Sunday, October 30, 2022

മുല കൊടുക്കുന്ന ഭാര്യയും, ബിയറടിക്കുന്ന ഭർത്താവും

 

മുല കൊടുക്കുന്ന ഭാര്യയും, ബിയറടിക്കുന്ന ഭർത്താവും

 

കുറെ കാലത്തിനു ശേഷം കൂട്ടുകാരൊത്ത് കറങ്ങാൻ പോയി. വേനൽക്കാലമായതു കൊണ്ട് ഉച്ചയാകുമ്പോഴേക്കും തളർന്നു. തളർച്ച ഒരു കളവായിരുന്നു. ചൂടിന്റെയും തളർച്ചയുടെയും മറവിൽ, തണുത്ത ബിയറു കുടിക്കാനുള്ള കൗശലം. വർഷങ്ങളായി പരസ്പരം അറിയുന്നതു കൊണ്ട്, ഒന്നും പറയാതെ തന്നെ എല്ലാവർക്കും കാര്യം മനസ്സിലായി. അത്ര ഐക്യമാണ് മനസ്സിന് .

ബീച്ചിലുള്ള സീ ക്യൂനിൽ പോകാമെന്ന് ഒരാൾ അഭിപ്രായപ്പെട്ടപ്പോഴും ഐക്യം കൂടുതൽ ദൃഡമായി.

സീ ക്യൂനിൽ കടലെന്ന പ്രലോഭനവുമുണ്ട്. മുകളിലത്തെ ഹോട്ടൽ  കടലിനോട് അഭിമുഖമായാണ് ഉള്ളത്. ഹോട്ടലിൽ ഇരുന്നാൽ, കണ്ണാടി ചില്ലിനപ്പുറം കടലു കാണാം. കണ്ണാടി ചില്ലിനു പുറത്ത് തുറന്ന ടെറസ്സുണ്ട്. വൈകുന്നേരം അവിടെ നിന്നാൽ, തിളപ്പിച്ച വെള്ളം ആറാൻ വെച്ചതു പോലെ അറബിക്കടൽ തണുക്കുന്നതു കാണാം.ചുരുക്കത്തിൽ ബിയറും ഭക്ഷണവുമൊക്കെയായി കുറച്ചുനേരം അവിടെ ചിലവിടാമെന്ന ഉദ്ദേശത്തോടെയാണ് പോയത്.

ചെറുപ്പം മുതൽ തന്നെ, മദ്യപാനവും ബിയറടിയുമെല്ലാം ആണുങ്ങൾക്കു മാത്രം പറഞ്ഞിട്ടുള്ളതാണ് എന്ന തോന്നൽ ഞങ്ങൾക്കുണ്ടായിരുന്നു. അത് ആൺകുട്ടികൾ മാത്രമനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്. അതുകൊണ്ടാണല്ലോ, കറക്കം അവസാനിപ്പിച്ച്, ബിയറിന്റെയും സീ ക്യൂനിന്റെയും തണുപ്പിലേക്ക് വരാൻ ഞങ്ങൾക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വരാഞ്ഞത്.

ഹോട്ടലിൽ വലിയ തിരക്കുണ്ടായിരുന്നില്ല. അതുകൊണ്ട് കടലിനോട് ചേർന്ന ഇടം തന്നെ ഇരിക്കാൻ കിട്ടി. സ്ഫടിക ചഷകത്തിൽ പതഞ്ഞമരുന്ന ബിയറിനു മുകളിലൂടെ നോക്കിയപ്പോൾ , സ്വർണനിറമാർന്ന പുറത്തെ വെയിലിന് അല്പം മങ്ങലേറ്റതുപോലെ തോന്നി.

സമയമെടുത്ത്, കഥകൾ പറഞ്ഞും, പഴയ ഓർമകൾ പങ്കുവെച്ചും , പതുക്കെയാണ് മനസ്സിനേയും ശരീരത്തിനേയും തണുപ്പിച്ചെടുത്തത്. എന്നാൽ ആദ്യത്തെ റൗണ്ട് കഴിഞ്ഞപ്പോൾ അത്രയൊന്നും സാധാരണമല്ലാത്ത കാഴ്ചയിൽ കണ്ണുടക്കി.

തൊട്ടടുത്ത ടേബിളിൽ രണ്ടു ചെറുപ്പക്കാരും ചെറുപ്പക്കാരികളും. നാലു പേരും ബിയർ ഓർഡർ ചെയ്തു. തണുപ്പിനാൽ വിയർത്തൊലിച്ച കുപ്പികൾ വന്നപ്പോൾ, പതയില്ലാതെ, തികഞ്ഞ അനുഭവജ്ഞാനത്തോടെ, അതിനെ മഗ്ഗിലൊഴിച്ച്  പെൺകുട്ടികൾ സാവധാനം മൊത്തി കുടിക്കാൻ തുടങ്ങി. അതിന്റെ കൗതുകം വിട്ടുമാറും മുമ്പ് അതിനപ്പുറത്തെ മേശയിൽ രണ്ടു യുവാക്കളും ഒരു യുവതിയും വന്നിരുന്നു. അവരും , നിസങ്കോചം, മൂന്നുപേർക്കും ബിയർ പറഞ്ഞു.

 എനിക്കതിൽ അത്ഭുതമൊന്നു തോന്നിയില്ല. എങ്കിലും ഡൽഹിയിലും മുംബൈയിലും ഒന്നും ഇത്ര ലാഘവത്തോടെ  സ്ത്രീകൾ ബിയർ കുടിക്കുന്നത് കണ്ടിട്ടില്ല. ജിജ്ഞാസ അടക്കാൻ കഴിയാത്തതു കൊണ്ട്, ബാത്ത്റൂമിലേക്കെന്ന വ്യാജേന ഞാൻ ഹോട്ടലിൽ ഒന്നു കറങ്ങി. പല മേശപ്പുറത്തും സ്ത്രീകൾ നേർപ്പിച്ച മദ്യത്തിനു മുന്നിലിരിക്കുന്നുണ്ടായിരുന്നു. ഇതു പോലത്തെ ചെറിയ  പട്ടണത്തിൽ പോലും വന്ന മാറ്റത്തിൽ വലിയ സന്തോഷം തോന്നി.

