയർ മഗ്ഗുകളുടെ എണ്ണം കൂടി. പോകുന്നതിന് മുമ്പ്, സൂര്യൻ ഒരല്പം സൗവർണം അവരുടെ ഗ്ലാസ്സുകളിലേക്ക് ഉറ്റിച്ചു. ഉള്ളിൽ പതഞ്ഞ നേർത്ത ലഹരിയിൽ എല്ലാവരുടെയും കണ്ണുകളിൽ സന്തോഷം തിരയിളകി.

ഏതോ പറഞ്ഞു തിരിഞ്ഞപ്പോൾ, പിന്നിലെ മാർബിൾ കൊണ്ട് കെട്ടിയ ഒരു ബെഞ്ചിൽ, നേരത്തെ കാറിൽ നിന്നും ഇറങ്ങിയ പെൺകുട്ടി ഇരിക്കുന്നതു കണ്ടു. ഭർത്താവിനെ കൂടെ കണ്ടില്ല. ഭാര്യയെ കടലുകാണിക്കാൻ ടെറസ്സിലേക്ക് കയറിയതാവും. കരുതൽ എന്നെ കൂടുതൽ സന്തോഷിപ്പിച്ചു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. തിരക്കിനിടയിലിരുന്ന് അവർ കുട്ടിക്ക് മുല കൊടുക്കുകയാണ്. ചുറ്റുമുള്ളവരുടെ കലപിലയ്ക്കും, ബിയർ മഗ്ഗുകളുടെ കൂട്ടിമുട്ടലിനുമിടയിൽ അവർ അസ്വസ്ഥയായി കാണപ്പെട്ടു. തിരിക്കിനിടയിൽ , കുട്ടിക്ക് മുല കൊടുക്കാൻ ഭാര്യയെ കൊണ്ടിരുത്തി വിദ്യാൻ എവിടെ പോയി എന്ന് എനിക്കും നീരസം തോന്നി.

അപ്പോൾ, കൈയിൽ തുളുമ്പുന്ന ബിയർ ഗ്ലാസ്സുമായി അയാൾ വന്ന് അവരുടെ അരികിലിരുന്നു. ബിയറിലും ചുറ്റുമുള്ളവരിലുമായിരുന്നു അയാളുടെ ശ്രദ്ധ. ഭാര്യയേയും കുട്ടിയേയും അയാൾ ഗൗനിച്ചതേയില്ല.

ഭാര്യ, ഒന്നു രണ്ടു തവണ എന്തോ പ്രതീക്ഷയോടെ ഭർത്താവിനെ നോക്കി. അയാളുടെ താത്പര്യമില്ലായ്മ കണ്ടപ്പോൾ അവർ, മാറിൽ പാലുണ്ട് മയങ്ങുന്ന കുട്ടിയിലേക്ക് ശ്രദ്ധ തിരിച്ചു. കുടി മതിയാക്കി , മൃദുവായ ഒരു ചിരിയാൽ സന്തോഷമറിയിച്ച കുഞ്ഞിന്റെ ചുണ്ടിൽ നിന്നുമവർ പാലിന്റെ ഒരു തുള്ളിയൊപ്പിയെടുക്കുമ്പോൾ, കട്ടി കൂടിയ മീശയിൽ തങ്ങിയ ബിയറിന്റെ പത പുറം കൈയാൽ തുടച്ച് , അവളുടെ പുരുഷനൊരു സിഗരറ്റിന് തീ കൊളുത്തി.

