Saturday, March 26, 2022

When suits fail and cufflinks win.

 

Few years back, when I voluntarily quit corporate life, little did I realize that I will be leaving behind a much bigger part of my life along with that decision. Business life is always demanding. Among many others, one thing they demand is how you carry yourself. Fundamental rule says you should dress like a business man. And this is possible only when you have an adequate wardrobe.

Over the years I had taken care of this need by expanding my wardrobe carefully. I had my collection of suits, matching ties, shoes for various occasion, assortment of watches, range of perfumes and many other paraphernalia like wallets, belts tiepins and cufflinks.

Interestingly, after a couple of months of my retirement I realized that most of these stuffs have become obsolete. Apart from the few occasions on which I used suit, ties and shoes, they remained unused most of the times. Whenever I open my wardrobe, there they are, occupying a major portion of the wardrobe, reminding me of an eventful past. I had retained most of them thinking I could pass on a few to my son.

My decision to quit was not a sudden one. I had thought about it carefully and had ticked almost all possible boxes. Still, I confess, I never thought what will happen to these materials, which once embellished my life. Though I still leave a considerable part of my wardrobe for them, they are neglected. Once they were an integral part of my life. I could not have stepped out of my house ignoring them. However, today they have all become insignificant in my life as my present engagement does not need them.

 As you decide to play different roles in life, you leave some of your old baggage behind. While things like suit, tie, shoes etc were inevitable, there were smaller materials like cufflinks, tie pins and so on which were avoidable. Still, they were bought because it was those small things which made me complete. Suit and tie were good enough. But it was that cufflink which added to the handsomeness. Though trivial, that is what made the picture complete. Those trifles added a lot of value.

Every time I open my wardrobe the hanging suits remind me about my past and present. They hang, like a border, between my past and present.

When my son turned an adult, I tried to coax and cajole him to use some of them. But for him those where far outdated. Still, I could force him to use my leather shoes, which was one of my prized possessions.

Last week, my son bought his new suit home. He needed one for his graduation ceremony. While at the shop, when the master was taking his measurements, I nostalgically thought of the first suit I stitched, which is still hanging in my cupboard. They took me back to some of those enriching days of my life. Not that I love the present life less.

As my son was trying his new suit, I understood there are few things which you cannot pass on to them. Those which are yours are only yours. When they grow up, they chose their path and along with it even the wardrobe.

Nevertheless, I felt happy when he came and enquired about the cufflinks. He needed them. I started searching for it and they were missing. I was very organized in my corporate life and knew where I had kept my things. Suddenly, I realized few things were missing. Son was bored by the search and soon left. They need instant gratification. But I could not leave them just like that. I ransacked the whole cupboard but could not place them. Then I remembered that it was kept it in my expensive shaving kit, which I had given to my son. They were still there but were faded due to long neglect. Of course, they have lost their shine and sheen. However, when I polished them a bit, the gleam and luster came back.

It made me think. The new role which I chose in life has made many things irrelevant. Like those cufflinks, I must have misplaced few things, though apparently insignificant now, which once added lot of value to my life. While preserving what I felt may be useful, I would have pushed some stuffs to the unknown corner. And in that process, I have forgotten that without those trifles, life will never be complete. It is high time I searched and found them back.

My son looked handsome in his new suit. When I saw him moving out, to start a new life, stepping literally into my old shoes, I felt proud. By wearing those cufflinks, which he felt made his attire complete, he left me a small but important message- instead of forcing old things on him, share those which will add value, and he will accept it with full heart. Suits may fail, but cufflinks can win.

Friday, March 11, 2022

സ്വപ്നത്തില്ലെങ്കിലും...


 

വളരെ വിചിത്രമായ സ്വപ്നം കണ്ടു. ജീവിതം മടുത്ത് എവിടേയ്ക്കോ യാത്ര തിരിക്കുകയാണ്. കാവിമുണ്ടും ടീ ഷർട്ടുമാണ് വേഷം.(പ്രപഞ്ച സത്യമന്വേഷിച്ചുള്ള യാത്രയിൽ വേഷം കാവി നിറമാകണമെന്ന് അബോധ മനസ്സിനു പോലുമറിയാം. അത്ര ശക്തമാണ് വസ്ത്രങ്ങളുടെ ഇടപെടൽ). കൈയിലെ സഞ്ചിയിൽ മറ്റൊരു ഷർട്ടും കുറച്ചു പൈസയുമുണ്ട്. നടന്ന് നടന്ന് റെയിൽവേ സ്റ്റേഷനിലെത്തി. എന്തുകൊണ്ടാണ് റെയിൽവേ സ്റ്റേഷൻ എന്നറിയില്ല. എവിടേക്കു പോകണമെന്നും നിശ്ചയമില്ല. പല ട്രയിനുകളും വന്നു പോയി കൊണ്ടിരിക്കുന്നു. ഞാനൊന്നിലും കയറുന്നില്ല. എനിക്ക് യാത്ര പോകാനുള്ള ആഗ്രഹം മാത്രമേയുള്ളൂ, അതിനുള്ള തീവ്രമായ മോഹം ഇല്ല എന്ന് സ്വപ്നത്തെ വേണമെങ്കിൽ വ്യാഖ്യാനിക്കാമെന്നു തോന്നുന്നു. ഒടുവിൽ ഏതോ ഒരുൾ പ്രേരണയാൽ ഞാനൊരു വണ്ടിയിൽ കയറി. ജനലിന് അരികിലെ സീറ്റിലിരുന്നു. എന്റെ സ്വപ്നമായതു കൊണ്ടാവാം വണ്ടിയിൽ ആരുമുണ്ടായിരുന്നില്ല. പുറം കാഴ്ചകൾ കണ്ടു കൊണ്ടിരിക്കുമ്പോൾ പലതരം ആധികൾ മനസ്സിനെ കീഴടക്കി തുടങ്ങി. എവിടേക്കാണ് ഞാൻ പോവുന്നത്? കൈയിൽ വേണ്ടത്ര പണമുണ്ടോ? നാളെ മാറിയുടുക്കാൻ മുണ്ടുണ്ടോ? മാറ്റാനുള്ള ഷർട്ട് അല്പം മുഷിഞ്ഞതാണോ? അങ്ങിനെ അനേകം ചിന്തകൾ .

സ്വപ്നത്തിലാണെങ്കിലും, ജീവിതത്തിന്റെ നിരർത്ഥകത തിരിച്ചറിഞ്ഞ് സ്ഥലകാലങ്ങളെ അതിജീവിക്കാൻ ഇറങ്ങിത്തിരിച്ചതാണ്. വിശപ്പിനെയും, രതിയേയും, മനസ്സിന്റെയും, ശരീരത്തിന്റെയും അത്തരം കാമനകളെ ത്യജിക്കാനുള്ള യാത്രയാണ്. യാത്രയിലാണ് ഇത്തരം ഭൗതിക ചിന്തകൾ മനസ്സിനേയും ശരീരത്തേയും പിന്നോട്ട് പിടിച്ചു വലിക്കുന്നത്. ശുഷ്ക്കമായ ചിന്തകളിൽ നിന്നും മനസ്സിനെ മോചിപ്പിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ ടിക്കറ്റ് കലക്ക്ടർ വരുന്നത് കണ്ടു. അപ്പോൾ, ടിക്കറ്റെടുത്തിട്ടില്ലല്ലോ എന്ന പുതിയ ചിന്ത ഉടലെടുത്തു.

ജീവിതത്തിന്റെ അക പൊരുൾ കാണാൻ കൽപ്പിച്ചിറങ്ങിയവന് എന്ത് ട്രയിൻ ടിക്കറ്റെന്ന് മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അറിയാ ദേശങ്ങൾ കണ്ടെത്താനുള്ള മഹായാത്രയിൽ ഒരു ടിക്കറ്റിനെന്തു പ്രസക്തി എന്നു സമാധാനിച്ചു. എന്നാൽ മനസ്സതിന്റെ തനിസ്വഭാവം കാണിച്ചു. ചഞ്ചലതയുടെ വള്ളിയൂഞ്ഞാലിൽ അത് കിടന്നാടി. ചെറുപ്പം മുതലേ പഠിപ്പിച്ചു തന്ന ശീലമനുസരിച്ച് അപകട ഘട്ടം വന്നപ്പോൾ പ്രാർത്ഥിക്കാൻ തുടങ്ങി.

എന്റെ വലിയ യാത്ര ഇത്ര നിസാര കാരണങ്ങൾ കൊണ്ട് തടസ്സപ്പെടരുത് എന്നു കരുതിയാവാം, ഒരു ആദ്യശ്യ ശക്തി എന്നിൽ നിറഞ്ഞ് എവിടേക്കുള്ള ടിക്കറ്റാണ് വേണ്ടത് എന്നു ചോദിച്ചു. ഞാനാദ്യമൊന്നമ്പരുന്നു. പെട്ടെന്ന് ഉള്ളിൽ ഭയം നിറഞ്ഞു. എവിടേക്കെങ്കിലും പോകാതെ വയ്യ. എന്നാൽ, സ്വപ്നമാണെങ്കിലും, അതി ദൂരം പോകാനുള്ള ധൈര്യവുമില്ല. ജീവിതത്തിന്റെ അർത്ഥം കണ്ടെത്താനുള്ള യാത്രയ്ക്ക് ഇത്രയൊരുക്കം പോരെന്നു തോന്നി. കുറച്ചു കൂടിയൊക്കെ ആലോചിച്ചും കണക്കു കൂട്ടിയും ഇറങ്ങേണ്ടതായിരുന്നു. എന്റെ മൗനത്തിൽ അദൃശ്യ ശക്തി അക്ഷമനായി.