കുടിസാമ്രാജ്യം ഇതുവരെ ആണുങ്ങളുടെ കുത്തകയായിരുന്നു. അതിലേക്കാണ് ഇവർ വളരെ സ്വാഭാവികമായി കയറി വന്നിരിക്കുന്നത്. പൊതു സ്ഥലത്ത് ആവശ്യമായ മര്യാദ പാലിച്ചാണ് അവർ പെരുമാറിയിരുന്നത്. സ്ത്രീകൾ അടിച്ചമർത്തപ്പെടുന്ന വിഭാഗം തന്നെയാണെങ്കിലും, ഇത്തരം സ്വാതന്ത്ര്യങ്ങൾ അവരുടെ ആൺ സുഹൃത്തുക്കൾ അവർക്കു നൽക്കുന്നത്, അതെത്ര ദുർലഭമാണെങ്കിൽ പോലും, പ്രതീക്ഷ നൽകുന്നതാണ്. ഇതു കേൾക്കുമ്പോൾ പാരമ്പര്യവാദികൾ പടയിളക്കി വരുമെന്ന ഉത്തമ ബോധത്തോടെ തന്നെയാണ് പറയുന്നത്. അവരൊക്കെ അവിടെയിരുന്ന് മദ്യപ്പിക്കുന്നതിൽ ഒരു അസ്വഭാവികതയും ആർക്കും തോന്നിയിരിക്കില്ല.

അപ്പോഴേക്കും സൂര്യൻ ഒരല്പം താഴ്ന്നു തുടങ്ങിയിരുന്നു. ആളുകൾ സിഗരറ്റു വലിക്കാനും, കടലു കാണാനുമൊക്കെ തുറന്ന ടെറസ്സിലേക്ക് നീങ്ങി തുടങ്ങി. ചിലർ ബിയറിന്റെ മഗ്ഗെടുത്ത് അവിടേക്ക് നടന്നു.

ഞങ്ങളുടെ ഭക്ഷണമൊക്കെ കഴിഞ്ഞപ്പോഴേക്കും വെയിൽ പൂർണമായും മാറി. ഞങ്ങളും ടെറസ്സിൽ ചെന്ന് കടലു നോക്കി നിന്നു. ചുറ്റും പറഞ്ഞുയരുന്ന ബിയർ ഗ്ലാസ്സുകളുമായി പലരും. സിഗരറ്റിന്റെ പുകച്ചുരുളുകൾ . സംസാരത്തിന്റെ ചിതറിയ ഒച്ചകൾ. താഴെ, കടലിനോട് അഭിമുഖമായ നിരത്തിൽ തിരക്കു കൂടി തുടങ്ങി. ഞങ്ങളെ കാണാൻ അനേകായിരങ്ങൾ വന്നു തുടങ്ങിയെന്നറിഞ്ഞ കടലുമാകാശവും, കുങ്കുമച്ചേലയണിഞ്ഞ് കൂടുതൽ സുന്ദരികളായി ഒരുങ്ങി നിന്നു.

ഞാൻ നോക്കുമ്പോൾ, ഹോട്ടലിനു മുമ്പിലുള്ള റോഡിൽ ഒരു കൊച്ചു കാറു വന്നു നിന്നു. ഡ്രൈവർ സീറ്റിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി. മറുവശത്തു നിന്ന് , കൈയിൽ ഒരു കുഞ്ഞു പൈതലുമായി ഒരു ചെറുപ്പക്കാരിയും. തീർത്തും സന്തുഷ്ടമായ ഒരു കുടുംബം. പോയ ആഴ്ചയിലെ ജോലിയുടെ ഭാരം ഇറക്കി വെയ്ക്കാൻ യുവാവും, വീടിന്റെയും കുഞ്ഞിന്റെയും സ്ഥിര പരിചരണങ്ങളിൽ നിന്നും  മുക്തി നേടാൻ യുവതിയും, കടലിന്റെ കാറ്റേൽക്കാൻ വന്നതാണ്. വർദ്ധിച്ചു വരുന്ന ജീവിത ക്ലേശങ്ങളിൽ ഒരല്പം ഉല്ലാസം ആരാണ് ആഗ്രഹിക്കാത്തത്. അവരെ നോക്കി നിന്നപ്പോൾ ഒരു സുഖം തോന്നി.

 സുഹൃത്തുക്കളുമായി എന്തോ പറഞ്ഞു നിൽക്കുന്നതിനിടയിൽ അവർ എവിടെയോ മറഞ്ഞു. ടെറസ്സിൽ ബിയർ മഗ്ഗുകളുടെ എണ്ണം കൂടി. പോകുന്നതിന് മുമ്പ്, സൂര്യൻ ഒരല്പം സൗവർണം അവരുടെ ഗ്ലാസ്സുകളിലേക്ക് ഉറ്റിച്ചു. ഉള്ളിൽ പതഞ്ഞ നേർത്ത ലഹരിയിൽ എല്ലാവരുടെയും കണ്ണുകളിൽ സന്തോഷം തിരയിളകി.

ഏതോ പറഞ്ഞു തിരിഞ്ഞപ്പോൾ, പിന്നിലെ മാർബിൾ കൊണ്ട് കെട്ടിയ ഒരു ബെഞ്ചിൽ, നേരത്തെ കാറിൽ നിന്നും ഇറങ്ങിയ പെൺകുട്ടി ഇരിക്കുന്നതു കണ്ടു. ഭർത്താവിനെ കൂടെ കണ്ടില്ല. ഭാര്യയെ കടലുകാണിക്കാൻ ടെറസ്സിലേക്ക് കയറിയതാവും. കരുതൽ എന്നെ കൂടുതൽ സന്തോഷിപ്പിച്ചു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. തിരക്കിനിടയിലിരുന്ന് അവർ കുട്ടിക്ക് മുല കൊടുക്കുകയാണ്. ചുറ്റുമുള്ളവരുടെ കലപിലയ്ക്കും, ബിയർ മഗ്ഗുകളുടെ കൂട്ടിമുട്ടലിനുമിടയിൽ അവർ അസ്വസ്ഥയായി കാണപ്പെട്ടു. തിരിക്കിനിടയിൽ , കുട്ടിക്ക് മുല കൊടുക്കാൻ ഭാര്യയെ കൊണ്ടിരുത്തി വിദ്യാൻ എവിടെ പോയി എന്ന് എനിക്കും നീരസം തോന്നി.

