ഒരോ ഇടവഴിയും
ഒരന്വേഷണത്തിൻ്റെയടയാളമാണ്
ഇതിനുമപ്പുറമെന്തോ ഉണ്ടെന്നും
അതെന്താണെന്നറിയാനുമുള്ള
ജനതികാവേശം
ഒരിക്കലുമൊടുങ്ങാത്ത സാഹസികത
പുതിയയിടങ്ങൾ കണ്ടെത്താനുള്ള വെമ്പൽ
കാടും പടലും മാറ്റി
വഴിത്തീർക്കാനുള്ള വ്യഗ്രത
ഇതിനപ്പുറമെന്തെന്ന അവസാനിക്കാത്ത ആരായൽ
ഇന്ന്, വിഹഗ വീക്ഷണങ്ങളിൽ
എൻ്റെ അന്വേഷണം വഴി മുട്ടി നിൽക്കുന്നു.
അടച്ചിട്ട മുറിക്കുള്ളിലിരുന്നെനിക്ക് യന്ത്രത്തിലൂടെ
കാടകവും, കടലാഴവും
ഗിരിശ്ര്യംഗവും മരുപരപ്പും കാണാം.
എനിക്ക് വെട്ടിത്തെളിക്കാൻ ഒരിടവഴിയില്ല,
കണ്ടെത്താൻ പുതിയൊരിടമില്ല.
ഇടവഴികൾ പെരുവഴികളാകുമ്പോൾ,
എത്ര നടന്നാലും തീരാത്ത
മനസ്സിൻ്റെ ഊടുവഴികളിലേക്ക്,
നിഗൂഡതകളിലേക്ക്
ഞാൻ യാത്രത്തിരിക്കുന്നു
Very true and well expressed Rajesh 👍
ReplyDeleteThank you Sudheer
Deleteമരുപ്പരപ്പും എന്നാക്കിയാൽ നല്ലത്
ReplyDeleteഎത്ര കൃത്യമായ നിർദേശം. മാറ്റി
ReplyDeleteThis comment has been removed by the author.
ReplyDeleteതന്നിലേക്ക് തന്നെ ഒതുങ്ങുമ്പോഴും, വ്യാകുലതകളൊഴിയാതെ, സ്വകാര്യതകളില്ലാതെ, ബഹുജനം ഉഴറുമ്പോൾ, "എനിക്ക് വെട്ടിത്തെളിക്കാൻ ഒരിടവഴിയില്ല, കണ്ടെത്താൻ പുതിയൊരിടമില്ല" എന്ന തിരിച്ചറിവിൽ, ഇനിയുമേറെ കണ്ടെത്താനുള്ളത്, തൻ്റെ തന്നെ ഉള്ളിലുള്ള അനന്ത സാധ്യതകൾ ആണ് എന്ന സത്യം, ചുരുങ്ങിയ വാക്കുകളിൽ, അതിമനോഹരമായി, അനുവാചകരിലേക്ക് പകർന്ന ശ്രീ. രാജേഷിന് അഭിവാദനങ്ങൾ.
ReplyDeleteThanks Prakash. ഇത്തരം പ്രോത്സാഹനം എഴുതാനുള്ള ഊർജ്ജമാവും
Deleteപ്രപഞ്ചയാത്രകളേക്കാൾ ആഴമുണ്ട് തന്നിലേക്കുള്ള പ്രയാണങ്ങൾക്ക്. അത് കൃത്യമായി കുറിച്ചിട്ടിരിക്കുന്നു. അറുത്തുമുറിച്ചപോലെ പ്രയോഗങ്ങൾ കൂടിയായപ്പോൾ വരികൾക്ക് ആഴവും അർത്ഥവും ഏറി. നന്നായിരിക്കുന്നു .
ReplyDeleteThanks Satish.
DeleteOne of the greatest philosophy is expressed in every simple and beautiful language in few words.
ReplyDeleteThank you Raviman
Delete