ഒരേ സ്റ്റേജിൽ രണ്ടു നാടകങ്ങൾ ഒരുമിച്ചു കാണുന്നതു പോലെ തോന്നി എനിക്ക്. ഒരു വശത്ത്, കൈയിൽ ബിയർ ഗ്ലാസ്സുമായി കുശലം പറഞ്ഞു ആനന്ദിച്ചു നിൽക്കുന്ന പെൺകുട്ടികൾ. മറുവശത്ത്, ആഘോഷങ്ങൾക്കിടയിൽ ,ഒരു പിഞ്ചു കുഞ്ഞിനെയും കൈയിലെടുത്ത് വീർപ്പുമുട്ടുന്ന ഒരമ്മ. അച്ഛന് അതിലൊന്നും വലിയ വ്യാകുലത ഉള്ളതായി തോന്നിയില്ല. ബിയറു കുടിക്കാനുള്ള അയാളുടെ തീരുമാനത്തിനുള്ള ഒരു മറ മാത്രമാണോ ഭാര്യയേയും കൊണ്ടുള്ള വരവ് എന്ന് ഞാൻ സംശയിച്ചു. അയാൾ ബിയറു കുടിക്കുന്നതിൽ എനിക്ക് ആക്ഷേപമില്ല. എന്നാൽ മുല കുടി മാറാത്ത ഒരു കുട്ടിയുമായി വന്ന ഭാര്യയെ, ഹോട്ടലിന്റെ അകത്ത്, കൂടുതൽ സൗകര്യങ്ങളിൽ ഇരുത്താൻ അയാൾക്കെന്തു കഴിയുന്നില്ല എന്നതാണ് എന്നെ അസ്വസ്ഥനാക്കിയത്. ഭാര്യക്ക് ഒരു നാരങ്ങവെള്ളം പോലും വാങ്ങി കൊടുക്കാതെ , അയാൾ ബിയറിലേക്ക് ഒതുങ്ങിയതിലാണ് എനിക്ക് പ്രതിഷേധം.

 ജീവിതത്തിൽ ഇനിയും എന്തൊക്കെ കാണാൻ ബാക്കിയെന്ന വിധത്തിൽ, അവർ ഇരുന്നതിന്റെ അപ്പുറത്തെ ബഞ്ചിൽ , രണ്ടു ചെറുപ്പക്കാരികൾ ബിയർ ഗ്ലാസ്റ്റുകളുമായി വന്നിരുന്നു. ഒരു പിഞ്ചു കുഞ്ഞിനെ നെഞ്ചോടു ചേർത്ത്, നിർവികാരയായിരിക്കുന്ന യുവതിയെ അവർ കൗതുകത്തോടെ നോക്കി. ഭാര്യയെ അവഗണിച്ച്, മദ്യപിക്കുന്നവർക്ക് എളുപ്പം സാധ്യമാവുന്ന പരസ്പര ധാരണയോടെ, ഭർത്താവ് ചെറുപ്പക്കാരികളെ നോക്കി ചിരിച്ചു. സ്ഫടിക ചഷകം ഉയർത്തി കാണിച്ചു.

അവർക്കു രണ്ടു പേർക്കുമിടയിൽ സ്ത്രീയിരുന്നു. ചെറുപ്പക്കാരികളുടെ നിറഞ്ഞു പതയുന്നആഹ്ളാദങ്ങളിൽ   നോക്കിയിരുന്ന്  അവരുടെ മുഖത്തെ വെളിച്ചം കെട്ടു. വെറുതെ, ഒരു നിമിഷം, അവരും എന്തിനോ വേണ്ടി കൊതിച്ചിരിക്കാം.

ഭാര്യയോട് ഒന്നും പറയാതെ, ഒഴിഞ്ഞ തന്റെ ഗ്ലാസ്സു നിറയ്ക്കാൻ ഭർത്താവ് എഴുന്നേറ്റു പോയപ്പോൾ, അടുത്തിരിക്കുന്ന പെൺകുട്ടികളുടെ കൈയിൽ നിന്നും തണുവാർന്ന ബിയറു വാങ്ങി അമ്മ രണ്ടു മൂന്നിറക്ക് കുടിക്കുമെന്ന് ഞാൻ വെറുതെ മോഹിച്ചു.

തിരിച്ച് ഹോട്ടലിന്റെ പടിയിറങ്ങുമ്പോഴേക്കും സൂര്യൻ അസ്തമിച്ചിരുന്നു. പുതിയ പ്രഭാതത്തിൽ അത്ഭുതങ്ങൾ പലതും സംഭവിക്കാമെന്ന പ്രതീക്ഷയിൽ ഞാൻ തിരികേ പോന്നു.