അപ്പോൾ, കൈയിൽ തുളുമ്പുന്ന ബിയർ ഗ്ലാസ്സുമായി അയാൾ വന്ന് അവരുടെ അരികിലിരുന്നു. ബിയറിലും ചുറ്റുമുള്ളവരിലുമായിരുന്നു അയാളുടെ ശ്രദ്ധ. ഭാര്യയേയും കുട്ടിയേയും അയാൾ ഗൗനിച്ചതേയില്ല.

ഭാര്യ, ഒന്നു രണ്ടു തവണ എന്തോ പ്രതീക്ഷയോടെ ഭർത്താവിനെ നോക്കി. അയാളുടെ താത്പര്യമില്ലായ്മ കണ്ടപ്പോൾ അവർ, മാറിൽ പാലുണ്ട് മയങ്ങുന്ന കുട്ടിയിലേക്ക് ശ്രദ്ധ തിരിച്ചു. കുടി മതിയാക്കി , മൃദുവായ ഒരു ചിരിയാൽ സന്തോഷമറിയിച്ച കുഞ്ഞിന്റെ ചുണ്ടിൽ നിന്നുമവർ പാലിന്റെ ഒരു തുള്ളിയൊപ്പിയെടുക്കുമ്പോൾ, കട്ടി കൂടിയ മീശയിൽ തങ്ങിയ ബിയറിന്റെ പത പുറം കൈയാൽ തുടച്ച് , അവളുടെ പുരുഷനൊരു സിഗരറ്റിന് തീ കൊളുത്തി.

ഒരേ സ്റ്റേജിൽ രണ്ടു നാടകങ്ങൾ ഒരുമിച്ചു കാണുന്നതു പോലെ തോന്നി എനിക്ക്. ഒരു വശത്ത്, കൈയിൽ ബിയർ ഗ്ലാസ്സുമായി കുശലം പറഞ്ഞു ആനന്ദിച്ചു നിൽക്കുന്ന പെൺകുട്ടികൾ. മറുവശത്ത്, ആഘോഷങ്ങൾക്കിടയിൽ ,ഒരു പിഞ്ചു കുഞ്ഞിനെയും കൈയിലെടുത്ത് വീർപ്പുമുട്ടുന്ന ഒരമ്മ. അച്ഛന് അതിലൊന്നും വലിയ വ്യാകുലത ഉള്ളതായി തോന്നിയില്ല. ബിയറു കുടിക്കാനുള്ള അയാളുടെ തീരുമാനത്തിനുള്ള ഒരു മറ മാത്രമാണോ ഭാര്യയേയും കൊണ്ടുള്ള വരവ് എന്ന് ഞാൻ സംശയിച്ചു. അയാൾ ബിയറു കുടിക്കുന്നതിൽ എനിക്ക് ആക്ഷേപമില്ല. എന്നാൽ മുല കുടി മാറാത്ത ഒരു കുട്ടിയുമായി വന്ന ഭാര്യയെ, ഹോട്ടലിന്റെ അകത്ത്, കൂടുതൽ സൗകര്യങ്ങളിൽ ഇരുത്താൻ അയാൾക്കെന്തു കഴിയുന്നില്ല എന്നതാണ് എന്നെ അസ്വസ്ഥനാക്കിയത്. ഭാര്യക്ക് ഒരു നാരങ്ങവെള്ളം പോലും വാങ്ങി കൊടുക്കാതെ , അയാൾ ബിയറിലേക്ക് ഒതുങ്ങിയതിലാണ് എനിക്ക് പ്രതിഷേധം.

 ജീവിതത്തിൽ ഇനിയും എന്തൊക്കെ കാണാൻ ബാക്കിയെന്ന വിധത്തിൽ, അവർ ഇരുന്നതിന്റെ അപ്പുറത്തെ ബഞ്ചിൽ , രണ്ടു ചെറുപ്പക്കാരികൾ ബിയർ ഗ്ലാസ്റ്റുകളുമായി വന്നിരുന്നു. ഒരു പിഞ്ചു കുഞ്ഞിനെ നെഞ്ചോടു ചേർത്ത്, നിർവികാരയായിരിക്കുന്ന യുവതിയെ അവർ കൗതുകത്തോടെ നോക്കി. ഭാര്യയെ അവഗണിച്ച്, മദ്യപിക്കുന്നവർക്ക് എളുപ്പം സാധ്യമാവുന്ന പരസ്പര ധാരണയോടെ, ഭർത്താവ് ചെറുപ്പക്കാരികളെ നോക്കി ചിരിച്ചു. സ്ഫടിക ചഷകം ഉയർത്തി കാണിച്ചു.

അവർക്കു രണ്ടു പേർക്കുമിടയിൽ സ്ത്രീയിരുന്നു. ചെറുപ്പക്കാരികളുടെ നിറഞ്ഞു പതയുന്നആഹ്ളാദങ്ങളിൽ   നോക്കിയിരുന്ന്  അവരുടെ മുഖത്തെ വെളിച്ചം കെട്ടു. വെറുതെ, ഒരു നിമിഷം, അവരും എന്തിനോ വേണ്ടി കൊതിച്ചിരിക്കാം.

ഭാര്യയോട് ഒന്നും പറയാതെ, ഒഴിഞ്ഞ തന്റെ ഗ്ലാസ്സു നിറയ്ക്കാൻ ഭർത്താവ് എഴുന്നേറ്റു പോയപ്പോൾ, അടുത്തിരിക്കുന്ന പെൺകുട്ടികളുടെ കൈയിൽ നിന്നും തണുവാർന്ന ബിയറു വാങ്ങി അമ്മ രണ്ടു മൂന്നിറക്ക് കുടിക്കുമെന്ന് ഞാൻ വെറുതെ മോഹിച്ചു.

തിരിച്ച് ഹോട്ടലിന്റെ പടിയിറങ്ങുമ്പോഴേക്കും സൂര്യൻ അസ്തമിച്ചിരുന്നു. പുതിയ പ്രഭാതത്തിൽ അത്ഭുതങ്ങൾ പലതും സംഭവിക്കാമെന്ന പ്രതീക്ഷയിൽ ഞാൻ തിരികേ പോന്നു.

 

Saturday, October 15, 2022

Federer- Class, Charisma and Character

 

Federer- Class, Charisma and Character

If I were asked to name three of my favourite sports persons, I could do it without even blinking my eyes. They will always be- Dravid, Federer and Dhoni. If you ask me the reason for such a selection, the only satisfactory answer I can give is they possess class, charisma and character. That does not imply all other sports persons does not have these qualities. The choice is very subjective.

