ഒരോ ഇടവഴിയും
ഒരന്വേഷണത്തിൻ്റെയടയാളമാണ്
ഇതിനുമപ്പുറമെന്തോ ഉണ്ടെന്നും
അതെന്താണെന്നറിയാനുമുള്ള
ജനതികാവേശം
ഒരിക്കലുമൊടുങ്ങാത്ത സാഹസികത
പുതിയയിടങ്ങൾ കണ്ടെത്താനുള്ള വെമ്പൽ
കാടും പടലും മാറ്റി
വഴിത്തീർക്കാനുള്ള വ്യഗ്രത
ഇതിനപ്പുറമെന്തെന്ന അവസാനിക്കാത്ത ആരായൽ
ഇന്ന്, വിഹഗ വീക്ഷണങ്ങളിൽ
എൻ്റെ അന്വേഷണം വഴി മുട്ടി നിൽക്കുന്നു.
അടച്ചിട്ട മുറിക്കുള്ളിലിരുന്നെനിക്ക് യന്ത്രത്തിലൂടെ
കാടകവും, കടലാഴവും
ഗിരിശ്ര്യംഗവും മരുപരപ്പും കാണാം.
എനിക്ക് വെട്ടിത്തെളിക്കാൻ ഒരിടവഴിയില്ല,
കണ്ടെത്താൻ പുതിയൊരിടമില്ല.
ഇടവഴികൾ പെരുവഴികളാകുമ്പോൾ,
എത്ര നടന്നാലും തീരാത്ത
മനസ്സിൻ്റെ ഊടുവഴികളിലേക്ക്,
നിഗൂഡതകളിലേക്ക്
ഞാൻ യാത്രത്തിരിക്കുന്നു