Saturday, September 7, 2024

ആൽബം മറിക്കുമ്പോൾ



ആൽബത്തിലെ  ഫോട്ടോകളിലൂടെ

യാത്ര ചെയ്ത് പഴയ തറവാട് വീട്ടിലെത്തിയപ്പോൾ

പേരക്കുട്ടിക്കത്ഭുതം

" സംതിങ്ങ് ഈസ് മിസ്സിങ്ങ് ഗ്രാൻ്റ് പാ "

എന്തെന്ന് ഓർക്കാൻ ശ്രമിക്കുമ്പോൾ

അവൻ ചോദിച്ചു," വേർ ഇസ് ദ കാർഷെഡ്ഡ് ?"

ഒരു വാഹനത്തിൻ്റെ ചക്രപ്പാടു പോലും 

തൊടാത്ത മുറ്റമാണെന്നു പറഞ്ഞില്ല.

മേശപ്പുറത്തു കത്തിച്ചു വെച്ച 

ചിമ്മിണി വിളക്കിൻ്റെ ചിത്രമവൻ

കാണാതെ മറച്ചപ്പോഴെത്തിയത്

അടുക്കളയിൽ നാലടുപ്പത്തൊരുമിച്ച്

ദോശച്ചുടുന്ന നാണിയമ്മയിൽ .

" യു ഹാഡ് ഫുഡ് ബിസിനസ്സ്?

അവൻ നിഷ്ക്കളങ്കനായി ചോദിച്ചു.

ഇടനാഴിയിൽ, ട്രൗസറും, പെറ്റിക്കോട്ടും

മാത്രമിട്ട്, ചീന്തിലയിൽ ഒരല്പം ചമ്മന്തിയുമായി

അരവയർ നിറയ്ക്കാൻ ദോശയ്ക്കായി 

കാത്തിരിക്കുന്ന മക്കളുടെ ചിത്രം കണ്ടാൽ ,

സന്താനോൽപാദനം കച്ചവടത്തെ ബാധിക്കില്ലേയെന്നവൻ 

ചോദിക്കുമെന്ന് ഭയന്ന് താൾ മറിച്ചു .

പാരിജാത പൂക്കൾ മൂടിയ മുറ്റം കണ്ടവൻ്റെ മുഖം ചുളിഞ്ഞു.

" ദീസ് ഫ്ലവേർസ് മേക്ക് കോർട്ട്യാർഡ്  ഡർട്ടി"

എന്നാൽ ഇന്ദ്രനീലക്കല്ലു പോലെ തിളങ്ങുന്ന

കുളം കണ്ടപ്പോഴവൻ്റെ കണ്ണു വിടർന്നു.

" ഇറ്റ് ഈസ് സോ നാച്ചുറൽ "

കഴിഞ്ഞ അവധിക്കാലം ചിലവഴിച്ച റിസോർട്ടിലെ

പരസ്യവാചകം ഓർത്തവൻ പറഞ്ഞു.

 അതേ , ഈ കുളത്തിലേക്കെടുത്തു ചാടിയാണ്

ജീവിതത്തിനെ നേർക്കുനേരറിഞ്ഞത്

അതിൻ്റെയാഴത്തിലാണ്  ചളിയു,മതിൽ

പൂഴ്ന്നിരിക്കുന്ന പവിഴവും കണ്ടത്.

അതിൽ മുങ്ങാക്കുഴിയിട്ടാണ് , പാദസരമണിഞ്ഞ

കണങ്കാലിലൂടെയവളുടെ ഹൃദയം തൊട്ടത് .

ഒരേ ചിത്രമെങ്കിലുമെൻ്റെയുമവൻ്റെയും

കാഴ്ചകൾക്കെന്തതരം .

പഴകി നിറം മങ്ങിയ ചിത്രങ്ങൾക്കിടയിൽ

ഓർമകൾക്ക് പുഴുക്കുത്തേൽക്കുന്നു.

ഏതോ സ്മരണകൾ കൊളുത്തി വലിക്കുമ്പോൾ

ഫ്ലാറ്റിൻ്റെ പതിനെട്ടാം നിലയിലെ

ജാലകത്തിനപ്പുറം ദിനാന്ത്യത്തിൻ്റെ

കുങ്കുമമണിഞ്ഞസ്തമന  സൂര്യൻ.