Out of the three, Dravid and Dhoni retired few years back (Dhoni still is a part of IPL). A couple of weeks back Federer also decided to end his illustrious career. It was not totally unexpected. Still, it took some time for me to accept the reality.

What made him one of my favourite players? For me he was, and hopefully will remain, the best on tennis court. He brought poetry into tennis. The grace and ease he exhibited, to the otherwise strenuous game, is unbelievable. Tennis always stood for power, speed and agility. Federer weaved magic into the game by introducing cleverness, elegance and swiftness. He was not the most powerful or the fastest in the court. But he had the uncanny ability to be there in the court where the ball needs him to be. It was as if the ball gave him some prior, silent signals about its movements. It was as if the ball and his racket where in love. They were inseparable.

There are umpteen number of shots he played which can be described as sublime. When he is playing, some unbelievable shots, look so easy and commonplace. With his effortless movements on court, he took the game to a different level altogether.

He was not without his flaws. When young, he had his anger, irritation and frustration to be conquered. What make him different is the fact that he was able to overcome those shortcomings with great determination. Since then, there was always a permanent smile and calmness on his face.

At the same time, he never shied away from displaying his emotions. He was not the superhuman who controlled all the emotions and projected an image of a macho man. He shed tears, unabashedly, both when he lost and won. Even while being the most popular sports person on earth, he remained a simple human being.

After his retirement, there are thousands of videos doing the round. Each one of them revealing the characteristics of Federer. I would like to mention one out of those videos.

In that video he had lost the match to Nadal and was asked to say a few words as the runner -up. He was so overwhelmed with emotion that he was not able to make his speech. The whole crowd was cheering for him. So the moderator intervened and said, “While Federer regain his composure, let me invite Nadal, the champion, to come forward and say a few words”. Nadal started with apologizing to the crowd. He said, “Sorry for today”, hinting that he knew that is  not the outcome the crowd expected and the crowd exploded to a huge round of applause. Nadal continued,” We all know Federer will be one of the legendary players this game has ever seen and he will surpass the number of Grand slams won by Pete Samprass. Once again sorry for the day”. Nadal was extremely genuine. It seemed that he was really sorry for winning that match. Which opponent, after being the winner, will make such remarks. While that also shows the greatness of Nadal, that is what the personality of Federer does to you.

Interestingly, I know about Federer’s family quite well. I know how much he loves Mirka and their children. Mirka is such an integral part of his life that you can’t think of Federer without her. I would confess that I don’t have that much knowledge about the family of other sports persons. Very rarely you will find such a celebrity who could carry his personal life so openly and easily. For him the game and family are the one and the same. I don’t think he had any difficulty, at any point of time, in finding a balance between the two. He displayed his affection unashamedly, but at the same time, without being over sentimental.

And then we witnessed his final match. The spontaneous overflow of emotions and friendship was in full display. On court he was a fierce competitor. Off court, he was an effable and likeable person. He broke so many records on his way but was careful in not breaking a single heart in his career. He mesmerized us with his sublime perfection and at the same time he was ready to accept his flaws and weaknesses.

Even at the peak of his career he remained a humble human being, who, despite all his fame, we felt is approachable. We could always relate with him without any difficulty.

Records will be broken and many of his achievements may be surpassed. Nevertheless, Federer the player and the person cannot be replaced by anyone else. The masterpieces he created on court can never be bettered. He taught us grit, determination and hard work is inevitable to achieve greatness. But for me, what makes him stand apart, is his ability to illustrate that there is aesthetics and poetry even in the game of tennis.

Saturday, June 4, 2022

സ്ത്രീകളും അതിര്‍ത്തികളും ​​​​​​​സ്വയമെഴുതിയ കഥ

 


 

സ്ത്രീകളും അതിര്ത്തികളുമുണ്ടെങ്കില്കഥകള്താനേയുണ്ടാവുമെന്നും, ഇത്  പ്രധാനമായും രണ്ട് സ്ത്രീകളുടെ കഥയാണ് എന്നും പറഞ്ഞുകൊണ്ടാണ് ഗീതാജ്ഞലി ശ്രീ അവരുടെ ടോമ്പ് ഓഫ് സാൻറ്എന്ന പുസ്തകം തുടങ്ങുന്നത്. അത് അക്ഷരംപ്രതി ശരിയാണെന്ന് പുസ്തകം വായിച്ചുകഴിയുമ്പോള്ബോധ്യമാവും.

അതിര്ത്തിയെന്നു കേള്ക്കുമ്പോള്ഇന്ത്യക്കാരുടെ മനസ്സിലേക്ക് പാകിസ് സ്ഥാനും, പട്ടാളക്കാരും, വെടിവെപ്പും, മരണവുമൊക്കെയാണ് ഓടിവരിക. അതിനെ അങ്ങനെ നിലനിര്ത്തേണ്ടത് ഭരണകൂടങ്ങളുടെ ആവശ്യമായിരുന്നു. രാജ്യത്തിനകത്ത് കാര്യങ്ങള്കൈവിട്ടുപോകുമ്പോള്നിയന്ത്രണത്തിന്റെ കടിഞ്ഞാണ്തിരിച്ചുപിടിക്കാനുള്ള ഏക ഉപാധിയാണ്  പാകിസ്ഥാന്എന്ന നിത്യശത്രു. ലോകത്തിലെ പല രാജ്യങ്ങളും പൂര്വകാല വൈര്യവും ശത്രുതയും മറന്ന് പുതിയ വികാസത്തിലേക്ക് അതിര്ത്തികള്തുറന്നിട്ടുമ്പോള്‍, വര്ഷങ്ങള്ക്കുമുമ്പ് നടന്ന, ഒരു ചരിത്രസംഭവമേല്പ്പിച്ച മുറിവിനെ ഇന്നും കുത്തി പഴുപ്പിക്കാനാണ് നമുക്ക് താത്പര്യം.