" വടകരയ്ക്കൊരു ടിക്കറ്റ് മതി" ഞാൻ പെട്ടെന്ന് പറഞ്ഞു. സ്വപ്നത്തിലും , ഞാൻ വണ്ടി കയറിയത് കോഴിക്കോട് നിന്നാണെന്നും, ആ വണ്ടിയുടെ അടുത്ത സ്‌റ്റോപ്പ് വടകരയാണെന്നും ഞാൻ തിരിച്ചറിഞ്ഞത് എന്നെ തന്നെ അത്ഭുതപ്പെടുത്തി. ഏത് ധ്യാനസ്ഥലികൾ തേടിയിറങ്ങിയാലും, ആഴത്തിൽ വേരിറങ്ങിയ ചിലയിടങ്ങളെ മറക്കാനാവില്ല.

എന്റെ സ്വതവേയുള്ള യാത്രകൾ കോഴിക്കോട് നിന്ന് തെക്കോട്ടാണ്. വടകരയ്ക്കൊക്കെ അവസാനമായി പോയ കാലം മറന്നു. അടുത്ത സ്റ്റോപ്പാണെങ്കിലും, സ്വപ്നത്തിൽ സാധാരണ പോകുന്നതിൽ നിന്നും എതിർ ദിശയിലേക്ക് പോകാൻ തീരുമാനിച്ചതിൽ ഞാൻ ചാരിതാർത്ഥ്യനായി.

ഒരു തരം പുച്ഛത്തോടെ ആ ആദ്യശ്യ ശക്തി വായുവിൽ നിന്നും ടിക്കറ്റെടുത്ത് എനിക്ക് തന്നു. മറ്റു പല പ്രധാന പണികളും മാറ്റി വെച്ച് ഇതിനു വേണ്ടി സമയം മിനക്കെടുത്തിയതിന്റെ രോഷം ആ മുഖത്ത് പ്രകടമായിരുന്നു. ഞാൻ ടിക്കറ്റ് വടകരയ്ക്കു തന്നെയാണെന്ന് ഉറപ്പു വരുത്തി. ടിക്കറ്റ് കലക്ടറും അതെ പുച്ഛഭാവത്തോടെ എന്നെ ഗൗനിക്കാതെ കടന്നു പോയി. അവരുടെ ആ പ്രവൃത്തി എന്നെ വേദനിപ്പിച്ചെങ്കിലും, സ്വപ്നത്തിലാണെങ്കിലും, വടകര വരെ മാത്രമാണെങ്കിലും, ഒടുവിൽ ഞാനൊരു യാത്രയ്ക്കു തയ്യാറായല്ലോ എന്ന സന്തോഷത്തിൽ ഞാൻ ജനലരികിലേക്ക് കൂടുതൽ നീങ്ങിയിരുന്നു.

മറ്റുള്ളവർക്ക് ഇത് തീർത്തും അർത്ഥശൂന്യമായ യാത്രയായി തോന്നാം. ഇത്ര നിസാരമായ ഒരു കാര്യത്തിനെ ഞാനെന്തിനാണ് ഇത്ര പെരുപ്പിച്ചു കാണിക്കുന്നത് എന്ന് അത്ഭുതപ്പെടാം. എന്നാൽ, പെട്ടെന്നൊരു ദിവസം ഒരു സഞ്ചിയുമായി, സമയം നോക്കാതെ, എവിടേക്കെന്നറിയാതെ , എങ്ങിനെയെന്നറിയാതെ , വീട്ടിൽ നിന്നുമിറങ്ങി യാത്ര തുടങ്ങി, ഒടുവിൽ വടകരയെങ്കിൽ വടകര വരെ പോയി വരികയെന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു സംഭവം തന്നെയാണ്. ഇത്ര ദൃഡമായ ഒരു തീരുമാനം ഞാൻ അടുത്ത കാലത്തൊന്നുമെടുത്തിട്ടില്ല.

ജീവിതത്തിലാകെ വേരൂന്നാൻ തുടങ്ങിയ ജാഡ്യത്തെയാണ് ഞാൻ മറികടന്നതെന്ന് സ്വയം സമാധാനിച്ച്, വടകരയിൽ വണ്ടിയിറങ്ങിയാൽ തിരിച്ച് കോഴിക്കോട്ടേക്ക് എങ്ങിനെ തിരിച്ചു പോകുമെന്ന പ്രയോഗിക ചിന്തയിലേക്ക് മനസ്സിനെ തിരിച്ചു വിട്ട് ഞാൻ സീറ്റിൽ ചാരിയിരുന്നു. തീവണ്ടിയുടെ പതിഞ്ഞ താളത്തിൽ, സാന്ത്വനത്തിൽ ഞാൻ വീണ്ടുമുറങ്ങി പോയി.

പിന്നീട്, സ്വപ്നത്തിൽ പോലും വലിയ യാത്രകൾ പോകാനും, വലിയ ദൂരങ്ങൾ താണ്ടാനുമുള്ള ആർജ്ജവം എനിക്കില്ലെന്ന അറിവിലേക്കാണ് ഞാൻ കണ്ണു തുറന്നത്.

 

 

Friday, February 25, 2022

Are we becoming islands?

 


“I had a heart attack”, he said.

I stared at him in disbelief.” I was not aware”, I muttered, apologetically.

“No, no, not that kind of heart attack” he corrected me, “I mean my heart was broken”. I heaved a sigh of relief; he was talking figuratively.

We were meeting after many years. We were best friends during our college days. Even after getting   jobs in different cities, we were in touch with our limited resources. However, after he migrated to Gulf countries it was difficult for us to meet frequently. From whatever I knew, he had a good job, small family, decent earnings and a satisfying life. That was till the time he shared his story.

Though he had whatever I mentioned above, what he was not having are those moments which we consider more important in life. Due to his work schedule, he does not have any meaningful friends. He has lost the habit of reading. Recreational activities are almost nil. Though he earns quiet well, much of it is spend on securing the future as job is highly insecure. Family get -togethers with friends are rare and even when they meet the wave length is missing. In short, he has everything but some good time in life. I realized the intensity when he said he treasures these few hours we are spending together much more than many things in life. I listened carefully when he poured out his woes, anguishes and despairs. “For an outsider, I have everything in life. What I need is someone to talk to whenever I am down”, his eyes where moist when he said that.

I felt really guilty. It is true that we were physically far away. However, there were various methods in which we could have connected with each other. Still, we failed to do so.

It was during that time when one of my neighbor informed me that their daughter is undergoing depression. She was a vibrant and lively teenager, generally active in everything. Suddenly she has withdrawn into a shell and has become taciturn. Parents failed to understand the reason behind this sudden change and decided to take her to a doctor. Before that they requested me to talk to her. I was reluctant as I am not an expert in this matter. But I knew of the impact if she is taken to a doctor. She was so close to us so I decided to spend some time with her. Fortunately, she opened up to some extent. As she was growing, her views, ideas and experiences about life were changing and naturally she was confused. She was not confident of sharing her concerns with anyone so she started scribbling it down. Those thoughts weighed her down a lot and she found solace in her solitude. She was like a rudderless boat in the river, wandering aimlessly. When she looked around there was no one with whom she can confide with. I was successful in coaxing her to show me the notes she made. What she wrote were really matured for her age. Eventually we were able to convince her that we appreciate her concerns and it is quite natural to go through such experiences at her age. Slowly and steadily, she regained her old self.

The suicide of CCD owner Mr. Sidharth used to be a topic of discussion among my friends at that time. We had failed to understand why a successful, intelligent and positive person like him took such a drastic step. We wondered, how a person with so much connection, network and relationships, was left alone when he took such tragic decision in his life.

These are just few instances. I am sure, all of us will be having our own share of such stories. What is common about them is, somewhere deep down they were all lonely and ached for someone to lovingly gaud them back to life. What I learned was the real self of a person can be completely different from what we see. “Beneath the apparent calmness there is turmoil”.

While these thoughts were tormenting me, I read something very interesting. It seems, once a huge whale swam into the Themes River, by mistake. Imagine the confusion and torture it must have gone through finding itself in completely unfamiliar surroundings. It was written that the Govt spend a huge amount of money to guide the whale back to its natural habitat.

What triggered my thoughts further was a recent incident where a young guy who went for trekking along with his friends on a mountain, slipped and fell into a cleft deep down. He could not move out of that place for a couple of days. Government had to take the help of army to get him out. He had spent couple of days without food and even water.

The fact is, there are millions who have slipped from their lives and fallen to the deep crevices. They stay there all alone with no one to rescue them. There are millions who entered alien waters and are swimming listlessly. The reasons can be different-ill health, financial crisis, failed relationship, loss of dear ones and so on. But they all are broken and extremely lonely.

How many lives must have failed or lost just because there was no one with them when they desperately needed a healing touch. Most of us go through such moments and need someone to reassure us; someone who can hold us close and give that magical hug which may bring us back from those haunting black thoughts.

Unlike what the poet said, people are really becoming islands. Deep within, we all need a bit of compassion and a companionship. On one hand we are ashamed to ask for it, and on the other we fail to recognize the need of the other person. It is high time we kept our difference and hatred apart and loudly declare that we are there for each other. If we could rescue a whale, will it be a herculean task for us to salvage a fellow being?

 

Friday, February 18, 2022

അന്നം നിരസിച്ച ജ്ഞാന വ്യദ്ധൻ

 


അമ്മാമന്റെ മകന്റെ കല്യാണമായിരുന്നു.കോവിഡിന്റെ നിയന്ത്രണങ്ങൾ പലതും പിൻവലിച്ചതു കൊണ്ട് അല്പം ആർഭാടത്തോടെ തന്നെയാണ് കല്യാണ പരിപാടികൾ തീരുമാനിച്ചത്. വലിയ തോതില്ലൊന്നും വേണ്ട, കിട്ടിയ ഈയൊഴിവിൽ വേഗം നടത്തുകയെന്നെയുള്ളൂ എന്നൊക്കെ പുറമേക്ക് പറയുമ്പോഴും കല്യാണത്തിന്റെ തയ്യാറെടുപ്പുകൾ വലിയ തോതിൽ തന്നെ നടന്നിരുന്നു. മൂന്നാലു ദിവസത്തെ പരിപാടികളും , നിറയെ ആളുകളും, വലിയ ഹാളും അലങ്കാരവുമൊക്കെ ഒരുക്കിയിരുന്നു. മാസങ്ങളായുള്ള അടച്ചിടലിൽ നിന്നും മോക്ഷം കിട്ടിയെന്ന ന്യായത്തിൽ ബന്ധുക്കൾ എല്ലാവരും എത്തിച്ചേർന്നിട്ടുണ്ട്. അനേകം മാസങ്ങൾക്കു ശേഷം കാണുന്നതു കൊണ്ട് സ്വാഭാവികമായും ആദ്യത്തെ രണ്ടു ദിവസവും ചർച്ച മുഴുവനും കോവിഡാനുഭവങ്ങളെക്കുറിച്ചായിരുന്നു.