ആൽബത്തിൻ്റെയവസാന താളിൽ,

പണ്ട്, സ്വയം കുതിച്ചുയരങ്ങളിലേക്കുയർന്നാകാശം

 തൊടാൻ കൂട്ടുവന്നയൂഞ്ഞാലയുടെ നിശ്ചല ചിത്രം .

Sunday, August 11, 2024

പൂച്ചയ്ക്കാര് മണി കെട്ടും

 


ചെറുപ്പത്തിൽ, പൂച്ചയ്ക്കാര് മണി കെട്ടും എന്ന കഥ, വെറുമൊരു കഥയായിരുന്നു. കേൾക്കാൻ ഇമ്പമുള്ള കഥ. എലികളെ ഇഷ്ടമല്ലെങ്കിലും, ഭീകരനായ പൂച്ചയുടെ കഴുത്തിൽ മണി കെട്ടിയ ആ കുഞ്ഞെലിയോട് ഒരാരാധനയും സ്നേഹവുമൊക്കെ തോന്നിയിരുന്നു. 

വർഷങ്ങൾക്കു ശേഷം ഇപ്പോൾ ഈ കഥയെന്തേ ഓർക്കാനെന്നു കരുതുമ്പോഴാണ് പുറത്തു നിന്നും ഒരു പൂച്ചയുടെ കരച്ചിൽ കേട്ടത്. ഞാൻ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു. 

കുറച്ചു ദിവസങ്ങളായി മൂന്നു പൂച്ചകൾ വീടിനെയും, ജീവിതത്തെ തന്നെയും വലം വെയ്ക്കുന്നു. വെള്ളുപ്പിൽ കറുത്ത പാടുള്ള, തവിടു നിറത്തിൽ വെള്ളുത്ത കുത്തുള്ള, മുഴുവൻ കറുപ്പാർന്ന മൂന്നു പൂച്ചകൾ. അവ എപ്പോഴും കരഞ്ഞും, തുറിച്ചു നോക്കിയും എൻ്റെ വീടിനു ചുറ്റുമുണ്ട്.

പൂച്ചകളെ പേടിക്കേണ്ട കാര്യമെനിക്കില്ല. എലികളെ പോലെ മണി കെട്ടുകയും വേണ്ട. എന്നാൽ കുറച്ചു ദിവസമായി ഈ പൂച്ചകൾ എൻ്റെ സ്വാസ്ഥ്യം കൊടുത്തുന്നു.

ഒരു ദിവസം വീടിന്റെ അകത്തു നിന്ന് പൂച്ചയുടെ കരച്ചിൽ കേട്ടോ എന്ന് സംശയിച്ചാണ് മുകളിൽ നിന്നും ഇറങ്ങി ചെന്നത്. അപ്പോഴതാ ഊൺ മുറിയിൽ വെള്ളുപ്പിൽ കറുപ്പുള്ള പൂച്ച നിൽക്കുന്നു. പെട്ടെന്നായതു കൊണ്ട് രണ്ടു പേരും പകച്ചു. കണ്ണോട് കണ്ണ് നോക്കി നിന്നു.  എന്തിനെന്നറിയാതെ ഒരു ഭയം എന്നിലേക്ക് കയറി. എൻ്റെ സ്വകാര്യതയെ , സുരക്ഷയെ ലംഘിച്ച് ആരോ അകത്തു കയറിയതു പോലെ. നാമറിയാതെ നമ്മെ വിഷമത്തിലാക്കുന്ന ഒരു നിയമം പാർലിമെൻ്റിൽ പാസായതു പോലെ.

ചെറുതായൊന്ന് പ്രതികരിച്ചപ്പോൾ അതോടി ജനലിലൂടെ മറഞ്ഞു.

അടുത്ത തവണ അതിൻ്റെ സാമീപ്യം അടുക്കളയിൽ അറിയുന്നതു വരെ അതിനെ ഞാൻ മറന്നിരുന്നു. പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ടാണ് ഞാൻ ഓടിയെത്തിയത്. ഇത്തവണ അവൻ്റെ ലക്ഷ്യം എൻ്റെ അന്നം മുട്ടിക്കുകയായിരുന്നു എന്നു തോന്നി.