ഒരു സ്ത്രീ, എണ്പതാം വയസ്സില്‍, പഴയ കാമുകനെ അന്വേഷിച്ച് പാകിസ്താനിലേക്ക് പോകുന്ന കഥയാണ് പുസ്തകം പറയുന്നത് എന്ന് പലയിടത്തും എഴുതിക്കണ്ടു. അത് തീര്ത്തും ശരിയാണെന്ന് പറയാനാവില്ല. അത്തരമൊരു സാമാന്യവത്ക്കരണം പുസ്തകത്തിന്റെ ഗൗരവത്തെ കുറച്ചു കാണിക്കാനേ ഉപകരിക്കൂ. മൂന്നു ഭാഗങ്ങളായി വിഭജിച്ച പുസ്തകത്തിന്റെ അവസാന ഭാഗത്തുമാത്രമേ യാത്ര നടക്കുന്നുള്ളൂ. ആത്യന്തികമായി പുസ്തകം സ്ത്രീകളെ കുറിച്ചാണ്. കൂട്ടത്തില്അതിര്ത്തികളെ കുറിച്ചും.

അതിര്ത്തിയെന്ന് പറയുമ്പോള്ഒരു രാജ്യത്തിന്റെയോ ദേശത്തിന്റെയോ അതിര്ത്തിയെ കുറിച്ചല്ല. നമുക്കുചുറ്റും അറിഞ്ഞും അറിയാതെയും നാം പടുത്തുയര്ത്തിയ അതിര്ത്തികളാണത്. രാജ്യം, ഭാഷ, സംസ്ക്കാരം, നിറം, മതം, വര്ഗം, ലിംഗം... അങ്ങനെ എല്ലാത്തിനെയും അതിര്ത്തികള്ക്കുള്ളില്തളച്ചിടാനുള്ള ശ്രമത്തെക്കുറിച്ചാണ് അത് പറയുന്നത്.

എണ്പതു വയസുള്ള അമ്മയാണ് മുഖ്യ കഥാപാത്രം. അവര്ക്കു ചുറ്റുമുള്ള ആളുകളിലൂടെയാണ് കഥ വളരുന്നത്. ഉയര്ന്ന ഗവൺമെന്റുദ്യോഗമുള്ള മൂത്ത മകന്റെ കുടുംബത്തോടൊപ്പമാണ് അമ്മ ജീവിക്കുന്നത്. മരുമകളും രണ്ട് ആണ്മക്കളും അടങ്ങുന്നതാണ് കുടുംബം.

ഭര്ത്താവിന്റെ മരണത്തിനുശേഷം, എല്ലാത്തില്നിന്നും ഒഴിഞ്ഞ്​, ഒരു ചുമരിലേക്ക് പുറം തിരിഞ്ഞുകിടക്കുന്ന അമ്മയെയാണ് ആദ്യഭാഗത്തില്കാണുന്നത്. ഒന്നിനോടും താത്പര്യമില്ലാതെ, ആരോടും ഒന്നും പറയാതെ, ജീവിതത്തോടുതന്നെ മുഖം തിരിച്ചിരിക്കുന്ന അമ്മക്കുചുറ്റും നടക്കുന്ന കാര്യങ്ങളുടെ വിപുലമായ വിവരണമാണ് പുസ്തകത്തിന്റെ ആദ്യ ഭാഗത്ത്.

 

കാര്യങ്ങള്വെറുതെ പറഞ്ഞുപോകുന്ന എഴുത്തുകാരിയല്ല ഗീതാഞ്ജലി. എല്ലാ സംഭവങ്ങള്ക്കും സാമാന്യം വലിയൊരു കാന്വാസ് തന്നെ നല്കുന്ന എഴുത്തുകാരിയാണവര്‍. ഉദാഹരണത്തിന്, വീട്ടില്പാര്ട്ടി നടക്കുന്നുണ്ടെങ്കില്അതിലെ എല്ലാ വിഭവങ്ങളെക്കുറിച്ചും, അതുണ്ടാക്കുന്ന ആളെക്കുറിച്ചും, വിധത്തെ കുറിച്ചും വിശദമായി പറയാനാണ് അവര്ക്ക് താത്പര്യം. അതുകൊണ്ടുതന്നെ വീട്ടിലെ ഒരുപാട് കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും വായനക്കാർ യാത്ര ചെയ്യുന്നു. ഇത് പുസ്തകത്തിന്റെ മൊത്തം വായനാനുഭവത്തെ  എത്രമാത്രം സഹായിക്കുമെന്നത് ഉറപ്പുപറയാന്കഴിയില്ല. ഒരു കുടുംബത്തിലെ സ്നേഹവും, കാപട്യവും, കുനുഷ്ടും ,കുന്നായ്മയും, കരുതലുമൊക്കെ വിശദമായി തന്നെ കാണുന്നു.

അങ്ങനെ കട്ടിലില്അനങ്ങാതെ കിടന്നിരുന്ന അമ്മ ഒരു ദിവസം, പേരക്കുട്ടി വിദേശത്തു നിന്ന്കൊണ്ടുവന്ന ഊന്നുവടി ഉയര്ത്തി പിടിച്ച്,  ഞാനൊരു വിഷ് ട്രീ' ആണെന്നു പ്രഖ്യാപിക്കുന്നു. അതിനുശേഷം പെട്ടെന്നൊരു ദിവസം അമ്മയെ  കാണാതാവുമ്പോഴാണ് കഥ അടുത്ത തലത്തിലേക്ക് കടക്കുന്നത്.

തെരുവില്കണ്ടെത്തിയ അവരെ ചിലര്ചേര്ന്ന് പോലീസ് സ്റ്റേഷനില്ഏല്പ്പിക്കുകയായിരുന്നു. അതിനുശേഷം അവര്‍, മകള്ഒറ്റയ്ക്കു താമസിക്കുന്ന (ഇടയ്ക്കിടെ കാമുകന്വന്നു പോകുന്ന) ഫ്ളാറ്റിലേക്ക് മാറാന്തീരുമാനിക്കുന്നു. കുറേകൂടി വിശാലമായ മുറികളും, പൂന്തോട്ടവും, വേലക്കാരുമൊക്കെയുള്ള മകന്റെ വീട്ടില്നിന്നാണ് മകളുടെ ചെറിയ ഫ്ളാറ്റിലേക്ക് അമ്മ എത്തുന്നത്.