 എല്ലാം അടച്ചു പൂട്ടാനുള്ള തീരുമാനം വളരെ പെട്ടെന്നായതു കൊണ്ട് ആദ്യമൊന്നമ്പരന്നെങ്കിലും , അതിവേഗമതുമായി ഇണങ്ങി ചേർന്ന് ആ സാഹചര്യത്തെ എങ്ങിനെയാണ് ധീരമായി നേരിട്ടതെന്ന  കഥകളുമായി സ്ത്രീകളാണ് ചർച്ച തുടങ്ങിയത്. ഒരു കിലോ ഉരുളക്കിഴങ്ങും ഉള്ളിയും കൊണ്ട് ഒരാഴ്ച ഓടിച്ചതും; അടച്ചിടൽ നീളുമെന്നു കണ്ടപ്പോൾ പറമ്പിലും, ടെറസ്സിലും ചീരയും, വെണ്ടയും, പയറുമൊക്കെ നട്ട് പിടിപ്പിച്ചതും; അയലത്തെ വീട്ടിലെ രണ്ടു കുല കായ്ക്കു പകരം ഒരു മുറം മുരിങ്ങയില കൊടുത്തതും; മറ്റാരുമറിയാതെ മീൻകാരൻ ബഷീറിൽ നിന്നും ആഴ്ച്ചയിലൊരിക്കൽ മീൻ സംഘടിപ്പിച്ചതുമൊക്കെ പറഞ്ഞ്, ഏതു സാഹചര്യത്തെയും അടിപതറാതെ നേരിട്ടാനുള്ള തങ്ങളുടെ ജന്മസിദ്ധമായ കഴിവിൽ സ്ത്രീകൾ അഭിമാനം കൊണ്ടു.

 എന്നാൽ,രാവിലെ നടക്കാനിറങ്ങുമ്പോൾ പറയുന്ന പരദൂഷണവും രാഷ്ട്രീയവും നഷ്ടമായതിൽ; വർഷങ്ങളായി ശീലിച്ച പാൽച്ചായയിൽ നിന്നും കട്ടൻച്ചായയിലേക്ക് ഇറങ്ങി വരേണ്ടി വന്നതിൽ; എന്നും രണ്ടു പെഗ്ഗ് എന്ന കണക്കിന് കോട്ടം തട്ടിയപ്പോൾ അതിനെ വെള്ളമൊഴിക്കാതെ ഒറ്റ പെഗ്ഗാക്കേണ്ടി വന്നതിൽ; മാസമൊന്നു കഴിഞ്ഞപ്പോൾ പുറത്തേക്കു വരാൻ വിസമ്മതിച്ച പേസ്റ്റിനെ ഞെക്കിയെടുക്കേണ്ടി വന്നതിന്റെ ക്ഷീണത്തിൽ, ടി.വിയിൽ ഒരേ പരിപാടി തന്നെ പല തവണ കാണേണ്ടി വന്നതിൽ, ആണുങ്ങൾ ഖിന്നരായി.

ജിമ്മും, പിസയും, പൊറൊട്ടയും, ബിരിയാണിയും ഒഴിവാക്കിയ കഥ പറഞ്ഞാണ് പുതിയ തലമുറ അവരുടെ വീര സാഹസികത വിവരിച്ചത്. ബുള്ളറ്റിൽ കറങ്ങാതെയും, സുഹൃത്തുക്കളെ കാണാതെയും ചിലവഴിച്ച ദിവസങ്ങളെക്കുറിച്ചോർത്തപ്പോൾ അവരുടെ കണ്ഠമിടറി. ഈ ചെറുപ്രായത്തിൽ തന്നെ പഴയ തലമുറക്ക് സ്വപ്നത്തിൽ പോലും അനുഭവിക്കേണ്ടി വരാത്ത  അതി കഠിനമായ സാഹചര്യങ്ങളെ എത്ര തന്മയതത്തോടെയാണ് നേരിട്ടത് എന്നവർ ഓർമിപ്പിച്ചു.

എല്ലാവരുടെയും അനുഭവങ്ങൾ പലതായിരുന്നെങ്കിലും, ഈ മഹാമാരിയുടെ കാലം പല പാഠങ്ങളും പഠിപ്പിച്ചു എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. ആദ്യത്തെ പാഠം ഇതുവരെയുള്ള ജീവിതത്തിൽ ധാരാളിത്തമുണ്ടായിരുന്നു എന്നതാണ്. ജീവിതത്തിൽ ആവശ്യമില്ലാത്ത പലതും നമ്മൾ വാങ്ങി കൂട്ടുന്നുണ്ട് എന്ന കാര്യത്തിലും തർക്കമില്ല. എങ്കിലും കോവിഡ് പഠിപ്പിച്ച ഏറ്റവും വലിയ പാഠം ഇന്നത്തേതിലും എത്രയോ മിതമായി ജീവിക്കാനാവും എന്നാണ് എന്ന് എല്ലാവരും അംഗീകരിച്ചു. ഭാവിയിലെങ്കിലും അനാവശ്യ ചിലവുകളെ നിയന്ത്രിച്ച് കൂടുതൽ കരുതലോടെ ജീവിക്കാൻ പഠിക്കണമെന്ന് പറഞ്ഞ് സ്ത്രീകൾ വാചാലരായി. വരുമാനത്തിൽ വലിയ ഇടിവു വന്നെങ്കിലും ചിലവിൽ നല്ല തരത്തിൽ മിച്ചം പിടിക്കാൻ കഴിഞ്ഞതു കൊണ്ട് ആണുങ്ങൾ അഭിപ്രായമൊന്നും പറയാതെ മൗനം പാലിച്ചു.

 എന്നാൽ കിട്ടിയ അവസരം മുതലാക്കി യുവാക്കൾ കത്തികയറി. കടകൾ തുറക്കാൻ തുടങ്ങിയപ്പോൾ രണ്ടു മാസത്തേക്ക് സാധനങ്ങൾ വാങ്ങി പൂഴ്ത്തി വെച്ചതും, ഒരാവശ്യവും ഇല്ലാതിരുന്നിട്ടും, വേലക്കാർക്കു പോലും കൊടുക്കാതെ മുഴുവൻ റേഷൻ വാങ്ങി വെച്ചതും, ഓരോ തവണയും സാമാന്യത്തിലധികം പണം കൊടുത്ത് ബഷീറിൽ നിന്നും മീൻ വാങ്ങിയതും , അധികമായ തക്കാളി ചീഞ്ഞളിഞ്ഞ കഥയുമൊക്കെ അവർ ഉറക്കെ വിളിച്ചു പറഞ്ഞു.

 കല്യാണ സംബന്ധമായ മേക്കപ്പിലും, കേശാലങ്കാരത്തിലും  കൊണ്ട് പെൺകുട്ടികൾ ഈ ചർച്ചയിൽ പങ്കെടുത്തില്ല.

 അതൊക്കെ ആ സാഹചര്യത്തിൽ ആവശ്യമായിരുന്നു എന്നാണ് സ്ത്രീകൾ അഭിപ്രായപ്പെട്ടത്. എല്ലാം അനിശ്ചിതമാകുമ്പോൾ ഭാവിയിലേക്ക് കൂടി കരുതിവെയ്ക്കണം. അപ്പോൾ മറ്റുള്ളവർക്ക് കിട്ടുന്നുണ്ടോയെന്ന് നോക്കാൻ നിന്നാൽ നമ്മൾ പട്ടിണിയാവും . ഇന്നിനെക്കുറിച്ച് മാത്രം ചിന്തിക്കുകയെന്ന തത്ത്വജ്ഞാനമൊക്കെ പറയാൻ എളുപ്പമാണ്. എന്നാൽ പ്രയോഗിക ജീവിതത്തിൽ അതൊന്നും നടക്കില്ല. അവർ പറഞ്ഞു നിർത്തിയപ്പോൾ ആർക്കും എതിർത്തൊന്നും പറയാൻ കഴിഞ്ഞില്ല.

 ഈ കല്യാണം തന്നെ ഇത്ര വിപുലമായി നടത്തണോ എന്നതിനെ കുറിച്ച് ചർച്ച നടന്നിരുന്നു. എന്നാൽ, ഇനി എപ്പോഴാണ് ഇത്തരമൊരവസരം കിട്ടുക; നിലവിട്ട് ഒന്നു ചെയ്യുന്നില്ല; മറ്റുള്ളവരും ചെയ്യുന്നുണ്ടല്ലോ; കൈയിലുള്ളതല്ലേ ചില വാക്കുന്നുള്ളൂ; കോവിഡ് പലതും പഠിപ്പിച്ചു എന്നത് ശരിയാണ് പക്ഷെ അതു വിചാരിച്ച് എപ്പോഴും അത് പോലെ ജീവിക്കാൻ കഴിയുമോ ? എന്നീ ന്യായങ്ങളാണ് ആ ചർച്ചയുടെ മുനയൊടിച്ചത്.

 ചർച്ച തുടർന്നാൽ സ്വാർത്ഥതയുടെയും, അതി സാമർത്ഥ്യത്തിന്റെയും കൂടുതൽ കഥകൾ പുറത്തു വരുമോയെന്ന് ഭയന്ന് എല്ലാവരും കൂടി അതിന്റെ ഗതി തിരിച്ചു വിട്ടു.