ഞാൻ ചെല്ലുമ്പോൾ ഒരു മിന്നായം പോലെ അവൻ ജനൽ കടന്നു പോയി. തവിടിൽ വെള്ള പുള്ളിയുള്ളവൻ. അവൻ്റെ കഴുത്തിൽ ഒരു പട്ടയുണ്ട്. എൻ്റെത് എന്ന് അടയാളപ്പെടുത്താൻ ആരോ കെട്ടിയതാണ്. എന്നാൽ അതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അവർ തയ്യാറാവാത്തതു കൊണ്ട് പൂച്ചകൾ യഥേഷ്ടം റോന്തു ചുറ്റുന്നു. പാർക്കിൽ കൈകോർത്തിരിക്കുന്ന കമിതാക്കളെ തുരത്താൻ വന്ന യുവജന സംഘടനയുടെ ആളുകളുടെ കഴുത്തിലും ഇത്തരം പട്ടയുണ്ടായിരുന്നു. ആരുടേത് എന്ന് തിരിച്ചറിയാമെങ്കിലും ആരുടേതുമല്ലാത്ത ഒരടയാളം . മറ്റു രണ്ടു പൂച്ചകൾക്കും ഈ പട്ടയുണ്ട് എന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്.

അടുക്കളയിൽ പാത്രങ്ങൾ ചിതറി കിടന്നിരുന്നു. എൻ്റെ പാചക വിരുത് അവൻ തിരിച്ചറിഞ്ഞോ എന്നുറപ്പില്ലാത്തതു കൊണ്ട് ഉണ്ടാക്കിയതു മുഴുവൻ വാഴക്കു കൊടുത്തു.

മണിക്കെട്ടാത്തവർ മറ്റു വീട്ടിലെ  അടുക്കളയും സന്ദർശിക്കുന്നുണ്ട് എന്ന് അറിയാൻ അധികം സമയം വേണ്ടി വന്നില്ല. പൊരിച്ച മീനും, ഉലർത്തിയ ബീഫും, വറുത്ത കോഴിയുമൊക്കെ അപ്രത്യക്ഷമാവുന്ന വാർത്ത പെട്ടെന്ന് പരന്നു. അന്നത്തിൽ മൂക്കു വെച്ചതു കൊണ്ടാവും, അത് പെട്ടെന്ന്  ചർച്ചയ്ക്കുള്ള വിഷയമായത്.

ചർച്ചയിൽ,മറ്റുള്ളവരുടെ വീട്ടിൽ പൂച്ചകളുടെ ആക്രമണം എൻ്റെ വീട്ടിലേക്കാൾ ഭീകരമായിരുന്നു എന്നറിഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. പൂച്ചകൾക്ക് ഉടമസ്ഥൻ ഇല്ലാത്തതു കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും കുഴങ്ങി. കഴുത്തിൽ പട്ട കെട്ടി എൻ്റെതെന്ന് അവകാശപ്പെടുന്നവർ ആരെന്ന് പരസ്പരം സംശയിച്ചു. ആരായാലും നന്നാവില്ലെന്ന് സ്വകാര്യമായി ശപിച്ചു. അടുത്ത തെരുവിൽ, തെരുവുനായക്കൾക്ക് ഭക്ഷണം നൽകി അവയെ പ്രോത്സാഹിപ്പിക്കുന്ന വീട്ടുകാരെ പോലെയുള്ളവർ ഇവിടെയുമെത്തിയോ എന്നു ഭയന്നു. എന്നാലും നായയെ പോലെ പൂച്ച കടിക്കാൻ പിന്നാലെ ഓടില്ലല്ലോ എന്ന് സമാധാനിച്ചു. ഒടുവിൽ തീരുമാനമൊന്നുമാവാതെ എന്നത്തേയും പോലെ  ചർച്ച അവസാനിച്ചു.

കാര്യങ്ങൾ എല്ലാവരു മറിഞ്ഞല്ലോ എന്ന സമാധാനത്തിൽ വീട്ടിൽ വന്നു കയറുമ്പോൾ കട്ടിലിലതാ കറുത്ത പൂച്ച തലയിണയിൽ തലവെച്ചു കിടക്കുന്നു. ഈ വീടത്രയും എൻ്റെ എന്ന മട്ടിലാണ് കിടപ്പ്. അത് അങ്ങിനെയാണോ എന്ന് ഞാനും ഒരു നിമിഷം സംശയിച്ചു. അതിനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. എന്നാൽ അവൻ്റെ കഴുത്തിലെ പട്ടയ്ക്കു പിന്നിലെ അദൃശ്യ കരങ്ങളുടെ ശക്തി എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.