അവിടെ വെച്ച് അമ്മയാകെ മാറുന്നു. വീടിന്റെ ഓരോ വിടവിലേക്കും തുറസ്സിലേക്കും അമ്മ നിറയുന്നത് വായനക്കാർ കാണുന്നു. സൂര്യനാണ് അതിന് അമ്മയ്ക്ക് കൂട്ട്. സൂര്യപ്രകാശം പോലെ അവര്എല്ലായിടത്തേക്കും പടരുന്നു. നന്നായി ഭക്ഷണം കഴിക്കുന്നു, സ്വയം കുളിക്കുന്നു, ബാല്ക്കണിയില്ചെടികള്നട്ടുപിടിപ്പിക്കുന്നു, വീടാകെ അമ്മയെ കാണാന്വരുന്ന വിരുന്നുകാരെ കൊണ്ട് നിറയുന്നു. അമ്മയുടെ മാറ്റത്തിന് കൂട്ടായി മകളും കൂടെയുണ്ട്. ഒരമ്മയ്ക്കും മകള്ക്കുമിടയില്മാത്രം സാധ്യമാകുന്ന പല സ്വകാര്യമുഹൂര്ത്തങ്ങളിലൂടെയും അവര്കടന്നുപോകുന്നു. അത്തരം മുഹൂര്ത്തങ്ങളെ അതീവ ചാരുതയോടെ എഴുത്തുകാരി വരച്ചു വെച്ചിരിക്കുന്നു.

 

അമ്മയുടെ മറ്റൊരു കൂട്ട് റോസിയെന്ന കഥാപാത്രമാണ്. റോസി ബുവ എന്നാണ് അവരെ വിളിക്കുന്നതെങ്കിലും, സ്ത്രീയായും പുരുഷനായുമൊക്കെ വേഷ പകർച്ച നടത്തുന്ന വിചിത്രമായ ഒരു കഥാപാത്രമായാണ് കഥാകാരി അവരെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.. ദിവസങ്ങളില്‍, അതുവരെ തന്നെ തടഞ്ഞുവെച്ചിരുന്ന പല അതിര്ത്തികളെയും അമ്മ തരണം ചെയ്യുന്നത് കാണാം. അസാധാരണമായ ഒരൂര്ജ്ജവും പ്രസരിപ്പും അവരില്നിറയുന്നു. മകള്സ്വതന്ത്രമായി ജീവിതം നയിക്കുന്നവളാണ്. എഴുത്തുകാരിയാണ്. എന്നിട്ടും അമ്മയോടൊത്തുള്ള ദിവസങ്ങളില്മകളും, തന്നെ ചുറ്റിവരിഞ്ഞിരുന്ന പല അതിര്ത്തികളെയും മറികടക്കുന്നതിന് നാം സാക്ഷ്യം വഹിക്കുന്നു. സംഭവബഹുല നിമിഷങ്ങള്അവരുടെ ജീവിതത്തെ പല തരത്തില്മാറ്റിമറിക്കുന്നുണ്ട്. തീര്ത്തും സ്വതന്ത്രരായ രണ്ടു സ്ത്രീകള്‍, അവരെ ബന്ധിക്കുന്ന എല്ലാ നൂലിഴകളെയും അഴിച്ചുവെച്ച്, ആകാശത്തിന്റെ വിശാലതയിലേക്ക് പറന്നുയര്ന്ന രണ്ട് പട്ടങ്ങള്പോലെയാവുന്ന മനോഹാരിത വായനക്കാർ അനുഭവിക്കുന്നു.

റോസിയുടെ മരണം കഥയുടെ ഗതിയെ വീണ്ടും മാറ്റിമറിക്കുന്നു. റോസിയുടെ മരണാന്തര ചടങ്ങുകള്പൂര്ത്തികരിക്കാന്പാകിസ്ഥാനിലേക്ക് പോകണമെന്ന് അമ്മ ശഠിക്കുന്നു. മകളാണ് കൂട്ടായി പോകുന്നത്.

പാകിസ്ഥാനിലെത്തിയപ്പോള്‍, ആര്ക്കും അതുവരെ അറിയാത്ത, അമ്മയുടെ പൂര് കാല ജീവിതത്തിന്റെ വിസ്മയിപ്പിക്കുന്ന കഥകള്മകളുടെ മുന്നില്തുറക്കപ്പെടുകയാണ്. പണ്ട് അവര്താമസിച്ചിരുന്ന വീട്ടിലെത്തിയപ്പോഴാണ്, റോസിയുടെ മരണാന്തര ചടങ്ങുകള്മാത്രമല്ല അമ്മയുടെ വരവിന്റെ ഉദ്ദേശ്യമെന്ന് മകള്തിരിച്ചറിയുന്നത്. പിന്നീടുള്ള ദിവസങ്ങളില്അവിശ്വസനീയമായ പല സത്യങ്ങളും അവള്മനസ്സിലാക്കുന്നു.

പതിനാറാം വയസ്സില്‍, വിഭജനത്തിന്റെ ഭയപ്പെടുത്തുന്ന അനുഭവങ്ങളില്നിന്ന്ഓടി രക്ഷപ്പെട്ട അമ്മയ്ക്ക്, വഴിയില്വെച്ചു കിട്ടിയ കുട്ടിയാണ് റോസി.  അതാണ് അവര്തമ്മിലുള്ള ആത്മബന്ധത്തിന്റെ രഹസ്യം. പലായനത്തില്അമ്മയ്ക്ക് ജീവനും മറ്റൊരു രാജ്യവും കിട്ടിയെങ്കിലും, മുതിര്ന്നവരുടെ ആശീര്വാദത്തോടെ അവള്ഭര്ത്താവായി സ്വീകരിച്ച അന്വറിനെയും താന്സ്വന്തമായി കരുതിയ മണ്ണും അവള്ക്ക് നഷ്ടമാകുന്നു. അതന്വേഷിച്ചാണ് അതിര്ത്തികള്താണ്ടി അവരവിടെ ചെല്ലുന്നത്. മനസ്സില്അതുവരെ കരുതി വെച്ചിരുന്ന എല്ലാ അതിര്ത്തികളെയും മായ്ച്ചു കളയാനുള്ള ഒടുവിലത്തെ ശ്രമം. വിഭജനത്തെയും, അത് പകര്ന്നു നല്കിയ അതികഠിനമായ വേദനയേയും വൈകാരികമായോ വിമര്ശനാത്മകമായോ നോക്കിക്കാണാനല്ല എഴുത്തുകാരി ശ്രമിക്കുന്നത്. പകരം അതിനെ ദാര്ശനികമായ ഒരു തലത്തിലേക്ക് ഉയര്ത്താനാണ് ശ്രമം.