 അതു കൊണ്ട്,രണ്ടാമത്തെ ദിവസം തന്നെ കോവിഡ് ചർച്ചകൾ കുറഞ്ഞു. അതൊരു പഴയ കഥയായി. എല്ലാവരും കല്യാണത്തിന്റെ ധൂർത്തി ലേക്കും, ആർഭാടത്തിലേക്കും അലിഞ്ഞു.

 പക്ഷെ , കല്യാണത്തലേന്ന് രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഒരുപാട് ഭക്ഷണം ബാക്കി. അപ്പോൾ, മഹാമാരി കാലത്തെ കരുതലിനെ കുറിച്ചുള്ള ചിന്ത എല്ലാവരുടെയും മനസ്സിനെ കൊളുത്തി വലിച്ചു. അന്നവും വീടും തേടി ആയിരങ്ങൾ തെരുവിലൂടെ അലഞ്ഞതും . റെയിൽവേ ട്രാക്കിൽ ഒരു കുടുംബമാകെ ചതഞ്ഞരഞ്ഞതും. ഫ്രിഡ്ജിൽ വെയ്ക്കാൻ പോലുമില്ലാത്ത വിധം ആഹാരം അളന്നു മുറിച്ചുണ്ടാക്കി കഴിച്ചതുമൊക്കെ ഒരു വലിയ നീറ്റലായി മനസ്സിലൂടെ കടന്നു പോയി.

 ബാക്കിയായ ഭക്ഷണത്തിനു ചുറ്റും എല്ലാവരും തലകുനിച്ചു നിന്നു. ഇത്ര ഭക്ഷണം ബാക്കിയാവും എന്നു കരുതിയില്ല. വരാമെന്നു പറഞ്ഞവർ പലരും വന്നില്ല. ചെയ്തത് തെറ്റായി എന്ന വിധത്തിൽ അമ്മാമൻ കുറ്റബോധത്തോടെ പറഞ്ഞു. നാളെ കല്യാണത്തിനും സാധനങ്ങൾ അധികമാകുമോ എന്ന ഭയം എല്ലാവരിലേക്കും പടർന്നു. കല്യാണ ദിവസത്തേക്കും ഭക്ഷണത്തിന് ഒരു കുറവും വരുത്തിയിട്ടില്ല. മൂന്നു തരം പായസമുള്ള സദ്യയാണ് ഏർപ്പാടാക്കിയിരിക്കുന്നത്.ഭക്ഷണത്തിന്റെ വിലയെക്കുറിച്ച് ഇത്ര വലിയ പ്രഭാഷണമൊക്കെ നടത്തിയിട്ട് ഒടുവിൽ ഇത്രയും ഭക്ഷണം ബാക്കിയാവുക എന്ന വിരോധാഭാസത്തെ എങ്ങിനെ തരണം ചെയ്യുമെന്നറിയാതെ എല്ലാവരും പരുങ്ങി. മനുഷ്യനു മാത്രം സാധ്യമാവുന്ന കൃത്രിമമായ പാപബോധത്തോടെ എല്ലാവരും ആശങ്കാകുലരായി.

പുതിയ തലമുറ തന്നെയാണ് പരിഹാരം നിർദ്ദേശിച്ചത്. ബാക്കിയായ ഭക്ഷണം പൊതിഞ്ഞ് വഴിയരികിൽ അന്നത്തിനായി കാത്തിരിക്കുന്ന പാവങ്ങൾക്കു കൊടുക്കാമെന്നു പറഞ്ഞപ്പോൾ അവിടെ കൂടിയവർക്ക് ആശ്വാസമായി. വലിയെരു അപരാധത്തിൽ നിന്നും മോചിതരായതിൽ അവർ സന്തോഷിച്ചു.

തിരക്കൊഴിഞ്ഞ വഴികളിലൂടെ ഞങ്ങൾ വണ്ടിയോടിച്ചു. അത്ഭുതമെന്നു പറയട്ടെ ഭക്ഷണം ആവശ്യമുള്ള ആരെയും വഴിയിൽ കണ്ടില്ല. കുറെ നേരം കഴിഞ്ഞപ്പോൾ , ഒരു പീടികത്തിണ്ണയിൽ ഒരാൾ ഇരിക്കുന്നതു കണ്ടു. ഇരുട്ടത്ത് ഒന്നും വ്യക്തമായിരുന്നില്ല. എങ്കിലും, പകൽ മുഴുവൻ അന്നത്തിനായി അലഞ്ഞു തിരിഞ്ഞ് രാത്രി ഈയിരുട്ടിന്റെ മറവിൽ അഭയം തേടിയ ആളാണ് എന്നുറപ്പാണ്.

 ഭക്ഷണപ്പൊതികളുമായി ഞങ്ങൾ അടുത്തേക്ക് ചെന്നു. നരച്ച മുടിയും ശോഷിച്ച ശരീരവുമായൊരു വൃദ്ധൻ. മുഷിഞ്ഞ വസ്ത്രം. അല്പം ഭക്ഷണമാണ് എന്നു പറഞ്ഞ് ഞങ്ങൾ പൊതി നീട്ടി. ഇരുട്ടിലിരുന്ന് ആ വൃദ്ധൻ പൊതിയിലേക്ക് നോക്കി , പിന്നെ വളരെ സൗമ്യമായി തമിഴിൽ പറഞ്ഞു: ഇന്നു രാത്രിയിലേക്കും, നാളെ രാവിലത്തേക്കുമുള്ള ഭക്ഷണം എനിക്ക് കിട്ടിയിട്ടുണ്ട്. നാളെ ഉച്ചയ്ക്കുള്ളതും ആരെങ്കിലും തരും . അതു കൊണ്ട് എനിക്കിത് ഇപ്പോൾ വേണ്ട. കുറച്ചു കൂടി മുന്നോട്ടു പോയാൽ ആവശ്യക്കാരുണ്ട്. ഇന്ന് അന്നമൊന്നും കഴിക്കാത്തവർ . ഇതവർക്ക് കൊടുത്തോളൂ.

 പാതിയിരുട്ടിൽ മറഞ്ഞിരിന്ന് ആ ജ്ഞാന വൃദ്ധൻ പറഞ്ഞ വാക്കുകൾ മനസ്സിലേക്കിറങ്ങാൻ ഒരല്പ സമയമെടുത്തു. എനിക്ക് തമിഴറിയില്ല. പക്ഷെ അദ്ദേഹം പറഞ്ഞത് മനസ്സിലാക്കാൻ ഭാഷയുടെ ആവശ്യമില്ലായിരുന്നു. പുസ്തകങ്ങളിൽ നിന്നും, അനുഭവങ്ങളിൽ നിന്നും കിട്ടാൻ സാദ്ധ്യതയില്ലാത്ത ഒരു വലിയ ജീവിത ദർശനം ആ വ്യദ്ധനിൽ നിന്നും ലഭിച്ചു. ബോധിവൃക്ഷ തണലോ , ദൈവപ്പുരകളുടെ ആർഭാടമോ ഇല്ലാതെ ഒരു കീറത്തുണിയിൽ ഇരിക്കുന്ന ഭിക്ഷാം ദേഹി ജീവിതത്തിന്റെ വലിയൊരു പൊരുളിനെ കർമത്തിലൂടെ സാധ്യമാക്കി. . എനിക്ക് അദ്ദേഹത്തിന്റെ മുഖം കാണണമെന്നുണ്ടായിരുന്നു. പിന്നെയോർത്തു ചൈതന്യം തിളങ്ങുന്ന ആ മനസ്സിന് മുമ്പിൽ ആ മുഖത്തിനെന്തു പ്രസക്തി.

 കോവിഡിനി എത്ര കാലമെന്ന ഭീതിയിൽ , അനേകം മാസങ്ങൾക്കുള്ള സാധനങ്ങൾ കൊണ്ട് കലവറ നിറച്ചവർക്കിടയിൽ, ആഘോഷങ്ങളുടെ പേരിൽ അന്നം പാഴാക്കുന്നവർക്കിടയിൽ, നാളെത്തെ അന്നത്തെ കുറിച്ചൊട്ടും ആശങ്കയും , ആകുലതയുമില്ലാത്ത ആ വൃദ്ധനെ പാതിയിരുട്ടിൽ തനിച്ചാക്കി മടങ്ങുമ്പോൾ ഞങ്ങളെല്ലാവരും നിശബ്ദരായിരുന്നു. ആ ലളിത സത്യത്തിന്റെ സൗമ്യമായ പ്രഹരത്തിൽ ഞങ്ങൾ സ്തബ്ധരായി.

 എന്നിട്ടും, പിറ്റേന്ന് കല്യാണത്തിന് , മൂന്നാം പായസം മൂന്നാം തവണ വിളമ്പുമ്പോഴാണ് ഞാനീ കുറിപ്പെഴുതാൻ തീരുമാനിച്ചത്.

Saturday, January 22, 2022

പൂ പറിക്കുന്നതിലെ ധന്യത



എന്നുമവർ നടക്കാൻ വരും. മഴയായാലും, വെയിലായാലും. വലിയ പാർക്കിനു ചുറ്റും അഞ്ചു തവണ നടക്കും. ആ നടത്തത്തിന് കൃത്യതയുണ്ട്. അവർക്ക് അറുപതിനോടടുത്ത് പ്രായമുണ്ട്. നടന്നു കഴിഞ്ഞാൽ അല്പനേരം ബെഞ്ചിലിരുന്ന് വിശ്രമിക്കും. തിരിച്ചു പോകുന്നതിനു മുമ്പ് അടുത്തുള്ള ചെടികളിൽ നിന്ന് നാലഞ്ചു പൂവുകൾ ഇറുത്തെടുക്കും. അവയെ പരിക്കൊന്നു മേൽക്കാതെ കൈവെള്ളയിൽ വെയ്ക്കും. ഒരിക്കൽ പോലും മറവി പറ്റാത്ത ധ്യാന്യാത്മകമായ ആ പൂ പറിക്കലാണ് എന്റെ ശ്രദ്ധയെ ആകർഷിച്ചത്.