ഒടുവിൽ അതും സംഭവിച്ചിരിക്കുന്നു. സ്നേഹത്തിൻ്റെയും, വിശ്വാസത്തിൻ്റെയുമൊക്കെ പേരിൽ ആരോ സ്വകാര്യമായി പോറ്റി വളർത്തുന്ന ആ  അപായം  എൻ്റെ കിടപ്പറയോളം എത്തിയിരിക്കുന്നു. 

എന്തു ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു പോയി. ഭയം ഒരു കൊള്ളിയാനായി നട്ടെല്ലിലൂടെ പാഞ്ഞു. തട്ടിൻപ്പുറത്തെ എലികളുടെ ദൈന്യത ഞാനും അനുഭവിച്ചു. അവർക്ക്, ഇരുട്ടിൽ നിന്നും പതുങ്ങിയെത്തുന്ന പൂച്ച ഭയം മാത്രമായിരുന്നില്ല. അതവരുടെ ജീവിതത്തിന് ചുറ്റും പതിയേ വലം വെയ്ക്കുന്ന മരണം കൂടിയായിരുന്നു . പൂച്ചയുടെ കഴുത്തിൽ കെട്ടിയ മണി, അപകടത്തിൽ നിന്നു മാത്രമല്ല, മരണത്തിൽ നിന്നും രക്ഷപ്പെടാനുള്ള മുന്നറിയിപ്പായിരുന്നു. പൂച്ചകളെ പേടിച്ച് ഞാൻ വാതിലുകളും ജനലുകളും എപ്പോഴും അടച്ചിടാൻ തുടങ്ങി. മഴയേയും വെയിലിനേയും കാറ്റിനേയും പുറത്താക്കി. ജാലകവെളിയിൽ പൂച്ചകളുടെ മുരൾച്ച എന്നെ ഭയപ്പെടുത്തി. കഴുത്തിൽ അണിഞ്ഞ അടയാള ചിഹ്നത്തിലാണ് അവരുടെ ധാർഷ്ട്യം ഇരിക്കുന്നത് എന്നു ഞാൻ മനസ്സിലാക്കി.  സ്വന്തം വീടിൻ്റെ വാതിലും ജനലുമടച്ചിരുന്നു ഞാൻ ഭീരുവായി. 

ഭയമേതുമില്ലാതെ എൻ്റെ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറിയ ഈ പൂച്ചകൾ വെറും പൂച്ചകളല്ല. അത്, ഞാനറിയാതെ എന്നിൽ അടിച്ചേൽപ്പിക്കപ്പെടുന്ന നിയമങ്ങളും, നികുതികളുമാണ്; സദാചാരത്തിൻ്റെ പേരിൽ തെരുവിൽ അഴിഞ്ഞാടുന്നവരുടെ കൈവാളാണ്, സാമൂഹ്യബോധമില്ലാതെ പൊതുയിടങ്ങളിലേക്ക്, അല്പവും ലജ്ജയില്ലാതെ മാലിന്യമായും, സംസ്കാര ശൂന്യതയായും തുറന്നു വിടുന്ന ദുർഭൂതങ്ങളാണ്, മനുഷ്യമനസ്സുകളിൽ പകയും വിദ്വേഷവും മാത്രം കുത്തി വെയ്ക്കുന്ന രാഷ്ട്രീയ വിപത്താണ്. 

ഈ വിപത്തിനെതിരെ എത്ര കാലം ഞാൻ എല്ലാം അടച്ച് ഉള്ളിലിരിക്കും? ജീവിതത്തിൻ്റെ സ്വാസ്ഥ്യം കെടുത്താൻ ഒരവസരത്തിനായി എൻ്റെ ജീവിതത്തെ ചൂഴ്ന്നു നിൽക്കുന്ന ഈ പൂച്ചകളെ ഞാനെങ്ങിനെ പ്രതിരോധിക്കും? ഈ പൂച്ചകളുടെ കഴുത്തിൽ ചരടായും പട്ടയായുമൊക്കെ വിലസുന്ന അടയാള ചിഹ്നങ്ങൾ ആര് അഴിച്ചു മാറ്റും? ഈ പട്ട മാറ്റി പകരമവിടെ ഒരു മണി കെട്ടി, അപകടം അടുത്തെത്തി എന്നു അറിയിച്ചതു കൊണ്ട് മാത്രം ഗുണമുണ്ടോ? പകരം, തങ്ങളുടേത് എന്ന് തിരിച്ചറിയാൻ കഴുത്തിൽ പട്ടക്കെട്ടി, എന്നാൽ അതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ, ഇത്തരം വിപത്തുകളെ സമൂഹത്തിലേക്ക് തുറന്നു വിടുന്നവരുടെ കഴുത്തിലല്ലേ മണി കെട്ടേണ്ടത്? 