 അമ്മയുടെ വയസ്സ് 80 ആണ്എന്നത് ശ്രദ്ധേയമാണ്. സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വര്ഷങ്ങള്കഴിഞ്ഞിട്ടും, രണ്ടു രാജ്യങ്ങള്ക്കിടയിലുള്ള അതിര്ത്തിയില്ഒരിക്കലും കെട്ടടങ്ങാത്ത അശാന്തി നിലനില്ക്കുന്നത് ഇരുരാജ്യങ്ങളുടെയും അപക്വതയും വീക്ഷണമില്ലായ്മയുമാണ് കാണിക്കുന്നത്. മതത്തിന്റെയും മിത്തുകളുടെയും സങ്കുചിതചിന്തകളിലേക്കൊതുങ്ങാതെ ശാസ്ത്രത്തിന്റെയും ദാര്ശനികതയുടെയും വിശാല കാഴ്ചപ്പാടിലേക്ക് വ്യക്തികളും രാജ്യങ്ങളും എത്തണമെന്ന ചിന്തയിലേക്ക് എഴുത്തുകാരി വായനക്കാരെ കൊണ്ടുപോകുന്നു. ഏതാനും പേജുകളില്‍, അതിര്ത്തികളെ കുറിച്ചുള്ള ശക്തമായ അവരുടെ കാഴ്ചപ്പാട് എഴുത്തുകാരി വ്യക്തമാക്കുന്നുണ്ട്.  ലളിതവും മനോഹരവുമായ ചിന്തകളെ വായിച്ചുതന്നെ അനുഭവിക്കണം.

 

രാജ്യത്തിന്റെയും ശരീരത്തിന്റെയും മനസ്സിന്റെയുമൊക്കെ അതിര്വരമ്പുകള്മുറിച്ചു കടക്കുന്ന ഒരമ്മയെയാണ് ഇവിടെ കാണാന്സാധിക്കുന്നത്. ഭര്ത്താവിന്റെ പേര് ചോദിക്കുമ്പോള്അന്വര്എന്നാണവര്പറയുന്നത്. വീടിനെ കുറിച്ച് ചോദിക്കുമ്പോള്ഒരു പിടി മണ്ണ് വാരി കാണിക്കുന്നു.

വിസയില്ലാത്ത കുറ്റത്തിന് തടവിലാക്കപ്പെടുമ്പോള്‍, അനുമതിയില്ലാതെ പ്രദേശത്തേക്ക് വന്നതിന് അവരെ പട്ടാളക്കാര്കുറ്റപ്പെടുത്തുന്നുണ്ട്. നിങ്ങള്മറ്റൊരു രാജ്യത്തില്നിന്ന്വന്നവരാണെന്നു പറയുമ്പോള്‍, ഞാനിവിടെ നിന്ന്പോയി തിരികെ വന്നതാണ് എന്നാണവരുടെ മറുപടി. അതിര്ത്തികളുടെ അര്ത്ഥമില്ലായ്മയെ കുറിച്ച് ഒരു പാട് നിരീക്ഷണങ്ങള്എഴുത്തുകാരി നടത്തുന്നുണ്ട്.

ശക്തമായ രാഷ്ട്രീയം പറയുന്ന പുസ്തകമല്ല ഇത്. എന്നാല്‍, തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ ഗീതാജ്ഞലി ഒട്ടും മറച്ചുവെയ്ക്കുന്നില്ല. പുസ്തകം സമര്പ്പിച്ചിട്ടുള്ളത് ഗുരുവും വഴികാട്ടിയുമായ കൃഷ്ണ സോബ്ട്ടിക്കാണ്. ലൗ ജിഹാദ്ഒക്കെ വലിയ രാഷ്ട്രീയവിഷയമായ കാലത്ത്, മുസ്ലിമായ മുൻ ഭര്ത്താവിനെ അന്വേഷിച്ച് ഒരു ഹിന്ദു  വയോധിക പാകിസ്താനിലേക്ക് പോകുന്നത് കഥയുടെ വിഷയമാക്കിയത് യാദൃശ്ചികമാവാന്വഴിയില്ല.

തീവ്രാനുഭവങ്ങളോ അതിവൈകാരിക മുഹൂര്ത്തങ്ങളോ പുസ്തകം സമ്മാനിക്കുന്നില്ല. വളരെ സാധാരണമായ രീതിയില്കഥപറയുന്ന ശൈലിയാണ് എഴുത്തുകാരി സ്വീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷ് പരിഭാഷ വായിച്ചതുകൊണ്ട് മൂലകൃതിയിലെ ചില വായനാനുഭവങ്ങള്ചോര്ന്നുപോയിട്ടുണ്ടാവാം. ഹിന്ദിയെ രാഷ്ട്രഭാഷയാക്കണമെന്ന വാദപ്രതിവാദം നടക്കുന്നതിനിടയില്‍, ഹിന്ദിയില്എഴുതിയ പുസ്തകം ഇംഗ്ലീഷില്വായിക്കേണ്ടി വന്നതിന്റെ ഐറണി പറയാതെ പോകാന്വയ്യ.

സൂര്യനു കീഴിലെ ഒരു വിധം എല്ലാ കാര്യങ്ങളെ കുറിച്ചും കഥാകാരി പ്രതിപാദിക്കുന്നുണ്ട് എന്നുപറഞ്ഞാല്അതിശയോക്തിയാവില്ല. ചിലതിനു നേരെ പരിഹാസത്തിന്റെ മൂര്ച്ഛയുള്ള അമ്പുകളയക്കാനും അവര്മടിക്കുന്നില്ല. അങ്ങനെ, ക്യാപിറ്റല്ജീവിതരീതിയുടെ പ്രതീകമായി റീബോക്ക് ഷൂസും, മണ്ചട്ടികളിലാക്കി വീട്ടില്നിറയുന്ന ആലുവേര ചെടിയും, വിദേശത്തെ വലിയ കമ്പനിയിലെ സി.. ആയ, അവിടെയിരുന്ന് സകല കാര്യങ്ങള്ക്കും ഉപദേശവും അഭിപ്രായവും  നല്കുന്ന ചെറുമകനുമൊക്കെ അമ്പുകള്ക്കിരയാവുന്നു. പലയിടങ്ങളിലും അതിസൂക്ഷമമായ വിശദംശങ്ങളിലേക്ക് കഥ നീളുന്നു. മന്ദഗതിയിലുള്ള ആഖ്യാനം പലപ്പോഴും വായനയേയും ബാധിക്കുന്നുണ്ട് എന്നതും സത്യമാണ്. ഇന്ത്യയുടെയും പാകിസ്ഥാന്ന്റേയും കഥയ്ക്ക് ഇവിടെ കിട്ടുന്ന സ്വീകാര്യതയും വൈകാരികതയും ആഗോളതലത്തില്ലഭ്യമാവുമോ എന്ന് വരും ദിവസങ്ങളില്അറിയാന്കഴിയും.