അവർ ആരാണെന്നോ എവിടെ നിന്നു വരുന്നുവെന്നോ എനിക്കറിയില്ല. എട്ടുപത്ത് റൗണ്ട് ഓടിയതിന്റെ വിയർപ്പാറ്റാൻ ബെഞ്ചിലിരിക്കുമ്പോൾ ഞാനെന്റെ ഭാവനയെ ഒന്നു രണ്ടു റൗണ്ട് കൂടി നടക്കാൻ വിടും.

അവർ അടുത്തുള്ള ഹൗസിംഗ് സൊസൈറ്റിയിൽ നിന്നാവാം. അവർ മക്കളോടൊപ്പമാവാം, ഭർത്താവിനോടൊപ്പമാവാം, ചിലപ്പോൾ ഒറ്റയ്ക്കുമാവാം താമസിക്കുന്നത്. എന്തായാലും എന്നും രാവിലെ ഈ പാർക്കിൽ നടന്ന്, പൂ പറിക്കാനുള്ള ഏതോ ഉൾപ്രേരണ അവർക്കുണ്ട്. അതിനുള്ള പ്രചോദനവും മനക്കരുത്തുമുണ്ട്.

അവർ പൂപ്പറിക്കുന്നത് തലയിൽ ചൂടാനല്ല എന്നുറപ്പാണ്. അത് ഏതോ ദൈവത്തിന് സമർപ്പിക്കാനാണെന്ന് വലിയ വിഷമമൊന്നുമില്ലാതെ ഊഹിക്കാൻ കഴിയും. നടത്തതിലുള്ള കൃത്യത പൂ പറിക്കുന്നതിലുമുണ്ട്. ഒരിക്കൽ പോലും അവർ പൂപ്പറിക്കാൻ മറന്ന് തിരിച്ചു വരുന്നത് കണ്ടിട്ടില്ല. ജീവിക്കുകയെന്നതു പോലെ തന്നെ അവർക്കത് വളരെ പ്രധാനപ്പെട്ട ഒരു പ്രവൃത്തിയാണ്. അത് മറക്കുകയെന്നാൽ ജീവിതം തന്നെ മറക്കുന്നതിന് തുല്യമാണ്.

അവർ വീട്ടിൽച്ചെന്ന് കുളിച്ച്, വൃത്തിയായി ഭഗവാന് പൂക്കളർപ്പിക്കുന്നുണ്ടാവാം. അപ്പോൾ അത് കേവലമൊരു പ്രവ്യത്തിയല്ല. അത് പൂർണമായൊരു സമർപ്പണമാണ്. അവർ രാവിലെ ഉണരുന്നത് തന്നെ ഉണർവ്വോടെയും ഉന്മേഷത്തോടെയുമാകും. ജീവിതത്തിന്റെ ആകുലതകളെക്കുറിച്ച് അവർക്ക് വലിയ വ്യാകുലതകൾ ഉണ്ടാവില്ല. രാവിലെ ഉണരുമ്പോൾ തന്നെ അവർക്കൊരു ലക്ഷ്യമുണ്ട്. ആ ദിവസമെങ്ങിനെ ചില വഴിക്കണമെന്ന വ്യക്തമായ ധാരണയുണ്ട്.

എക്കാർട്ട് ടോലേ പറയുന്നത് നമ്മുക്ക് ഈ ഒരു നിമിഷത്തിലെ യഥാർത്ഥത്തിൽ ജീവിക്കാൻ കഴിയൂ എന്നാണ്. ഇപ്പോഴുള്ള നിമിഷത്തിൽ നിന്ന് ഇന്നലയിലേക്ക് തിരിഞ്ഞു നോക്കാനേ കഴിയൂ. നാളെയിലേക്ക് ഉറ്റ്  നോക്കാനേ കഴിയൂ. സത്യമായിട്ടുള്ളത് ഈ നിമിഷം മാത്രമാണ്. ഓർമകളുടെയും പ്രതീക്ഷകളുടെയുമിടയിൽ സ്പന്ദിക്കുന്ന ഈ നിമിഷം.

അവരെ കൂടുതൽ ശ്രദ്ധിച്ചാൽ അവർ ജീവിക്കുന്നത് ആ ഒരു നിമിഷത്തിലാണ് എന്നു തോന്നും. എക്കാർട്ട് ടോലേ യുടെ പുസ്തകം വായിച്ച് അവർ ബോധപൂർവ്വം ചെയ്യുന്നതൊന്നുമായിരിക്കില്ല. അവർ ആ പുസ്തകത്തെക്കുറിച്ച് കേട്ടിട്ടു പോലുമുണ്ടാവില്ല. എങ്കിലും ജീവിക്കുന്ന ഓരോ നിമിഷത്തിലും അവർ നിറഞ്ഞു ജീവിക്കുന്നതിനു തെളിവാണ് ആ പൂ പറിക്കൽ. പൂവിറക്കുന്ന ആ നിമിഷാർത്ഥം പോലും അവരുടെ ജീവിതത്തെ സമ്പന്നമാക്കുന്നു. ഓർമയുള്ളപ്പോൾ മാത്രം ചെയ്യുന്ന ഒന്നല്ല അത്.  എപ്പോഴും നിറഞ്ഞു നിൽക്കുന്ന അവരുടെ ജീവിതത്തിന്റെ ഒരു കണിക മാത്രമാണ് ആ നിമിഷം. അവരുടെ ജീവിതത്തിന്റെ ഓരോ നിമിഷവും അത്രയ്ക്ക് അർത്ഥസമ്പുഷ്ടമാവും. അസാധാരണമായ ആത്മബോധമുള്ളവർക്കേ അത് സാധ്യമാവൂ. ജീവിതത്തെ മുന്നോട്ടു നയിക്കുന്ന നിമിഷങ്ങളെ , ഉള്ളിൽ ജ്വലിച്ചു നിൽക്കുന്ന ചൈതന്യവുമായി കോർത്തിണക്കാനുള്ള അപൂർവ സിദ്ധി അവർക്കുണ്ടാവും.

ഇതൊക്കെ എന്റെ ഭാവനയാണെന്നും, പൂവിറുക്കുന്നതു പോലെയുള്ള ഒരു നിസാര സംഭവത്തെ ഞാൻ വല്ലാതെ പെരുപ്പിച്ചും പൊലിപ്പിച്ചും കാണിക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപമുണ്ടാവാം. അതിനെ എതിർക്കാൻ എനിക്കാവില്ല. ഇത് തീർത്തും വ്യക്തിപരമായ അനുഭവമാവാം. എന്തായാലും ആ പൂവിറുക്കുന്നതിന് അവർ കൊടുക്കുന്ന ശ്രദ്ധയും കരുതലും കാണുമ്പോൾ, പ്രതീക്ഷയുടെ സന്തോഷത്തിന്റെ ഒരു പിടി ശലഭങ്ങളെ എനിക്കു ചുറ്റുമവർ പറത്തി വിടുന്നതായി എനിക്കു തോന്നും.

ജീവിതത്തിന്റെ ഒരു നിമിഷം പോലും എനിക്ക് പൂർണമായി ജീവിക്കാൻ കഴിയുന്നില്ല. ജീവിതത്തിന്റെ തിരക്കിലും ഭയത്തിലും പെട്ട് ഞാൻ പലതും മറക്കുന്നു. പലതും അപൂർണമാവുന്നു. ഒന്ന് നേരാവണ്ണം ശ്വസിക്കാൻ പോലും പഠിക്കേണ്ടിയിരിക്കുന്നു.

അങ്ങിനെ നോക്കുമ്പോൾ അവർ പറിച്ചെടുക്കുന്നത് ഒരു പൂവിനെയല്ല, ജീവിതത്തിന്റെ അർത്ഥപൂർണമായ ഒരു നിമിഷത്തെയാണ്. ആ നിറഞ്ഞു തുളുമ്പുന്ന നിമിഷത്തെ വലിയ കൃതജ്ഞതയോടെ അവരൊരു മഹാ ശക്തിക്കു മുന്നിൽ സമർപ്പിക്കുകയാണ്. ഒരു ദിവസം പോലും പൂവിറുക്കാൻ മറക്കുകയെന്നാൽ ജീവിതത്തിന്റെ ഒരു നിമിഷത്തെ തന്നെ മറക്കുക എന്നാണ്. അതുകൊണ്ട് അവരൊരിക്കലും അതു മറക്കില്ല. അവരുടെ കൈ കൊണ്ട് അടർത്തിമാറ്റപ്പെടാൻ  ഒരു പിടി പൂക്കൾ എപ്പോഴും തയ്യാറായി നിൽക്കുന്നുണ്ടാവും.

ജീവിതത്തിന് ആഴവുമർത്ഥവും കൊടുക്കാൻ അസാധാരണമായ കാര്യങ്ങളൊന്നും ചെയ്യേണ്ടതില്ല. ഏറ്റവും ചെറിയ പ്രവർത്തിയെ പോലും ഉദാത്തമായ മനസ്സോടെ സമീപിച്ചാൽ മതിയെന്ന് അവർ പഠിപ്പിച്ചു തന്നു . നന്നായി ഫുട്ബോൾ കളിക്കാനറിയുമെങ്കിൽ ഗീത വായിക്കേണ്ട ആവശ്യമില്ലെന്ന് വിവേകാനന്ദ സ്വാമി പറഞ്ഞിട്ടുണ്ട്.

പലപ്പോഴും വിരസവും അർത്ഥശൂന്യവുമായി തോന്നുന്ന ജീവിതത്തെ ആഹ്ളാദപൂർവ്വമായ നിമിഷങ്ങൾ കൊണ്ട് നിറയ്ക്കണം. പിറകിൽ നിന്നും ആരുടെയും തള്ളലില്ലാതെ ആ നിമിഷങ്ങളിലേക്ക് നടന്നു ചെല്ലണം. ആ നിമിഷങ്ങളിൽ ജീവിതാവബോധം നിറഞ്ഞു നിൽക്കണം. ജീവിതത്തിലാകെ പൂക്കൾ വിടർന്നു സൗരഭ്യം പരത്തണം. ഉണർന്നിരിക്കുന്ന ഓരോ നിമിഷവും ധ്യാനനിരതമാകണം.