തത്കാലം, അടച്ചിട്ട വീട്ടിലിരുന്ന് ഞാൻ ചിന്തിക്കുന്നത് ഈ പൂച്ചകൾക്ക് ആര് മണികെട്ടുമെന്നാണ്. ഞാനല്ല, തീർച്ച.

Tuesday, July 16, 2024

രണ്ടു ganpathi(gpt) കവിതകൾ

 


 എട്ടാം ക്ലാസ്സിലെ

ഒടുക്കത്തെ ബെഞ്ചിലിരുന്നു

ഗണപതി.

ബോർഡിനു താഴെ

മേശമേൽ ചാരി നിന്ന്

വ്യാസൻ, താടിയുഴിഞ്ഞ്

നോട്സ് പറഞ്ഞു കൊടുത്തു

അന്തരാർത്ഥങ്ങളില്ലാതെ

കഠിന പദങ്ങളില്ലാതെ

ആഖ്യാനം തുടർന്നു.

" എഴുതുന്നത് വല്ലതും മനസ്സിലായോ"?

വ്യാസൻ ചോദിച്ചു

ഗണപതി, ഇല്ലെന്ന് ചുമൽ കുലുക്കി

" കാണാപാഠം പഠിച്ചാൽ മതി"

വ്യാസൻ പ്രവചിച്ചു.

ആഴമറിയാതെ, മുകളിൽ

മാത്രം പൊങ്ങിയൊഴുകുന്ന

സുഖത്തിൽ ഗണപതി തുമ്പിക്കൈ കുലുക്കി

നൂറാവർത്തി നോട്സ്

വായിച്ചു പഠിച്ച ഗണപതി

ജീവിതത്തിൻ്റെ പടവുകൾ കയറി.

മറ്റാരും കാണാതിരിക്കാൻ

മഹാഭാരതത്തിൻ്റെയുള്ളിൽ

ഒളിച്ചു വെച്ചു മങ്ങി തുടങ്ങിയ നോട്ടുകൾ

ഞാൻ വീണ്ടും കണ്ടെടുത്തു.

 

                       2

ഒടുവിൽ മഹാഭാരതം തന്നെ

എഴുതാമെന്നുറച്ചു

കപ്യൂട്ടർ തുറന്ന് ganapathi(gpt)ye

ധ്യാനിച്ചുണർത്തി .

Gptchat ചോദിച്ചു, " എന്തു വേണം ?"

മഹാഭാരതം തന്നെയാകട്ടെ, ഞാൻ പറഞ്ഞു

ഹിമാലയ സാനുക്കളിലേക്കും

കന്യാകുമാരിയിലെ കടലാഴങ്ങളിലേക്കും

ബംഗാളിലെ കണ്ടൽച്ചതുപ്പിലേക്കും

രാജസ്ഥാനിലെ മരുഭൂമിയിലേക്കും

തുമ്പിക്കൈ നീട്ടി gpt യെഴുതി.

വായിച്ചപ്പോൾ പണ്ടെങ്ങോ വായിച്ച കഥയുടെ ചുവ.

വിറ്റുവരവ് വിജയത്തിൻ്റെ ആഘോഷത്തിൽ

ഒരു കവിൾ വീഞ്ഞിൽ

ഞാനാ ചുവയെ കുടിച്ചിറക്കി.

Saturday, May 25, 2024

When Yadavji met Amit Shah

 

 

Yadavji was my driver, but at the same time much more than a driver. He was with me for more than fifteen years and was an integral part of my life.

Years ago, he had come to Delhi from Allahabad in search of a job. He was an excellent driver and never found it difficult to get a job. As we all know Delhi is the place which drives the whole country and there is always a need for good drivers.

I had some inconveniences in driving a vehicle and was searching for a good driver. Luckily, I got Yadavji. He had tried his luck in running a business and had failed. In a way we both were in search of each other. He was in his late fifties then, though he never accepted it.

Yadavji always wore safari suits and since I already knew him earlier there was no need to check his credentials. Still, during our casual chat it was a statement he made which prompted me to seek his services immediately. While having his tea he said," Sir, once I join, you will be my boss. But my first priority will be the car as for me the car is God". With that statement he gave a different dimension to his work.I was taken aback with his clarity of thought and the way he perceived  his work.