ആദ്യമായാണ് ഒരു ഇന്ത്യന്എഴുത്തുകാരിക്ക് ബുക്കര്ഇന്റനാഷണല്അവാര്ഡ് ലഭിക്കുന്നത്. എന്നാല്അതിനനുസരിച്ചുള്ള അംഗീകാരം അവര്ക്ക് ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. ഇന്നത്തെ ഭരണകൂടം അതിനെ വേണ്ട പോലെ അംഗീകരിച്ചതായി കരുതാന്വയ്യ. അടുത്തിടെ അഫ്ഗാനിസ്ഥാനില്കൊല്ലപ്പെട്ട  ഡാനിഷ് സിദ്ധിഖിക്ക് പുലിസ്റ്റര്സമ്മാനം കിട്ടിയപ്പോഴും സമാന പ്രതികരണമാണ് ലഭിച്ചത്. അതിനുകാരണം അവര്മുറുകെ പിടിക്കുന്ന രാഷ്ട്രീയ ബോധമാണ്. ഇടുങ്ങിയ രാഷ്ട്രീയ, ദേശീയ ചിന്തകള്മാറ്റിവെച്ച് കൂടുതല്വിശാലമായി ചിന്തിക്കണമെന്നാണ് പുസ്തകം നല്കുന്ന ഒരു സന്ദേശം. ചരിത്രസ്മാരകങ്ങള്മാന്തിയെടുത്ത് വിദ്വേഷത്തിന്റെ പുതിയ വിത്തുകള്തിരയുന്നതിന് പകരം, പുതിയ ചരിത്രം കുറിക്കാന്എല്ലാവരും തയ്യാറാവേണ്ട സമയമായി എന്നും അത് നമ്മെ ഓര്മ്മിപ്പിക്കുന്നു. 

വിപുലമായ പുസ്തകത്തെ കുറിച്ച് ഒരുപാട് എഴുതാന്പ്രയാസമാണ്. ഫ്രാൻസിസ്ബേക്കൺ പറഞ്ഞതുപോലെ,  ‘Some books are to be chewed and digested'. അങ്ങനെ, ക്ഷമയോടെയിരുന്ന് പതുക്കെ വായിച്ചാസ്വദിക്കേണ്ട പുസ്തകമാണിത്. സാഹിത്യത്തെ സ്നേഹിക്കുന്നവര് പുസ്തകത്തെ അവഗണിക്കരുത്.

Friday, April 29, 2022

The desolate showcase

 


Twenty years back, when I moved into a new house, I decided to discard all old furnitures and get new ones. The old ones where not matching the ambience of the new house. Furnitures, even though it is for some specific purpose, need to get along with the environment of the house. Otherwise, they will be rejected.

I spent quite some amount in purchasing new furnitures. They were all sleek and trendy. Still one particular furniture stood out from the crowd. That was the showcase. It was a new invention by Godrej and they had thought many years ahead in designing that piece.

The whole showcase could be dismantled. It came in a box and it was a marvel to see the company representative unboxing it and assembling the parts into a beautiful showcase. Today it is so common that you may wonder what is so special. Twenty years back that was an amazing innovation.

From then onwards the showcase occupied the most important space of our living room. It stood there like a chaperoned elephant. Whoever came home noticed it and never left without having few words of praise for that elegant work of art. Realising how much it is adding value to our house, we gave special attention to it. We ensured it is decorated properly every time. Wherever we went, we remembered to look out for unique decorative items which will adorn that showcase. Those selected objects enhanced the elegance of the showcase.

As it happens to many things in life, the charm and charisma of the showcase started fading slowly. Its presence was taken for granted. New innovative items started coming to market and the showcase starting losing its attention.

The neglect was obvious. But I will admit we were even bit abusive. We started stuffing things into that showcase. By then we had developed the horrible habit of storing everything, even if it is not needed. So naturally most of the excesses found their way to the showcase. The junk stuffed in made it bulky. Due to years of neglect, its seams started bulging. Before long that showcase was looking grotesque. It became a sore in our eye.  When all the other furnitures still had their use, this one piece, which was our pride possession, became a complete misfit. My son, who always admired the beauty of that piece, was livid when he could not hang the LCD on the wall because the showcase stood in its way.

Last week we again shifted to a new house. This time every furniture is customized at the new house as per our requirement, ambience and of course the budget.

Setting up a new house is tiring and draining.  But what exhausted me more, however, was discarding the old furnitures. No one needed them. OLX turned out to be a platform of frauds. Suddenly I found myself in a very precarious situation.

Then we spread around word in the housing society and maids, sweepers, guards, plumber and others started marching into our house. They chose whatever they wanted and negotiated the price. Though old, the furnitures are still strong and sturdy.  For them it was a prize possession. Few of it where so old that we did not charge anything for them.

That is the time the showcase came back to my attention. I thought it will fetch some good money for me. At least the amount to pay the transporter while shifting to the new place. Shockingly, no one showed any interest in that piece. For everyone, this once elegant piece of furniture, was useless. It was too heavy to handle and will occupy lot of their precious space. It has become hackneyed and obsolete.

I had to hunt for a buyer to take the showcase away while all other furnitures were sold out. As the other furnitures found  new owners, the showcase witnessed it all alone, suppressing the unbearable sense of being abandoned. It reminded me of my son when he was young, lonely at creche, eagerly waiting for us to pick him up.

Eventually all the other items were removed. Only this showcase remained, like an orphaned child in that empty house. Its fall from grace was unbearable. I had to find a way to decently hand it over to someone who will respect its past glory. I had to plead, beseech and cajole everyone to rescue the huge object, which was a like a lonely whale who got marooned in shallow water.

At last, the caretaker agreed to move it out and keep it somewhere till the time we get a buyer or get it dismantled. I had to pay him for his services.

As I drove out of the housing society, through the mirror, I got the last glance of the desolate showcase, dumped in a corner. As I drive on, it will go away from the mirror and will become a thing of past. Nevertheless, the emptiness of that desolate showcase, which personified beauty and elegance once, will haunt me for years to come.