Friday, January 14, 2022

മിഴിയാഴങ്ങളിലെ നനവ്

  


അമ്മ തനിച്ചാണ് വീട്ടിൽ

സുഹൃത്തിന്റെ നൊമ്പരം

ഇടയ്ക്കൊന്ന് കൂട്ടുവരണം

വെറുതെ ഒരു കപ്പ് ചായ

വറുത്തുപ്പേരി

അമ്മയുടെ പഴ മനസ്സിൽ

ഇനിയും പിരിയാതെ

അള്ളിപിടിച്ചിരിക്കുന്ന

ചിലയോർമകൾ

ചെല്ലുമ്പോൾ എന്തോ -

യോർത്തയൊരു ചിരി

ഇരുപ്പുമുറിയുടെ ഭിത്തിയിൽ

പണ്ടച്ഛൻ തുടച്ചു

മിനുക്കി വെച്ച തോക്കിന്റെ

തുരുമ്പിച്ച രൂപം

ജാലക പുറത്ത് വെടിയേ -

റ്റൊരു പ്രാവിൻ കുറുകൾ

ഒഴിഞ്ഞ തട്ടിൻപ്പുറത്ത്

ഓടി കളിക്കുന്നയെലികൾ

കഞ്ഞിക്കലമിറക്കി വെച്ച

അടുപ്പിന്റെ ചോട്ടിൽ

മണിയഴിച്ചു വെച്ച പൂച്ച

വെള്ള വലിക്കാത്ത ചുവർ

ഘനീഭവിച്ച വിമൂകത

മങ്ങിത്തുടങ്ങിയ സോഫാ കവർ

ഇത്രമേൽ അനാഥമാകുമോ

ജീവിതം, ഇഷ്ടമുള്ളോർ

വിട്ടു പോകുകിൽ

ഇത്രമേൽ അഴുകുമോ

ജീവിത ചൈതന്യമരി-

കിൽ മറ്റൊരാൾ ഇല്ലയെങ്കിൽ

ഇത്രമേൽ മങ്ങുമോ നിറങ്ങൾ

മുറ്റത്തെ വാടിയ പൂക്കളിൽ

ഒരൊറ്റ ശലഭം പോലും

ചിറകടിച്ചില്ലയെങ്കിൽ

സമയമുള്ളപ്പോൾ വരണം

അമ്മുടെ സ്വരമിടറി

അരികിലിരുന്നാ വിറയാർന്ന

കൈകളെടുക്കുമ്പോൾ

വിരൽത്തുമ്പിലറിഞ്ഞു

സ്നേഹത്തിന്റെയൊരിറ്റിനായ്

ചുണ്ടു പിളർക്കുന്ന

ചെറുകിളിയുടെ

ഹൃദയത്തിന്റെ സ്പന്ദനം

പടികടന്നിനിയും

ചെല്ലുമെന്ന പ്രതീക്ഷയിൽ

മിഴിയാഴങ്ങളിലെ നനവ്

Saturday, January 8, 2022

മലയാള സിനിമയിലെ ജൂഡോ നിമിഷം

 

മലയാളത്തിലെ പ്രശസ്തയായ ഒരു നടിയെ ലേഡി സൂപ്പർ സ്റ്റാർ എന്നു വിശേഷിപ്പിക്കുമ്പോൾ തമാശയെക്കാളെറേ വേദനയാണ് തോന്നാറ്. അവർ അടുത്ത കാലത്ത് അഭിനയിച്ച ചിത്രങ്ങളിൽ അവർക്കു നൽകിയ ഇടം കണ്ടാൽ ആ വേദന വർധിക്കും. മലയാള സിനിമയിലെ മെഗാ സ്റ്റാറിനും, നടനവിസ്മയത്തിനും, ഒന്നു, രണ്ടും  ആറുമൊക്കെയായ തമ്പുരാക്കന്മാർക്കുമൊക്കെ അഭിനയത്തിൽ ഒപ്പത്തിനൊപ്പം നിന്ന വ്യക്തിയാണവർ. അഭിനയത്തിന്റെ വിവിധ ഭാവങ്ങളെ വിസ്മയങ്ങളെ വളരെ അനായാസം പൊലിപ്പിച്ചെടുത്ത ഒരു നടിയാണ്. അവരെയാണിന്ന്, സിനിമയക്ക് പുറത്ത് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി നൽകി, എന്നാൽ സിനിമയ്ക്കകത്ത് സത്ത വറ്റിയ , ശുഷ്ക്കിച്ച കഥാപാത്രങ്ങളിലേക്ക് ഒതുക്കി നിർത്തിയിരിക്കുന്നത്.

അവർക്കീ പട്ടം കൽപ്പിച്ചു നൽകുന്നതും അതെ സമയം അവരെ സിനിമകളിൽ അരികുവത്കരിക്കുകയും ചെയ്യുന്നത് മലയാള സിനിമ ഭരിക്കുന്ന ആണധികാരങ്ങൾ തന്നെയാണ്. അവർക്കിന്നതിന്റെ ആവശ്യമുണ്ട്. അത്തരം പട്ടങ്ങളിലൂടെയും, സംഘടനയിലെ വൈസ് പ്രസിഡന്റ് പദവിയിലൂടെയുമൊക്കെയാണ് അവർ  മലയാള സിനിമാ വ്യവസായ രംഗത്ത് തുല്യത ഉണ്ടെന്ന് വരുത്താൻ ശ്രമിക്കുന്നത്. അതു കഴിഞ്ഞ് സിനിമയിലേക്ക് വരുമ്പോൾ ഈ സൂപ്പർ സ്റ്റാറുകളെ , മഹാ നടൻമാർ തളയ്ക്കുന്ന പ്രേതമായോ, കുളിരുള്ള കർക്കിടക രാത്രികളിൽ പുതയ്ക്കാനുള്ള പുതപ്പായോ എങ്ങിനെ മാറ്റണമെന്ന് സിനിമാ ലോകം ഭരിക്കുന്നവർക്കറിയാം. 

മലയാള സിനിമയിൽ അത്തരം പ്രേതങ്ങളെയും, പുതപ്പുകളെയും കണ്ട് മടുത്തിരിക്കുമ്പോഴാണ്, താരപരിവേഷം ഒരല്പം പോലുമില്ലാത്ത എന്നാൽ അസാധാരണമായ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളുള്ള ചില പുതിയ സിനിമകൾ വന്നത്.