That was the beginning. He was extremely hard working and disciplined. My work demanded long hours at the office and even unpredictable travels. He never grudged and was always there at the driver's seat when I needed him. Slowly, apart from being the driver, he became a part of my life in many ways.

He had his own land, (though not big) at Allahabad and his wife was taking care of it. He had a couple of daughters and sons. Since wife was taking care of the property, he was alone at Delhi.

He found good partners for his daughters and he wanted one of his sons to help his mother in looking after the property. He brought the other son to Delhi and I gave him a job in my company. Yadavji always had longer vision, a plan to achieve it and he executed his plan meticulously.

Yadavji was generally happy and content. Only regret he had was the lack of education of his children. Later he built a small house in Delhi, got his son married and settled with them. He was overjoyed when he had a grandson.

He always reminded me of his grandson’s birthday so that I could get some good gifts for him. Yadavji had lots of hope on his grandson. He felt his sons never achieved anything much in life because they were not properly educated.

One day, he told me that after dropping me at the office he will go somewhere and will be back only by evening. Normally I never asked him where he is going. That day I casually asked and he said, " I am going to meet Amit Shah". He saw the shock and disbelief in my eyes and clarified," Yes the Home Minister". He understood that i was speechless and could not hold my curiosity anymore. So he explained.

He is seeking school admission for his grandson at Kendriya Vidyalaya. He had met local leaders and even greased their palms. Since that did not yield much result, he met Mr. Manoj Tiwary, who was the state President at that time. When that failed, he had gone and met Mr. Prakash Javedekar who was a Cabinet Minister.  Obviously, things have not moved and now he is meeting Amit Shah!!".

 " But how did you manage to meet them?", I gasped. " Till Manoj Tiwary it was easy. Then one day I went to the minister's house and gathered information's about how he will meet people like me. Then I pulled few strings. Later, I understood that Amit Shah is meeting people from UP on a particular day every week and it took me six months to get this opportunity".

Needless to say, I was stunned. I knew he was always concerned about the lack of education of his children. He did not want to make the same mistake with his grandson. He wished to give him the best. So, he had set out, deciding to leave no stone unturned.

Painstakingly, he knocked at every possible door. He worked his way through the dirty corridors of power and politics. He had the guts, confidence and audacity to meet the top person. He waited patiently for the opportunity to unfold. He never felt it is impossible. Such was his optimism.

Honestly, I would never have dared to do it. After that day my respect for Yadavji grew multifold. Since then, I have shared this story at various occasions as an example of single - mindedness, perseverance, grit and an unyielding and relentless pursuit for a larger purpose.  What I witnessed was a grandfather struggling to ensure a bright future for his next generation. Undoubtedly, he inspired me in many ways. I remembered the day he said - car is my god, and thought it is not surprising for such a person to go to any length to achieve his goal.

That day I asked him what he will do if his meeting with Amit Shah also failed. Without batting his eyelids and with terrific confidence he replied promptly, " I will meet Modiji". Friends, do we have such undying spirit in our life?

Saturday, April 6, 2024

തീദീപം

 

 

തൊടിയിലെ കരിയില

അടിച്ചു കൂട്ടി കത്തിക്കുമ്പോൾ

മൂന്നുവയസ്സുകാരി ചോദിച്ചു

" ഇത് ദീപമാണോ അമ്മേ?"

അഗ്നിയുടെ രൗദ്രഭാവം അവൾക്കറിയില്ല.

അവൾ കണ്ടത്

പൂജാമുറിയിലെ നിലവിളക്കിൻ്റെ

സൗമ്യമായ തിരി നാളം മാത്രം.

ഇവളോട് ഞാനെന്തു പറയണം?

ഇത് തീയാണെന്നോ?

അല്ല ദീപമാണന്നോ?

രണ്ടും ഒന്നാണെന്ന അദ്വൈത സാരമോ ?

ദീപത്തിൽ നിന്നും തീയും

തീയിൽ നിന്നും ദീപവുമുണ്ടാവുമെന്ന

ലളിത സത്യമോ?

അടുത്തു ചെന്നാൽ പൊള്ളുന്ന

ജീവിത യാഥാർത്ഥ്യമാണെന്നോ?

ഒടുവിലെല്ലാവരും വന്നെത്തുന്ന

വൻ ചിതയാണന്നോ?