പാട്രിയാർക്കിയുടെ അച്ചുതണ്ടിൽ തിരിഞ്ഞു തുടക്കം കുറിച്ച ഒരു സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. എന്നാൽ സിനിമയുടെ ഒടുവിൽ , സാധാരണക്കാരായ മൂന്നു പെൺകുട്ടികൾ ആ തണ്ടൊടിക്കുന്നതാണ് നാം കാണുന്നത്. അപകർഷതാബോധത്തിന്റെയും, ആണഹങ്കാരത്തിന്റെയും, പഴയ പ്രതാപത്തിന്റെയും പിന്നെ മറ്റനേകം കോപ്ലസുകളുടെയും ഒരു മിശ്രിതമാണ് സിനിമയിലെ അച്ഛൻ. കടം തിരിച്ചു ചോദിക്കാൻ വരുന്നവരിൽ നിന്നും ഓടി വീട്ടിനുള്ളിൽ ഒളിച്ചിരിക്കുന്ന ആളായാണ് ആ അച്ഛനെ സിനിമ ആദ്യം പരിചയപ്പെടുത്തുന്നത്. ആ അവസ്ഥയിൽ നിന്നും അയാളെ രക്ഷിക്കുന്നത് അയാളുടെ ഭാര്യയാണ്. എന്നിട്ടും അവിടെ നിന്നു അങ്ങോട്ടുള്ള ഓരോ സീനിലും ആ ആൺ ക്കോമരം ഉറഞ്ഞു തുള്ളുന്നതാണ് കാണുന്നത്. എന്നാൽ ആ പാർട്രയാക്കിക്കൽ വ്യക്ഷം, ചിതലു തിന്ന് ഉള്ളു പോടായതാണ് എന്നറിയാൻ അധിക സമയം വേണ്ടി വന്നില്ല. മൂത്ത മകൾ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയപ്പോൾ അവളുടെ പ്രേമ വിവാഹത്തിന് സമ്മതം മൂളിയ കക്ഷിയാണത്. അതും, സ്വന്തം കുടുംബത്തിൽ തന്നെ യോജിച്ച ചെക്കൻ ഉണ്ടായിട്ടും, ഒരു സാധാരണ ബസ്സ് ജീവനക്കാരനെ സ്നേഹിച്ച് വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നവളാളവൾ . അതു കൊണ്ട് തന്നെ അനുജത്തിയും ചേച്ചിയുടെ പാത പിന്തുടരുന്നതിൽ അത്ഭുതമില്ല. സമൂഹം കൽപ്പിച്ചു കൊടുക്കുന്ന ആണത്തമൊന്നു ഇല്ലാത്തവനാണ് കാമുകൻ. ജീപ്പിൽ വന്നിറങ്ങി, പല നിറത്തിലുള്ള മുണ്ട് മാടി കുത്തി ഭാവി അമ്മായിയപ്പനോട് തീപ്പാറുന്ന ഡയലോഗുകൾ ചാമ്പുന്ന അമാനുഷനൊന്നുമല്ല അയാൾ. ഇഷ്ടപ്പെട്ട പെണ്ണിനെ എങ്ങിനെ സ്വന്തമാക്കുമെന്നറിയാതെ പകച്ചു നിൽക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരനാണ് അയാൾ. പൊതുവഴിയിലൂടെ നടക്കുമ്പോൾ നമ്മൾ കണ്ടുമുട്ടാൻ സാധ്യതയുള്ള ഒരാൾ. അയാൾക്കു ധൈര്യം പകരുന്നത് , എടുത്തു പറയാൻ ഒരു തൂവലും തൊപ്പിയിലിലാത്ത ആ പെൺക്കുട്ടിയാണ്. അടുത്ത കാലത്ത് മലയാള സിനിമ കണ്ട ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് ഈ സഹോദരിമാർ. സിനിമയിലാണെങ്കിലും, തന്റെ താത്പര്യമില്ലായ്മ വ്യക്തമാക്കാൻ," ഞാൻ  ശബരിമലയിൽ പോകാൻ ആലോചിക്കുന്നുണ്ട്" എന്ന് ചങ്കൂറ്റത്തോടെ രാഷ്ട്രീയം പറയാൻ കഴിയുന്ന എത്ര സൂപ്പർ സ്റ്റാറുകൾ ഉണ്ട് ഇന്ന് മലയാള സിനിമയിൽ ? ആ സംഭാഷണം ആ പെൺകുട്ടിയുടെ രാഷ്ട്രീയ നിലപാടല്ല എന്ന് അംഗീകരിക്കുന്നു. എങ്കിലും സൗഹൃദ സംഭാഷണങ്ങളിൽ പോലും പറയാൻ മടിക്കുന്ന, എന്നാൽ വളരെ പ്രസ്കതമായ ഒരു വിഷയത്തെ വളരെ സ്വാഭാവികമായി ആ പെൺകുട്ടിയിലൂടെ അവതരിപ്പിച്ചതിന് ഈ സിനിമയുമായി ബന്ധപ്പെടവരൊക്കെ അഭിനന്ദനം അർഹിക്കുന്നു. ആണത്തമുള്ള ഒരു പുരുഷ കഥാപാത്രവും ഈ സിനിമയിലില്ല. സ്വന്തം ദൗർബല്യങ്ങളെയും, പോരായ്മകളെയും ആണഹന്തകളെയും , സ്വയം സൃഷ്ടിച്ചെടുത്ത അധികാരത്തിന്റെയും കരുത്തിന്റെയും പൊയ്മുഖങ്ങൾക്കു പിന്നിൽ ഒളിപ്പിച്ചു വെച്ച ഏതാനും എം.സി. പികളെ ഈ സിനിമയിലുള്ളൂ. ക്ലൈമാക്സിൽ ആ മുഖം മൂടികളും പൂർണമായും വലിച്ചു കീറുന്നത് എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചു പെണ്ണാണ്. അവളുടെ, അപക്വമെന്ന് തോന്നാവുന്ന ഇടപെടൽ അതുവരെ പരിഹരിക്കപ്പെടാതെ കിടന്നിരുന്ന പല പ്രശ്നങ്ങളുടെയും പരിഹാരം കാണാൻ സഹായിച്ചു. ജനാധിപത്യ മര്യാദകളെ പുച്ഛിച്ച്, കണ്ണുരുട്ടിയും, ഭീഷണിപ്പെടുത്തിയും ഭൂരിപക്ഷം നേടിയെടുക്കാനുള്ള ആണധികാരത്തിന്റെ ശ്രമങ്ങളുടെ മുഖത്തേറ്റ ഒരടിയായിരുന്നു  ആ ചെറുപ്പക്കാരിയായ പെൺകുട്ടിയുടെ ഇടപ്പെടൽ കൊണ്ട് സാദ്ധ്യമായത്. ഇതുവരെ വെള്ളിത്തിരയിൽ കണ്ടു പരിചയിച്ചവരല്ല ഇതിലെ അഭിനേത്രികളൊന്നും. എന്നിട്ടും തുടക്കക്കാരുടെ യാതൊരു പതർച്ചയുമില്ലാതെ എത്ര തന്മയത്വത്തോടെയും, സ്വഭാവികമായുമാണ് അവർ ആ വേഷങ്ങൾ കൈകാര്യം ചെയ്തത്. അഭിനയത്തിന്റെ കിരീടവും ചെങ്കോലും എക്കാലവും തങ്ങളുടെ കൈയിലാവും എന്നു കരുതുന്നവർക്ക് ഒരു താക്കീതാണ് ഈ പുതുമുഖങ്ങൾ .

കനകവും കാമിനിയും മൂലം കലഹമെന്ന ചിന്തയ്ക്ക് സ്ത്രീ വിരുദ്ധതയോളം പഴക്കമുണ്ട്. മുകളിൽ പറഞ്ഞ സിനിമയിലെ അച്ഛന്റെ മറ്റൊരു പതിപ്പാണ് ഇതിൽ ഭർത്താവായി വരുന്നത്. അയാളും അങ്ങാടിയിൽ ജയിക്കാനാവാത്തവനാണ് . 

ഭക്ഷണപ്രിയനായ ശിവനാണ് ഇയാളുടെ ഉപദേശിയും വഴി കാട്ടിയും. ശിവന്റെ ഭക്ഷണക്കൊതി നർമം ചാലിച്ചാണ് അവതരിപ്പിച്ചതെങ്കിലും, അത് വിരൽ ചൂണ്ടുന്നത് സവിശേഷമായ ഒരു മാനസികാവസ്ഥയിലേക്കാവാം. സമൂഹത്തിലെ ഏറ്റവും അടിസ്ഥാന ഘടകമായ കുടുംബത്തിൽ സ്ത്രീയാണ് ഭക്ഷണവും രതിയുമൊരുക്കേണ്ടത്  എന്നാണ് പൊതുവേയുള്ള വിശ്വാസം. അതു രണ്ടും ലഭ്യമാകാതെ വരുമ്പോഴാണ്  പുരുഷന് ആർത്തി കൂടുന്നത്. ഇങ്ങനെ അവർക്കു വേണ്ടത് ഒരുക്കി കൊടുക്കാൻ സ്ത്രീകളിലാത്ത കുറേ പുരുഷ കഥാപാത്രങ്ങളെയാണ് പിന്നെ ഈ  സിനിമയിൽ കാണുന്നത്.( അമ്മ ഇടയ്ക്കിടെ ഭക്ഷണത്തിന് ആരൊക്കെ ഉണ്ടാവുമെന്ന് ചോദിക്കുന്നുണ്ട്). Theatre of Absurdity എന്ന സങ്കേതമാണ് സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ തീർത്തും അബ്സേർഡ് അല്ലാത്ത കുറെ പുരുഷ കഥാപാത്രങ്ങളാണ് പിന്നെ അരങ്ങത്തേക്കെത്തുന്നത്. അവരുടെ പല പെരുമാറ്റങ്ങളും വളരെ അബ്സേർഡായി നമ്മുക്ക് തോന്നുന്നുവെങ്കിൽ അത് ജീവിത യാഥ്യാർത്ഥ്യവും അബ്സേർഡിറ്റിയും തമ്മിൽ വളരെ നേരിയ വ്യത്യാസമേ ഉള്ളൂ എന്നാണ് സൂചിപ്പിക്കുന്നത്. അല്ലെങ്കിൽ, സാധാരണ ജീവിതത്തിൽ പുരുഷൻമാരുടെ പല പെരുമാറ്റങ്ങളും തീർത്തും അബ്സേർഡാണ് എന്ന് പരോക്ഷമായി പറഞ്ഞു വെയ്ക്കുകയുമാവാം. എന്നാൽ ആൺ കഥാപാത്രങ്ങൾ അവരുടെ അഹന്തയുടെയും , സന്ദേഹത്തിന്റെയും കെട്ടുകളഴിക്കുമ്പോൾ രണ്ടു സ്ത്രീ കഥാപാത്രങ്ങളാണ് അവരെ യാഥാർത്ഥ്യത്തിന്റെ ലോകത്തിലേക്ക് ഇടയ്ക്കിടെ തിരികെ കൊണ്ടുവരുന്നത്. തീരുമാനങ്ങളെടുക്കാൻ കഴിയാതെ പ്രശ്നങ്ങൾക്കു ചുറ്റും വഴുതി കളിക്കുന്ന ആൺ പോഴത്തങ്ങളെ ആ സ്ത്രീകളാണ് അവരു ദേശിച്ച കുറ്റിയിൽ കൊണ്ടു കെട്ടുന്നത്. മഹാനടന്മാരുടെയും, ജനപ്രിയ നായകരുടെയും വെറും നിഴലായി മാറുന്ന കഥാപാത്രങ്ങളായി സ്ത്രീകൾ പുറംതള്ളപ്പെടുന്ന മലയാള സിനിമയിൽ ഇത്തരം വ്യക്തവും തെളിവാർന്നതുമായ കഥാപാത്രങ്ങളെ കാണുമ്പോൾ ഇനിയും പ്രതീക്ഷയ്ക്കുള്ള  വകയുണ്ടെന്ന അറിവ് വലിയൊരു ഊർജ്ജമായി നിറയുന്നു. തികഞ്ഞ വ്യക്തിത്വമുള്ള ആ കഥാപാത്രങ്ങൾ സിനിമയെ മുന്നോട്ടു നയിക്കുന്നതിൽ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. അതു പോലെ വേറിട്ടു നിൽക്കുന്നതാണ് അവരുടെ അഭിനയവും. താരപ്രഭയുടെ കണ്ണഞ്ചിപ്പിക്കുന്ന വലിയ കാൻവാസോ, കൈയടി നേടാനാവുന്ന തീപ്പൊരി ഡയലോഗുകളോ അവർക്കില്ല. ഒരു ഹോട്ടൽ ലോബിയുടെ പരിമിതമായ ഇടമാണ് അവർക്കുള്ളത്. അതിലൊരാൾ അധിക നേരവും പാതി മറയ്ക്കുന്ന ഹോട്ടൽ കൗണ്ടറിന്റെ പിന്നിലാണ്. വളരെ സ്വഭാവികമായ ശാരീരിക ചലനങ്ങൾ കൊണ്ടും ഭാവവ്യതിയാനങ്ങൾ കൊണ്ടുമാണവർ അഭിനയത്തിന്റെ അനേകം സാധ്യതകൾ കണ്ടെത്തുന്നത്. രണ്ടു പേരും സിനിമാ രംഗത്ത് താരതമ്യേന പുതുമുഖങ്ങളാണ്. എന്നാൽ കിട്ടിയ അവസരങ്ങളിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ചവരുമാണ്. ഇവരുടെ കൈയിൽ സിനിമാഭിനയ കല സുരക്ഷിതമാണ്. നാളെ , സൂപ്പർ സ്റ്റാറുകളായി മാറി ഇവരും സിനിമാ കച്ചവടത്തിന്റെ വലിയ ലോകത്തിന്റെ പുറമ്പോക്കുകളിലേക്ക് ബെട്ടിയിട്ട ബാഴത്തണ്ടു പോലെ വലിച്ചെറിയപെടാതിരിക്കട്ടെയെന്ന് ആശിക്കുക മാത്രം ചെയ്യാം.