ജീവിതത്തിൻ്റെ കടുംകയപ്പ്

കുടിച്ചിറക്കിയത്തിൻ്റെ തിക്താനുഭവത്തിൽ,

"പൊന്നുമോൾ ചെറു ദീപം

അമ്മ ആളുന്ന തീ"യെന്നു ഞാൻ

പറഞ്ഞതിൻ്റെ പൊരുൾ അവളറിയാൻ

കാലങ്ങളെത്ര ചെല്ലണം.

എങ്കിലും ജന്മാന്തരങ്ങളുടെയേതോ

വളവിൽ വെച്ച്, ജീവിതത്തിൻ്റെ

രൗദ്രസൗമ്യതകളെക്കുറിച്ചും

ഒന്നുതന്നെ മറ്റൊന്നാവുന്ന 

രസതന്ത്രത്തെക്കുറിച്ചും

അവളറിഞ്ഞതിൻ്റെയോർമകൾ

അവളുടെ കുഞ്ഞു മനസ്സിൽ 

കെടാതെ തെളിഞ്ഞിരിക്കണം.

സന്ധ്യക്ക് , നിലവിളക്കിൻ

തിരി കൊളുത്തുമ്പോൾ

ഒക്കത്തിരിന്നവൾ പറഞ്ഞു

" അമ്മേ ഇതാ തീദീപം"!!!

ചെറു ചിരിയോടെ ഞാനോർത്തു,

അറിവിൻ്റെ മഹാസാഗരത്തിലേക്ക്

അവൾ തുഴയേറ്റുകയായി

Sunday, March 31, 2024

“Water, water everywhere. Nor any drop to drink"

 

 

Some 35 years ago when we went to Mumbai on a holiday trip, father brought an animal skin water bag, which looked like a hot water bag, from one of his colleagues. It had a wheat color and we were told that it is made out of camel skin. The water bag could carry almost 2-3 liters of water and if my memory serves me right, we managed the whole journey with that water bag. Those days the drinking water provided at the stations was “drinkable” and we could refill the bag from any big station. We could hang that bag outside the train window and after a while the water will be really cold.  

I don’t remember having wasted a single drop of water during that whole journey. In other words, we filled water whenever we needed and used it to the last drop. At that age, if we were told that soon water will be sold for money and will be available in bottles, we would not have believed. What I feel is making water a commercial product changed our attitude towards it. Today, we have developed a habit of leaving the bottles behind after taking a few sips. Slowly and steadily, we are forgetting the value of water.

I thought of the above-mentioned water bag because of few things I came across recently.

Few days back I got a forwarded message in whatsaap. It was a video wherein a group of children are singing a song highlighting the importance of preserving water. In the video, the children were correcting the elders while they were wasting water urging them to develop some new habits.

Further, I came across the news of Bangalore facing huge water crisis. Most of the housing societies started regulating the use of water. There was even a fine of fifteen thousand rupees if you washed your vehicle. We may find it difficult to believe that things have reached such a situation.

Then I had the visuals of, in spite of all this water crisis, people celebrating Holi with all pomp and splendor. I am sure, while drenching themselves in gallons of water, no one might have thought of the imminent water scarcity.

And the last one, which I am certain is the most watched video recently, is about beer being served instead of water at a Bangalore wedding. That I received this message from not less than 15 people will show how much popular the video has become.

That made me think whether we are really serious about the water crises we are facing. Are we really aware of its intensity? Why are we not able to decide that we will not play Holi this year because of the scarcity of water? Do we always need an authority to force us to do that or need fine to be imposed rather than taking some sensible decisions of our own? Are we not reducing such a serious issue to trolls and whatsaap jokes by senselessly circulating few videos which may look apparently harmless?

Few days back a monkey came to our housing society giving us many sleepless nights. One day I saw the monkey opening the lid of my water tank and drinking water from it. Obviously, it came in search of water. We are told that many wild animals are leaving their habitat in search of water.

The signs all around are not at all encouraging. We all are staring at a looming disaster. I think some small amends which we can make in life will help us in a big way to face this situation in a better way. Each one of us should find out what best we can do in our personal capacity and implement it immediately in our day today life.