സമീപ കാലത്തെ മലയാള സിനിമയെടുത്തു നോക്കിയാൽ , ഒരു കൂട്ടം സ്ത്രീ കഥാപാത്രങ്ങളില്ലെങ്കിൽ കഥയ്ക്ക് ഒരല്പം പോലും മുന്നോട്ട് പോകാൻ കഴിയാത്തൊരു സിനിമയെക്കുറിച്ച് പറഞ്ഞാൽ അത് തീർത്തും അസംഭവ്യമായി തോന്നും. എന്നാൽ അത്തരമൊരു സിനിമ സാധ്യമായത് എന്നെ അത്ഭുതപ്പെടുത്തിയെന്നതാണ് സത്യം. മനുഷ്യ ബന്ധങ്ങളിലും, സെക്സിലും രാഷ്ട്രീയത്തിലും തികഞ്ഞ തന്റേടത്തോടെ സ്വാതന്ത്ര്യത്തൊടെ  ഇടപ്പെടുന്ന കഥാപാത്രങ്ങളെ വളരെ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. കാഷ്വൽ സെക്സിൽ  നിസങ്കോചത്തോടെ ഏർപ്പെടാന്നും, ബാറിൽ ചെന്നിരുന്ന് ബിയർ കുടിക്കാനും തയ്യാറാവുന്ന ആ കഥാപാത്രങ്ങൾ അതെ സമയം, സ്നേഹവും , പരസ്പരം മനസ്സിലാക്കാനുമുള്ള കഴിവു തന്നെയാണ് ജീവിതത്തിൽ വലുതെന്ന് തുറന്നു പറഞ്ഞ് തങ്ങളുടെ തരളമായ മനസ്സിനെ തുറന്നു കാട്ടാനും തയ്യാറാവുന്നു. കാപട്യമില്ലാത്ത, അസ്വാഭാവികതയില്ലാത്ത ഇത്തരം കഥാപാത്രങ്ങൾ മലയാളം സിനിമയിലേക്ക് തിരിച്ചു വരുന്നു എന്നത് ആശ്വാസമേകുന്നു. അതിലെ ഓരോ കഥാപാത്രവും കഥയോട് മാത്രമല്ല, അവിടുത്തെ ജീവിത പരിസരവുമായി എത്രമേൽ ലയിച്ചു ചേർന്നിരിക്കുന്നു. അതിൽ ഒരു കഥാപാത്രം പോലുമില്ലാതെ കഥയ്ക്ക് ഒരടി പോലും മുന്നോട്ട് പോകാനാവില്ല. അത്രയേറെ ജീവനും ഊർജ്ജവും ആ കഥാപാത്രങ്ങൾക്കു നൽകിയ തിരകഥാകൃത്ത് പ്രത്യേക അഭിനന്ദനമർഹിക്കുന്നു. എന്നാൽ സിനിമയുടെ ഒടിവിലുള്ള ആ ജൂഡോ പ്രയോഗമാണ് സിനിമയുടെ ഹൈലൈറ്റ്. എതിർപ്പും, കുതികാൽ വെട്ടും, കൊളളരുതായ്മയും മാത്രം കൈമുതലായ ഒരാണിനെയാണ് ഒരു സ്ത്രീ കഥാപാത്രം മലർത്തിയടിച്ചത്. തന്റെ വൃത്തിക്കെട്ട കളി ജയിക്കാൻ സ്വന്തം ഭാര്യയെ ഒരു കുഴിയിലേക്കെറിഞ്ഞ് വിജയശ്രീലാളിതനായി നിൽക്കുമ്പോഴാണ് അയാൾക്ക് ആ അടിയേറ്റത്. അത് ഒരു കഥാപാത്രത്തിനു മാത്രം കിട്ടിയ അടിയല്ല.  എന്തിലും കുറ്റം കാണുന്ന എല്ലാറ്റിനേയും വിമർശിക്കുന്ന ഒരിക്കലും നന്മയുടെ ഭാഗമാകാൻ കഴിയാത്ത , പണത്തിന്റെയും ആണധികാരത്തിന്റെയും ധാർഷ്ട്യത്തിൽ പുളയ്ക്ക ന്നവരുടെ മുഖത്തേറ്റ ഒരടിയാണ് അത്. A small step to man, but a giant leap for mankind എന്നു പറഞ്ഞതു പോലെ മലയാള സിനിമയുടെ ശുഭകരമായ ഭാവിയിലേക്കുള്ള വലിയൊരു കാൽ വെപ്പാവുമിത് എന്നു ഞാൻ പ്രതീക്ഷിക്കുന്നു. മലയാള സിനിമയിലെ സ്ത്രീ സങ്കൽപ്പങ്ങളെ തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ളതാണ് ആ ജൂഡോ മൂവ്മെന്റ്. വെറും എട്ടാം ക്ലാസ്സും ഗുസ്തിയിൽ നിന്നും സ്ത്രീ കഥാപാത്രങ്ങൾ ജൂഡോയിലേക്ക് വളർന്നതിനെ തീർത്തും അവഗണിക്കാനാവില്ല. ഇതിലെ അഭിനേത്രികളാരും തന്നെ താരപ്പൊലിമയുള്ളവരല്ല. എന്നിട്ടും അസാധാരണമായ കൈയൊതുക്കത്തോടെയാണ് അവർ ഓരോ കഥാപാത്രങ്ങളെയും പൊലിപ്പിച്ചെടുത്തത്.  

മലയാള സിനിമ താരാധിപത്യത്തിന്റെയും പുരുഷ മേധാവിതത്തിന്റെയും കൈകളിൽ നിന്നും മുക്തി നേടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. താരമൂല്യത്തിന്റെ ആർഭാടത്തിൽ എന്തും സിനിമയെന്ന പേരിൽ പടച്ചു വിടാമെന്ന ധാർഷ്ട്യം അവസാനിക്കേണ്ടി യിരിക്കുന്നു. ആ മാറ്റം വരേണ്ടത് സിനിമയ്ക്കകത്തു നിന്ന് തന്നെയാണ്. ജീവിത ഗന്ധികളായ സാമൂഹ്യ ബോധമുള്ള ചിന്തിപ്പിക്കുന്ന സിനിമകൾ വന്നാൽ പ്രേക്ഷകർ രണ്ടു കൈയും നീട്ടി അതിനെ സ്വീകരിക്കുമെന്നു അനുഭവപ്പെട്ടാൽ അത് പുതിയ വിധത്തിൽ ചിന്തിക്കുന്നവർക്ക്  വലിയ ഊർജ്ജം പകരും. അതു മാത്രം പോര, യുക്തിക്കു ഒരു തരത്തിലും നിരക്കാത്ത അമാനുഷിക കഥാപാത്രങ്ങളെ വെച്ച് പടച്ചുവിടുന്ന സിനിമകളെ അതർഹിക്കുന്ന അവജ്ഞയോടെ തള്ളി പറയുകയും വേണം.

സിനിമയെ പുതിയ ദിശയിലേക്ക് വഴിത്തിരിച്ചുവിടാൻ കഴിയുന്ന ഒരു പാട് പ്രതിഭകൾ ഇന്ന് ആ രംഗത്തുണ്ട്. അവരെ പ്രോത്സാഹിപ്പിക്കേണ്ടത് നല്ല സിനിമയെ സ്നേഹിക്കുന്ന എല്ലാവരുടെയും കടമയാണ്. 

പ്രത്യേകിച്ചും, മെഗാസ്റ്റാറുകളെയും , ലേഡി സൂപ്പർ സ്റ്റാറുകളെയും ഒരു ജൂഡോ നീക്കം കൊണ്ട് മലർത്തിയടിക്കാൻ കഴിയുന്ന ഒരു പിടി നല്ല അഭിനേത്രികളുണ്ട് ഇന്ന്. ഇതവരുടെ വഴറ്റി പ്പിഴപ്പാണ് എന്നറിയാം. നിലനിൽപ്പിനു വേണ്ടി ഇവർക്കും പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വന്നേക്കാം. ഗത്യന്തരമില്ലാതെ ഇവരും അധികാരം കൈയാളുന്നവർക്കിടയിൽ ഞെരിഞ്ഞു തീർന്നേക്കാം.

എങ്കിലും ഇവരൊന്നും ലേഡി സൂപ്പർ സ്റ്റാറുകൾ ആകരുതെയെന്നും ; ഭാവിയിൽ ജനപ്രിയ നായകൻമാരെ വിവാഹം ചെയ്ത് പ്രമുഖ മാസികയുടെ മുഖചിത്രമായി മാറരുതെയെന്നും ; പകരം, മറ്റാർക്കും വിട്ടു കൊടുക്കാതെ തങ്ങളുടേത് മാത്രമെന്ന് കരുതി നാലു ചുറ്റും അതിർത്തികൾ തീർത്ത സിനിമാ സാമ്രാജ്യത്തിന്റെ മതിലുകളെ തട്ടി മാറ്റി ഒരു പുതിയ വഴി തീർക്കുന്നവർ വരുമെന്നു ഞാൻ പ്രത്യാശിക്കുന്നു. അതിനായി, പ്രേയസിക്ക് സൗഗന്ധികം തേടി പോകുന്ന ഭീമന്റെ  പുതിയ വഴികൾ തെളിയട്ടെ.