Sunday, March 10, 2024

എന്നിലെ വേട്ടക്കാരൻ

 


ഒരു വേട്ടക്കാരനുണ്ടെൻ്റെയുള്ളിൽ

അമ്പേറ്റ്, വെടിയേറ്റു പിടയുന്നൊരു

പ്രാവിനെ മാനിനെ കണ്ടു രസിക്കുന്ന 

അസുരൻ

പുതിയ യാത്രക്കൊരുങ്ങുമ്പോഴാണ്

സുഹൃത്തിനെ കാണാൻ ചെന്നത്

അവൻ്റെയച്ഛൻ്റെ പുതിയ തോക്ക്

കണ്ടപ്പോഴെന്നിലെ വേട്ടക്കാരനുണർന്നു.

വെടിയൊച്ച കേൾക്കാനുള്ളയെൻ്റെ

മോഹത്തിന് ഒരു പ്രാവ് പിടഞ്ഞു വീണു.

പുതുജീവിതം തേടിയുള്ളയെൻ്റെ യാത്രയ്ക്ക്

നന്മനേരാൻ ബലി പ്രാവിൻ്റെയൊടിഞ്ഞ ശിരസ്സ് 

കുരുതി ചെയ്ത ചോര തെറിച്ചത്  ഹൃദയത്തിൽ

തുളുമ്പാത്ത കണ്ണീരിലൊരിക്കലും മായാത്ത കറ .

എനിക്കു നേരേ വിരൽ ചൂണ്ടി

ഇതിനുത്തരവാദി നീയെന്നു പറഞ്ഞ

സുഹൃത്തേ നന്ദി.

നിൻ്റെ കൂർത്ത വിരൽ മുനകൾ കൊണ്ടതെൻ്റെ മുറിവിലാണ്.

ഒരിക്കലുമുണങ്ങാത്തയാ മുറിവിലൂടെയാണ് 

ഞാനെൻ്റെ ജീവിതയാത്ര തുടർന്നത്.

കരയാതിരിക്കാൻ മിഴികളെ

മാനത്തിനു നൽകിയപ്പോൾ

വേദനയിൽ പുളഞ്ഞ മാനത്തിൻ്റെ

മാറിൽ നിന്നും ഉദകക്രിയ പോലെ മഴ.

എൻ്റെ യാത്രയ്ക്ക് പാഥേയമായി, ഒരിക്കലും

തോരാ കണ്ണീർ നനവുമായി,

അന്ത്യനിമിഷത്തിൻ്റെ ദൈന്യമായ പിടച്ചിൽ.

എൻ്റെ യാത്രയുടെയാഘോഷമായി

അയൽ വീട്ടിൽ പ്രാവിറച്ചി കൊണ്ട് സദ്യ.

പ്രാവിൻ്റെ, ഞാൻ കാണാത്ത കണ്ണിൽ

മരണത്തെ നേരിൽ കണ്ട ഭയം

സുഹൃത്തേ,

ജീവൻ വെടിഞ്ഞ നിമിഷത്തിൽ

കരൾ പിളർന്നെന്തെങ്കിലുമതു പറഞ്ഞെങ്കിൽ

അതെന്നോട് പറയാതിരിക്കുക

യാത്രയിൽ, ഓർമയായ്, ശാപമായ്

ഞാൻ പേറാ,മടയാത്ത കണ്ണുകളിലെ

ആ അവസാനയപേക്ഷ

ക്രൂരമായയോർമയായ് നിറഞ്ഞതെന്നെയെത്ര

പീഡിപ്പിച്ചു.

അടയാത്ത കണ്ണുമായെൻ്റെ

ഉറക്കത്തിലുമുണർവിലും 

നിറഞ്ഞെത്ര സ്വാസ്ഥ്യം കെടുത്തി.

എന്നിട്ടും,

ഉണർന്നിരിക്കുന്നതെന്തേയെന്നിലെ

വേട്ടക്കാരനിപ്പോഴും?

അങ്ങകലെ മലയിലും, മരുഭൂവിലും

സഹജീവികൾ വെടിയേറ്റ് വീഴുമ്പോഴും

ഇരിപ്പതെങ്ങിനെയെന്നുള്ളിലെ

അസുരൻ അനാകുലം?

എന്നിലെ വേട്ടക്കാരനെടുത്ത

ജീവന് ശ്രാദ്ധമൂട്ടാൻ

കണ്ണീരു കൊണ്ട് ഉദകക്രിയ ചെയ്യാൻ

ഉള്ളിലെ കറയെല്ലാമൊഴിഞ്ഞ്

തനി മനുഷ്യനായ് തീരാൻ

ഇനിയെത്ര പരിണാമങ്ങൾ താണ്ടണം?